കെടിഎം ഡ്യൂക്കിനും ആര്‍സിക്കും ജിപി വണ്‍ എക്‌സ്‌ഹോസ്റ്റുമായി ലിയോ വിന്‍സ്
കെടിഎം ഡ്യൂക്കിന് പുതിയ എക്‌സ്‌ഹോസ്റ്റുമായി പ്രശസ്ത ഇറ്റാലിയന്‍ ആഫ്റ്റര്‍മാര്‍ക്കറ്റ് പെര്‍ഫോര്‍മന്‍സ് എക്‌സ്‌ഹോസ്റ്റ് നിര്‍മ്മാതാക്കളായ ലിയോ വിന്‍സ്. റേസിംഗ് ലോകത്ത് നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജിപി വണ്‍ എക്‌സ്‌ഹോസ്റ്റിനെ ലിയോ വിന്‍സ് അവതരിപ്പിച്ചിരിക്കുന്നത്.

ലിയോ വിന്‍സിന്റെ ജിപി വണ്‍ എക്‌സ്‌ഹോസ്റ്റ് കെടിഎം ഡ്യൂക്ക്, ആര്‍സി 390, ഡ്യൂക്ക് 125 മോഡലുകള്‍ക്ക് അനുയോജ്യമാണ്. കോമ്പാക്ട് ഡിസൈനില്‍ ഒരുങ്ങിയ എക്‌സ്‌ഹോസ്റ്റില്‍ മെറ്റാലിക് സെറാമിക് ബ്ലാക് പെയിന്റ് തീമാണ് ഇടംപിടിക്കുന്നത്.
Recommended Video


ലേസറില്‍ തീര്‍ത്ത ലിയോ വിന്‍സ് ലോഗോയും, മോഡേര്‍ണ്‍ സാന്‍ഡ്ബ്ലാസ്റ്റഡ് എന്‍ഡ് ക്യാപും എക്‌സ്‌ഹോസ്റ്റില്‍ ഉള്‍പ്പെടുന്നു. AISI 304 സ്‌റ്റെയിന്‍ലെസ് സ്റ്റീലില്‍ നിര്‍മ്മിച്ചതാണ് മഫ്‌ളര്‍ ബോഡിയും, ജിപി സ്റ്റൈല്‍ ലൈനും.

ഉയര്‍ന്ന താപത്തെ ചെറുത്തുനില്‍ക്കുന്നതാണ് മെറ്റാലിക് സെറാമിക് ബ്ലാക് മാറ്റ് പെയിന്റ്.

ജിപി വണില്‍ നല്‍കിയിരിക്കുന്ന ലേസര്‍ കട്ട് കണക്ഷന്‍ ബ്രാക്കറ്റിന്റെ പശ്ചാത്തലത്തില്‍, ഇന്‍സ്റ്റലേഷന്‍ അനായസമായി നടത്താം. യൂറോ 4 മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി എത്തുന്നതാണ് ലിയോ വിന്‍സിന്റെ ജിപി വണ്‍.

കെടിഎം ഡ്യൂക്ക് 125, ആര്‍സി 125, ഡ്യൂക്ക് 390, ആര്‍സി 390 മോഡലുകളുടെ 2017 എഡിഷനുകളില്‍ മാത്രമാണ് ലിയോ വിന്‍സ് ജിപി വണ്‍ അനുയോജ്യമാവുക.

319€ (ഏകദേശം 26500 രൂപ) വിലയിലാണ് ലിയോ വിന്‍സ് ജിപി വണ്‍ എക്‌സ്‌ഹോസ്റ്റ് എത്തുന്നത്. ഇന്ത്യയില്‍ ജിപി വണ്‍ എക്‌സ്‌ഹോസ്റ്റിനെ ലിയോ വിന്‍സ് അവതരിപ്പിക്കുമോ എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല.


Click it and Unblock the Notifications








