സ്‌കൗട്ട് ബോബറിന്റെ ബുക്കിംഗ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ആരംഭിച്ചു

Written By:

ഇന്ത്യന്‍ സ്‌കൗട്ട് ബോബറിന്റെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ സ്‌കൗട്ട് നിരയിലേക്കുള്ള പുതിയ അംഗമാണ് ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍.

To Follow DriveSpark On Facebook, Click The Like Button
സ്‌കൗട്ട് ബോബറിന്റെ ബുക്കിംഗ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ആരംഭിച്ചു

രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ നിന്നും 50000 രൂപ ടോക്കണ്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ സ്‌കൗട്ട് ബോബറിനെ ബുക്ക് ചെയ്യാം. ലളിതമാര്‍ന്ന എഞ്ചിന്‍ കവറുകള്‍ക്ക് ഒപ്പം എത്തുന്ന സ്‌കൗട്ട് ബോബര്‍, സ്‌കൗട്ടിന്റെ മറ്റൊരു അവതാരമാണ്.

സ്‌കൗട്ട് ബോബറിന്റെ ബുക്കിംഗ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ആരംഭിച്ചു

ഇന്ത്യന്‍ എന്ന ക്ലാസിക് എഴുത്തിന് പകരം, പുതിയ ബ്ലോക് ലെറ്ററുകളാണ് ഫ്യൂവല്‍ ടാങ്കില്‍ ഇടംപിടിക്കുന്നത്. ഇത് മോട്ടോര്‍സൈക്കിളിന്റെ മസ്‌കുലാര്‍ ലുക്കിനെ സ്വാധീനിക്കുന്നു.

Recommended Video
MV Agusta Brutale 800 Launched In India | In Malayalam - DriveSpark മലയാളം
സ്‌കൗട്ട് ബോബറിന്റെ ബുക്കിംഗ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ആരംഭിച്ചു

1133 സിസി ലിക്വിഡ് കൂള്‍ഡ്, തണ്ടര്‍ സ്‌ട്രോക്ക് 111 V-ട്വിന്‍ എഞ്ചിനിലാണ് ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ എത്തുന്നത്. 100 bhp കരുത്തും 97.7 Nm torque ഉം ഏകുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സ് ഒരുങ്ങുന്നു.

സ്‌കൗട്ട് ബോബറിന്റെ ബുക്കിംഗ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ആരംഭിച്ചു

വെട്ടിയൊതുക്കിയ ഫെന്‍ഡറുകള്‍, ബ്ലാക്ഡ്-ഔട്ട് സ്റ്റൈലിംഗ്, കൊഴുത്തുരണ്ട ടയറുകള്‍ എന്നിവയാണ് ഇന്ത്യന്‍ സ്‌കൗട്ട് ബോബറിന്റെ ഡിസൈന്‍ ഫീച്ചറുകള്‍.

സ്‌കൗട്ട് ബോബറിന്റെ ബുക്കിംഗ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ആരംഭിച്ചു

ചെറിയ ബാര്‍-എന്‍ഡ് മിററുകള്‍ക്ക് ഒപ്പമുള്ള പുതിയ ട്രാക്കര്‍-സ്റ്റൈല്‍ ബാറാണ് മോട്ടോര്‍സൈക്കിളിന്റെ പ്രധാന സവിശേഷത. സിസ്സി ബാറോട് കൂടിയുള്ള സ്‌കൗട്ട് ബോബര്‍ പാസഞ്ചര്‍ സീറ്റ്, സ്‌കൗട്ട് ബോബര്‍ സോളോ റാക്ക് ബാഗ്, സാഡില്‍ ബാഗ് ഉള്‍പ്പെടുന്ന ഫുള്‍ ലൈന്‍ ആക്‌സസറികള്‍ ഇന്ത്യന്‍ സ്‌കൗട്ട് ബോബറിന്റെ ടൂറിംഗ് അനുഭൂതി വര്‍ധിപ്പിക്കും.

സ്‌കൗട്ട് ബോബറിന്റെ ബുക്കിംഗ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ആരംഭിച്ചു

അഞ്ച് നിറഭേദങ്ങളിലാണ് മോട്ടോര്‍സൈക്കിള്‍ എത്തുക. തണ്ടര്‍ ബ്ലാക്, സ്റ്റാര്‍ സില്‍വര്‍ സ്‌മോക്ക്, ബ്രോണ്‍സ് സ്‌മോക്ക്, ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ റെഡ്, തണ്ടര്‍ ബ്ലാക് സ്‌മോക്ക് എന്നി കളര്‍ ഓപ്ഷനുകളാണ് ഇന്ത്യന്‍ സ്‌കൗട്ട് ബോബറില്‍ ലഭ്യമാവുന്നത്.

English summary
Indian Motorcycle Commences Booking Of Scout Bobber. Read in Malayalam.
Story first published: Saturday, August 5, 2017, 11:55 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark