ആഞ്ഞുപിടിച്ചിട്ടും കിട്ടിയില്ല; റോയല്‍ എന്‍ഫീല്‍ഡ് 750 യെ പിടിക്കാന്‍ പാടുപെടുന്ന കെടിഎം 390

By Dijo Jackson

റോയല്‍ എന്‍ഫീല്‍ഡ് 750 യുടെ ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ഇന്ത്യന്‍ നിരത്തുകളില്‍ റോഡ് ടെസ്റ്റ് നടത്തുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 750 സിസി പാരലല്‍ ട്വിന്‍ എഞ്ചിന്‍ മോഡലിനെ, 'റോയല്‍ എന്‍ഫീല്‍ഡ് 750' എന്നാണ് ഓട്ടോപ്രേമികള്‍ പേരിട്ടിരിക്കുന്നത്..

എന്നിട്ടും കിട്ടിയില്ല; റോയല്‍ എന്‍ഫീല്‍ഡ് 750 പിടിക്കാന്‍ പാടുപെടുന്ന കെടിഎം 390

ട്രയംഫ് ബോണവിലിനെ അനുസ്മരിപ്പിക്കുന്ന രൂപഘടന, വരവിന് മുമ്പെ് പുതിയ മോഡലിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നതിലേക്കും വഴിതെളിച്ചു. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 750 സിസി പാരലല്‍ ട്വിന്‍ എഞ്ചിന് എന്ത് മാത്രം കരുത്തുണ്ടാകും?

എന്നിട്ടും കിട്ടിയില്ല; റോയല്‍ എന്‍ഫീല്‍ഡ് 750 പിടിക്കാന്‍ പാടുപെടുന്ന കെടിഎം 390

യൂട്യൂബര്‍ അക്ഷയ് കുമാര്‍ പകര്‍ത്തിയ റോയല്‍ എന്‍ഫീല്‍ഡ് 750 യുടെ ദൃശ്യങ്ങള്‍, എന്‍ഫീല്‍ഡ് ആരാധകരെ കോരിത്തരിപ്പിക്കും എന്നത് ഉറപ്പ്.

എന്നിട്ടും കിട്ടിയില്ല; റോയല്‍ എന്‍ഫീല്‍ഡ് 750 പിടിക്കാന്‍ പാടുപെടുന്ന കെടിഎം 390

റോഡ് ടെസ്റ്റ് നടത്തുന്ന റോയല്‍ എന്‍ഫീല്‍ഡ് 750 യെ ക്യാമറയില്‍ പകര്‍ത്താനുള്ള ശ്രമമാണ് പുതിയ മോഡലിന്റെ കരുത്തിലേക്ക് വെളിച്ചം വീശിയിരിക്കുന്നത്.

Recommended Video

Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
എന്നിട്ടും കിട്ടിയില്ല; റോയല്‍ എന്‍ഫീല്‍ഡ് 750 പിടിക്കാന്‍ പാടുപെടുന്ന കെടിഎം 390

പാരലല്‍ ട്വിന്‍ റോയല്‍ എന്‍ഫീല്‍ഡിനെ പകര്‍ത്താനുള്ള കെടിഎം റൈഡറുടെ ശ്രമമാണ് വീഡിയോ. റോയല്‍ എന്‍ഫീല്‍ഡിനൊപ്പം വേഗത കൈവരിക്കാന്‍ കഷ്ടപ്പെടുന്ന കെടിഎമ്മിനെ വീഡിയോ വ്യക്തമാക്കുന്നു.

എന്നിട്ടും കിട്ടിയില്ല; റോയല്‍ എന്‍ഫീല്‍ഡ് 750 പിടിക്കാന്‍ പാടുപെടുന്ന കെടിഎം 390

അതേസമയം, 373.2 സിസി സിംഗിള്‍ സിലിണ്ടറിനെ 750 സിസി പാരലല്‍ ട്വിനുമായി താരതമ്യം ചെയ്യുന്നത് നീതിയുക്തവുമല്ല. ഒരു അവസരത്തില്‍ മണിക്കൂറില്‍ 150 കിലോമീറ്ററിന് മേലെ വേഗത കൈവരിച്ചിട്ടും റോയല്‍ എന്‍ഫീല്‍ഡ് 750 യെ പിടികൂടാന്‍ കെടിഎമ്മിന് സാധിച്ചില്ല.

പുതിയ മോഡലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും റോയല്‍ എന്‍ഫീല്‍ഡ് പുറത്ത് വിട്ടിട്ടില്ലെങ്കിലും, 49 bhp കരുത്തും 60 Nm torque ഉം ഏകുന്നതാകും പുതിയ 750 സിസി എഞ്ചിനെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നിട്ടും കിട്ടിയില്ല; റോയല്‍ എന്‍ഫീല്‍ഡ് 750 പിടിക്കാന്‍ പാടുപെടുന്ന കെടിഎം 390

എന്തായാലും തുടരെ പ്രത്യക്ഷപ്പെടുന്ന റോയല്‍ എന്‍ഫീല്‍ഡ് 750 കള്‍, വരവിലേക്കുള്ള ശുഭസൂചനയാണ്.

എന്നിട്ടും കിട്ടിയില്ല; റോയല്‍ എന്‍ഫീല്‍ഡ് 750 പിടിക്കാന്‍ പാടുപെടുന്ന കെടിഎം 390

2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാകാം റോയല്‍ എന്‍ഫീല്‍ഡ് 750 യെ എന്‍ഫീല്‍ഡ് അവതരിപ്പിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
KTM 390 Duke Has Tough Time Keeping Up With The Royal Enfield 750. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X