2017 കവാസാക്കി Z900 ഇന്ത്യയില്‍ അവതരിച്ചു; വില 7.68 ലക്ഷം രൂപ

By Dijo Jackson

2017 കവാസാക്കി Z900 ഇന്ത്യയില്‍ അവതരിച്ചു. പുതുക്കിയ വിലയിലാണ് 2017 Z900 നെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്. 7.68 ലക്ഷം രൂപ വിലയിലാണ് Z900 ഷോറൂമുകളില്‍ ലഭ്യമാവുക.

2017 കവാസാക്കി Z900 ഇന്ത്യയില്‍ അവതരിച്ചു

അതേസമയം, ഫ്രെയിം സ്ലൈഡറുകള്‍, ഫോര്‍ക്ക് സ്ലൈഡറുകള്‍, ടാങ്ക് പാഡ്, പില്ല്യണ്‍ സീറ്റ് കൗള്‍, റേഡിയേറ്റര്‍ ഗാര്‍ഡ് , 12V പവര്‍ സോക്കറ്റ്, ഫ്‌ളൈ സ്‌ക്രീന്‍ ഉള്‍പ്പെടുന്ന ആക്‌സസറീകള്‍ പുതിയ Z900 ല്‍ കവാസാക്കി നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയം.

2017 കവാസാക്കി Z900 ഇന്ത്യയില്‍ അവതരിച്ചു

മാര്‍ച്ചില്‍ കവാസാക്കി അവതരിപ്പിച്ച Z900 ല്‍ ഈ ആക്‌സസറീകള്‍ എല്ലാം ഉള്‍പ്പെട്ടിരുന്നു.

2017 കവാസാക്കി Z900 ഇന്ത്യയില്‍ അവതരിച്ചു

എഞ്ചിന്‍ മുഖത്ത് മാറ്റങ്ങളില്ലാതെയാണ് പുതിയ Z900 ഉം എത്തുന്നത്. 948 സിസി ഇന്‍ലൈന്‍, ഫോര്‍-സിലിണ്ടര്‍ എഞ്ചിനില്‍ പുതിയ കവാസാക്കി Z900 ഉം ഒരുങ്ങുന്നു.

2017 കവാസാക്കി Z900 ഇന്ത്യയില്‍ അവതരിച്ചു

123 bhp കരുത്തും 98.6 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

2017 കവാസാക്കി Z900 ഇന്ത്യയില്‍ അവതരിച്ചു

പുതിയ മോഡലില്‍, 41 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡില്‍ ഇടംപിടിക്കുന്നു. അഡ്ജസ്റ്റബിള്‍ റീബൗണ്ട്, പ്രീലോഡ് ഫങ്ഷനോടെയുള്ള മോണോ ഷോക്ക് സെറ്റപ്പാണ് റിയര്‍ എന്‍ഡിലുള്ളത്.

2017 കവാസാക്കി Z900 ഇന്ത്യയില്‍ അവതരിച്ചു

ഫോര്‍-പിസ്റ്റണ്‍ കാലിപ്പറോട് കൂടിയുള്ള 300 mm ഡ്യൂവല്‍ ഡിസ്‌ക് ബ്രേക്കുകള്‍ ഫ്രണ്ട് എന്‍ഡിലും, 200 mm സിംഗിള്‍ ഡിസ്‌ക് റിയര്‍ എന്‍ഡിലും ബ്രേക്കിംഗ് ദൗത്യം നിര്‍വഹിക്കും.

2017 കവാസാക്കി Z900 ഇന്ത്യയില്‍ അവതരിച്ചു

ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ എസ്, ഡ്യൂക്കാറ്റി മോണ്‍സ്റ്റര്‍ 797 എന്നിവരോടാണ് പുതിയ കവാസാക്കി Z900 വിപണിയില്‍ മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #കവാസാക്കി #new launches
English summary
2017 Kawasaki Z900 Launched In India; Priced At Rs 7.68 Lakh. Read in Malayalam.
Story first published: Saturday, July 8, 2017, 18:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X