റോയല്‍ എന്‍ഫീല്‍ഡിനെ വേണ്ടെന്ന് കൊല്‍ക്കത്ത; ഡോമിനാര്‍ അല്ല! ഇത്തവണ വില്ലന്‍, ഹാര്‍ലി

By Dijo Jackson

ഒരു ബജാജ് പരസ്യം ഒരുക്കി വെച്ച ക്ഷീണം മാറുന്നതിന് മുമ്പെ റോയല്‍ എന്‍ഫീല്‍ഡിന് വീണ്ടും തിരിച്ചടി. പൊലീസ് സേനകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന റോയല്‍ എന്‍ഫീല്‍ഡുകളുടെ ഭാവി തുലാസില്‍ നിര്‍ത്തുകയാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള വാര്‍ത്ത.

റോയല്‍ എന്‍ഫീല്‍ഡിനെ വേണ്ടെന്ന് കൊല്‍ക്കത്ത; ഡോമിനാര്‍ അല്ല! ഇത്തവണ വില്ലന്‍, ഹാര്‍ലി

കൊല്‍ക്കത്ത പൊലീസിന്റെ മുഖമുദ്രയായിരുന്ന റോയല്‍ എന്‍ഫീല്‍ഡുകള്‍, ഒടുവില്‍ ചരിത്രത്താളുകളിലേക്ക് മറയാന്‍ തയ്യാറെടുക്കുകയാണ്.

റോയല്‍ എന്‍ഫീല്‍ഡിനെ വേണ്ടെന്ന് കൊല്‍ക്കത്ത; ഡോമിനാര്‍ അല്ല! ഇത്തവണ വില്ലന്‍, ഹാര്‍ലി

ഘട്ടംഘട്ടമായി റോയല്‍ എന്‍ഫീല്‍ഡുകളെ ഒഴിവാക്കാനുള്ള നീക്കത്തിലാണ് കൊല്‍ക്കത്ത പൊലീസ് ഇപ്പോള്‍. ഇന്ത്യന്‍ നിര്‍മ്മിത ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രിറ്റ് 750 യാണ് റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് പകരം ഇടംപിടിക്കുന്നത്.

Recommended Video

Ducati 1299 Panigale R Final Edition Launched In India | In Malayalam - DriveSpark മലയാളം
റോയല്‍ എന്‍ഫീല്‍ഡിനെ വേണ്ടെന്ന് കൊല്‍ക്കത്ത; ഡോമിനാര്‍ അല്ല! ഇത്തവണ വില്ലന്‍, ഹാര്‍ലി

12 ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 കളാണ് കൊല്‍ക്കത്ത പൊലീസ് നിരയിലേക്ക് കടന്നുകയറിയിരിക്കുന്നത്. സംസ്ഥാന മന്ത്രിമാര്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും, ഇനി ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 കള്‍ എസ്‌കോര്‍ട്ട് നയിക്കും.

റോയല്‍ എന്‍ഫീല്‍ഡിനെ വേണ്ടെന്ന് കൊല്‍ക്കത്ത; ഡോമിനാര്‍ അല്ല! ഇത്തവണ വില്ലന്‍, ഹാര്‍ലി

പതിറ്റാണ്ട് പഴക്കമുള്ള റെഡ് റോയല്‍ എന്‍ഫീല്‍ഡുകള്‍ കൊല്‍ക്കത്ത പൊലീസ് യൂണിഫോമിന്റെ ഭാഗമായി മാറിയിരുന്നു എന്നതാണ് അതിശയോക്തി.

റോയല്‍ എന്‍ഫീല്‍ഡിനെ വേണ്ടെന്ന് കൊല്‍ക്കത്ത; ഡോമിനാര്‍ അല്ല! ഇത്തവണ വില്ലന്‍, ഹാര്‍ലി

എന്തായാലും പഴഞ്ചന്‍ റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് പകരം നിരയിലേക്ക് കടന്നുവന്നിരിക്കുന്നത്, സ്റ്റാന്‍ഡേര്‍ഡ് എബിഎസ് ഫീച്ചറോട് കൂടിയ 2017 ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 കളാണ്.

റോയല്‍ എന്‍ഫീല്‍ഡിനെ വേണ്ടെന്ന് കൊല്‍ക്കത്ത; ഡോമിനാര്‍ അല്ല! ഇത്തവണ വില്ലന്‍, ഹാര്‍ലി

ഒരുപിടി മിനുക്കപണികള്‍ക്ക് ശേഷമുള്ള ഹാര്‍ലികളാണ് കൊല്‍ക്കത്ത പൊലീസില്‍ വന്ന് ചേര്‍ന്നിരിക്കുന്നത്. കട്ടിയേറിയ സാഡില്‍ ബാഗുകള്‍, ഇരുവശത്തുമുള്ള ഫ്‌ളാഷറുകള്‍, സൈറനുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് എക്‌സ്ട്രാ ആക്‌സസറികള്‍.

