രണ്ടും കല്‍പിച്ച് മഹീന്ദ്ര; ബജറ്റ് വിലയില്‍ 'കുഞ്ഞന്‍' മോജോയും ഒരുങ്ങുന്നു

By Dijo Jackson

"ബജാജിന് ഡോമിനാര്‍ എന്ന പോലെയാണ് മഹീന്ദ്രയ്ക്ക് മോജോ". ഇന്ത്യന്‍ ടൂവീലര്‍ വിപണിയില്‍ മഹീന്ദ്രയുടെ മുഖം മാറ്റി മറിച്ചതില്‍ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ മോജോയ്ക്ക് നിര്‍ണായക പങ്കാണുള്ളത്.

രണ്ടും കല്‍പിച്ച് മഹീന്ദ്ര; ബജറ്റ് വിലയില്‍ 'കുഞ്ഞന്‍' മോജോയും ഒരുങ്ങുന്നു

പണത്തിനൊത്ത മൂല്യമാണ് മഹീന്ദ്ര മോജോയെ വിപണിയില്‍ പ്രിയങ്കരനാക്കിയത്. എന്നാല്‍ ഇപ്പോള്‍ മോജോയുടെ ചെറിയ പതിപ്പും മഹീന്ദ്രയുടെ പണിപ്പുരയില്‍ ഒരുങ്ങുകയാണ്.

രണ്ടും കല്‍പിച്ച് മഹീന്ദ്ര; ബജറ്റ് വിലയില്‍ 'കുഞ്ഞന്‍' മോജോയും ഒരുങ്ങുന്നു

ബജറ്റ് വിലയില്‍ ഒരുങ്ങുന്ന പുതിയ മഹീന്ദ്ര മോജോ പതിപ്പിന്റെ ചിത്രങ്ങള്‍, മോഡലിന്റെ വരവിലേക്കുള്ള സൂചനയാണ് നല്‍കുന്നത്. ബജറ്റ് വിലയില്‍ എത്താനിരിക്കുന്ന പുതിയ മോജോയില്‍, ഒരുപിടി പ്രീമിയം ഫീച്ചറുകളുടെ അഭാവം വ്യക്തമാണ്.

രണ്ടും കല്‍പിച്ച് മഹീന്ദ്ര; ബജറ്റ് വിലയില്‍ 'കുഞ്ഞന്‍' മോജോയും ഒരുങ്ങുന്നു

സാധാരണ മോജോയ്ക്ക് ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് ലഭിക്കവെ, പുത്തന്‍ പതിപ്പില്‍ സിംഗിള്‍ എക്‌സ്‌ഹോസ്റ്റ് മാത്രമാണ് ഒരുങ്ങുന്നത്. സമകാലിക ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, വീതി കുറഞ്ഞ റിയര്‍ ടയര്‍, ബ്ലാക്ഡ്-ഔട്ട് സ്വിംഗ് ആം എന്നിവയാണ് പുതിയ പതിപ്പിലെ മറ്റ് മാറ്റങ്ങള്‍.

രണ്ടും കല്‍പിച്ച് മഹീന്ദ്ര; ബജറ്റ് വിലയില്‍ 'കുഞ്ഞന്‍' മോജോയും ഒരുങ്ങുന്നു

പുതിയ മോജോയില്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം ഇടംപിടിക്കുന്നില്ലെന്ന് പുറത്ത് വന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. പകരം സില്‍വര്‍ കാര്‍ബ്യുറേറ്റർ എഞ്ചിനാണ് മോഡലില്‍ ഒരുങ്ങുന്നത്.

രണ്ടും കല്‍പിച്ച് മഹീന്ദ്ര; ബജറ്റ് വിലയില്‍ 'കുഞ്ഞന്‍' മോജോയും ഒരുങ്ങുന്നു

മോജോയിലുള്ള പിരെല്ലി ടയറുകള്‍ക്ക് പകരം എംആര്‍എഫ് ടയറുകളെയാണ് പുതിയ മോജോയില്‍ മഹീന്ദ്ര തെരഞ്ഞെടുത്തിട്ടുള്ളതും. ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി പുതിയ മോജോയുടെ എഞ്ചിന്‍ കരുത്ത് മഹീന്ദ്ര കുറയ്ക്കുമോ എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല.

രണ്ടും കല്‍പിച്ച് മഹീന്ദ്ര; ബജറ്റ് വിലയില്‍ 'കുഞ്ഞന്‍' മോജോയും ഒരുങ്ങുന്നു

എന്തായാലും കാര്‍ബ്യുറേറ്റര്‍ എഞ്ചിന്റെ പശ്ചാത്തലത്തില്‍ കരുത്ത് ഉത്പാദനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തും. റേഡിയലി മൗണ്ടഡ് ഡിസ്‌ക് ബ്രേക്ക് കാലിപ്പറിന് പകരം സാധാരണ കാലിപ്പറാണ് മോഡലില്‍ സാന്നിധ്യറിയിക്കുന്നത്.

രണ്ടും കല്‍പിച്ച് മഹീന്ദ്ര; ബജറ്റ് വിലയില്‍ 'കുഞ്ഞന്‍' മോജോയും ഒരുങ്ങുന്നു

നിലവില്‍ 295 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് മഹീന്ദ്ര മോജോയില്‍ ഒരുങ്ങുന്നത്. 26.8 bhp കരുത്തും 30 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ലഭ്യമാകുന്നതും.

രണ്ടും കല്‍പിച്ച് മഹീന്ദ്ര; ബജറ്റ് വിലയില്‍ 'കുഞ്ഞന്‍' മോജോയും ഒരുങ്ങുന്നു

1.72 ലക്ഷം രൂപയാണ് നിലവിലുള്ള മഹീന്ദ്ര മോജോയുടെ എക്‌സ്‌ഷോറൂം വില (ദില്ലി). അതേസമയം, പുതിയ പതിപ്പിനെ 1.3 ലക്ഷം രൂപ പ്രൈസ് ടാഗിലാകും മഹീന്ദ്ര അണിനിരത്താൻ സാധ്യത.

Image Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #Spy Pics #mahindra #മഹീന്ദ്ര
English summary
Spy Pics: New Cheaper Variant Of Mahindra Mojo Spotted Testing. Read in Malayalam.
Story first published: Thursday, October 12, 2017, 12:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X