ജിഎസ്ടി; കെടിഎം ഡ്യൂക്കുകളുടെ വില വര്‍ധിച്ചു — പുതിയ വില ഇങ്ങനെ
ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ജിഎസ്ടി പശ്ചാത്തലത്തില്‍ മോഡലുകളുടെ പുതുക്കിയ വില കെടിഎം പ്രഖ്യാപിച്ചു. കെടിഎം നിരയിലെ മുഴുവന്‍ മോഡലുകളുടെയും വില വര്‍ധിച്ചിരിക്കുകയാണ്.

5797 രൂപ വരെയാണ് കെടിഎം മോഡലുകളിലെ വിലവര്‍ധനവ്. മോഡലുകളെയും സംസ്ഥാനങ്ങളെയും ആശ്രയിച്ച് വിലയില്‍ നേരിയ വ്യത്യാസങ്ങള്‍ നേരിടാം.

2017 ജൂലായ് ഒന്ന് മുതല്‍ മോഡലുകളിൽ, പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കെടിഎം ഇന്ത്യ അറിയിച്ചു.

4063 രൂപയുവെ വിലവര്‍ധനവാണ് കെടിഎം ഡ്യൂക്ക് 200 ല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ 1.47 ലക്ഷം രൂപ വിലയിലാകും കെടിഎം ഡ്യൂക്ക് 200 ലഭ്യമാവുക (ദില്ലി എക്‌സ്‌ഷോറൂം).

4787 രൂപയുടെ വര്‍ധനവാണ് കെടിഎം RC 200 ല്‍ കമ്പനി നല്‍കിയിരിക്കുന്നത്. ഇനി മുതല്‍ 1.76 ലക്ഷം രൂപ വിലയിലാകും കെടിഎം RC 200 ഉം സാന്നിധ്യമറിയിക്കുക.

കെടിഎം പുതുതായി അവതരിപ്പിച്ച ഡ്യൂക്ക് 250 ല്‍ 4427 രൂപയാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. തത്ഫലമായി 1.77 ലക്ഷം രൂപ വിലയിലാകും ഡ്യൂക്ക് 250 യും എത്തുക.

കെടിഎം നിരയില്‍ 2017 ഡ്യൂക്ക് 390 ക്കാണ് ഏറ്റവും കുറഞ്ഞ വിലവര്‍ധനവ് ലഭിച്ചത്. 2.26 ലക്ഷം രൂപ വിലയിലാകും 2017 കെടിഎം ഡ്യൂക്ക് 390 ലഭ്യമാവുക.

ഏറ്റവും ഉയര്‍ന്ന വിലവര്‍ധനവായ 5797 രൂപ, കെടിഎം RC 390 യിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2.31 ലക്ഷം രൂപ വിലയിലാണ് കെടിഎം RC 390 ഇനി മുതല്‍ ഷോറൂമുകളില്‍ എത്തുക.


Click it and Unblock the Notifications