റോയല്‍ എന്‍ഫീല്‍ഡിനെ വേണ്ടെന്ന് കൊല്‍ക്കത്ത; ഡോമിനാര്‍ അല്ല! ഇത്തവണ വില്ലന്‍, ഹാര്‍ലി

ഹാര്‍ലി ബോഡിയില്‍ ചെക്കേഡ് ഗ്രാഫിക്‌സ് വര്‍ക്കുകളും ഇടംപിടിച്ചിട്ടുണ്ട്.

റോയല്‍ എന്‍ഫീല്‍ഡിനെ വേണ്ടെന്ന് കൊല്‍ക്കത്ത; ഡോമിനാര്‍ അല്ല! ഇത്തവണ വില്ലന്‍, ഹാര്‍ലി

ടെയില്‍ എന്‍ഡില്‍ നിന്നും ഉയരുന്ന ആന്റീന മുഖേനയാണ് കണ്‍ട്രോള്‍ റൂമുമായി ഹാര്‍ലി ബന്ധം സ്ഥാപിക്കുക. കൊല്‍ക്കത്ത പൊലീസ് എബ്ലത്തോടെയുള്‌ളതാണ് വൈസര്‍.

റോയല്‍ എന്‍ഫീല്‍ഡിനെ വേണ്ടെന്ന് കൊല്‍ക്കത്ത; ഡോമിനാര്‍ അല്ല! ഇത്തവണ വില്ലന്‍, ഹാര്‍ലി

3750 rpm ല്‍ 59 Nm torque ഏകുന്ന 749 സിസി റവല്യൂഷന്‍ എക്‌സ്, ലിക്വിഡ് കൂള്‍ഡ് വി-ട്വിന്‍ എഞ്ചിനിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 ഒരുങ്ങുന്നത്. 4.98 ലക്ഷം രൂപ വിലയില്‍ ലഭ്യമാകുന്ന സ്ട്രീറ്റ് 750, ഹാര്‍ലി നിരയിലെ ഏറ്റവും വില കുറഞ്ഞ അംഗമാണ്.

റോയല്‍ എന്‍ഫീല്‍ഡിനെ വേണ്ടെന്ന് കൊല്‍ക്കത്ത; ഡോമിനാര്‍ അല്ല! ഇത്തവണ വില്ലന്‍, ഹാര്‍ലി

റോയല്‍ എന്‍ഫീല്‍ഡിനെ ഉപേക്ഷിക്കാനുള്ള കാരണം?

കാസ്റ്റ് അയണ്‍ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളാണ് കൊല്‍ക്കത്ത പൊലീസ് ഉപയോഗിക്കുന്നത്. ഹാര്‍ലി ഡേവിഡ്‌സണുകളുമായി താരതമ്യം ചെയ്യുമ്പോള്‍, 22 കരുത്തും 98 Nm torque ഉം മാത്രമാണ് റോയല്‍ എന്‍ഫീല്‍ഡ് കാസ്റ്റ് അയണ്‍ മോട്ടോര്‍സൈക്കിളുകള്‍ ഉത്പാദിപ്പിക്കുന്നതും.

റോയല്‍ എന്‍ഫീല്‍ഡിനെ വേണ്ടെന്ന് കൊല്‍ക്കത്ത; ഡോമിനാര്‍ അല്ല! ഇത്തവണ വില്ലന്‍, ഹാര്‍ലി

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സ്ട്രീറ്റ് 750 യ്ക്ക് വേണ്ടത് 6.17 സെക്കന്‍ഡാണ്; അതേസമയം റോയല്‍ എന്‍ഫീല്‍ഡിനോ, 16 സെക്കന്‍ഡും.

റോയല്‍ എന്‍ഫീല്‍ഡിനെ വേണ്ടെന്ന് കൊല്‍ക്കത്ത; ഡോമിനാര്‍ അല്ല! ഇത്തവണ വില്ലന്‍, ഹാര്‍ലി

പഴയ റോയല്‍ എന്‍ഫീല്‍ഡിന്റെ ഘടകങ്ങള്‍ ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ടും വര്‍ധിച്ച മെയിന്റനന്‍സ് ചെലവുകളുമാണ് ഹാര്‍ലിയിലേക്ക് ചേക്കേറാന്‍ കൊല്‍ക്കത്ത പൊലീസിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

Image Source: Facebook

Most Read Articles

Malayalam
English summary
Kolkata Police Replaced Royal Enfields For Harley Davidsons. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X