ലിറ്റര്‍ ക്ലാസ് റെട്രോ റേസറുമായി ഹോണ്ട; നിയോ സ്‌പോര്‍ട് കഫെ — ഇത് പുതിയ അവതാരം

Written By:

ബൈക്ക് പ്രേമികള്‍ക്ക് ഹരം പകര്‍ന്ന് ഹോണ്ടയുടെ റെട്രോ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിള്‍ വരുന്നു. 2017 EICMA മോട്ടോര്‍ഷോയ്ക്ക് മുന്നോടിയായി പുതിയ മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ പുറത്ത് വിട്ടിരിക്കുകയാണ്.

ലിറ്റര്‍ ക്ലാസ് റെട്രോ റേസറുമായി ഹോണ്ട; നിയോ സ്‌പോര്‍ട് കഫെ പ്രതീക്ഷ കാക്കുമോ?

നിയോ സ്‌പോര്‍ട്‌സ് കഫെ എന്നാണ് പുതിയ അവതാര പിറവിക്ക് ഹോണ്ട നല്‍കിയിരിക്കുന്ന പേര്. പുതിയ ഇനം പിറവിയെടുത്തു എന്ന മുഖവുരയോട് കൂടിയാണ് പുതിയ നിയോ സ്‌പോര്‍ട് കഫെയിലേക്കുള്ള സൂചന ഹോണ്ട നല്‍കിയിരിക്കുന്നത്.

ലിറ്റര്‍ ക്ലാസ് റെട്രോ റേസറുമായി ഹോണ്ട; നിയോ സ്‌പോര്‍ട് കഫെ പ്രതീക്ഷ കാക്കുമോ?

2017 നവംബര്‍ 6 നാണ് ഹോണ്ട നിയോ സ്‌പോര്‍ട് കഫെ ഔദ്യോഗികമായി അവതരിക്കുക.

ലിറ്റര്‍ ക്ലാസ് റെട്രോ റേസറുമായി ഹോണ്ട; നിയോ സ്‌പോര്‍ട് കഫെ പ്രതീക്ഷ കാക്കുമോ?

കഫെ റേസര്‍ ആത്മാവിനെ നെഞ്ചോട് ചേര്‍ത്തുള്ള ജാപ്പനീസ് കരവിരുതാണ് പുതിയ മോട്ടോര്‍സൈക്കിളെന്ന സൂചന ഹോണ്ട നല്‍കി കഴിഞ്ഞു. റെട്രോ-സ്‌റ്റൈല്‍ ഡിസൈനാകും നിയോ സ്‌പോര്‍ട് കഫെയുടെ പ്രധാന ഹൈലൈറ്റ്.

ലിറ്റര്‍ ക്ലാസ് റെട്രോ റേസറുമായി ഹോണ്ട; നിയോ സ്‌പോര്‍ട് കഫെ പ്രതീക്ഷ കാക്കുമോ?

പുതിയ മോട്ടോര്‍സൈക്കിളിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഹോണ്ട പുറത്ത് വിട്ടിട്ടില്ലെങ്കിലും, ലിറ്റര്‍ ക്ലാസ് മോഡല്‍ CBR1000RR നെ അടിസ്ഥാനപ്പെടുത്തിയാകും നിയോ സ്‌പോര്‍ട് കഫെ ഒരുങ്ങുക.

Recommended Video - Watch Now!
Kawasaki Ninja Z1000 Launched In Malayalam - DriveSpark മലയാളം
ലിറ്റര്‍ ക്ലാസ് റെട്രോ റേസറുമായി ഹോണ്ട; നിയോ സ്‌പോര്‍ട് കഫെ പ്രതീക്ഷ കാക്കുമോ?

മോട്ടോര്‍സൈക്കിളിന്റെ ഫ്രണ്ട് പ്രൊഫൈലിലുള്ള റൗണ്ട് എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ബ്ലിങ്കറുകള്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, നെയ്ക്കഡ് റോഡ്‌സ്റ്റര്‍ സ്‌റ്റൈല്‍ ഫ്‌ളാറ്റ് ഹാന്‍ഡില്‍ബാര്‍ എന്നിവയിലേക്ക് ടീസര്‍ വെളിച്ചം വീശുന്നുണ്ട്.

റെട്രോ സ്‌റ്റൈലിംഗ് നേടിയ സറ്റെപ്-അപ് സീറ്റും റിയര്‍ ടയര്‍ ഹഗ്ഗര്‍ മൗണ്ടഡ് നമ്പര്‍ പ്ലേറ്റും മോട്ടോര്‍സൈക്കിളിന് ലഭിച്ചേക്കാം.

കൂടുതല്‍... #honda #ഹോണ്ട
English summary
Honda Neo Sports Cafe Project Teased. Read in Malayalam.
Story first published: Wednesday, October 11, 2017, 12:12 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark