ടൂവീലര്‍ ശ്രേണിയില്‍ നിന്നും മഹീന്ദ്ര പിന്മാറുന്നു

Written By:

ഇന്ത്യന്‍ ടൂവീലര്‍ വിപണിയിലെ മുഖ്യ ശ്രേണിയില്‍ നിന്നും മഹീന്ദ്ര പിന്മാറുന്നു. മത്സരം കനത്ത ടൂവീലര്‍ ശ്രേണിയില്‍ കാര്യമായ നേട്ടം കൈവരിക്കാത്തതിനെ തുടര്‍ന്നാണ് മഹീന്ദ്രയുടെ പിന്‍മാറ്റം.

To Follow DriveSpark On Facebook, Click The Like Button
ടൂവീലര്‍ ശ്രേണിയില്‍ നിന്നും മഹീന്ദ്ര പിന്മാറുന്നു

2008 ല്‍ കൈനറ്റിക് മോട്ടോര്‍ കമ്പനിയെ സ്വന്തമാക്കിയാണ് മഹീന്ദ്ര ടൂ വീലേഴ്‌സ് ഇന്ത്യന്‍ വിപണിയിലേക്ക് കടന്നത്. ആദ്യ കാലത്ത് റീബാഡ്ജ് ചെയ്ത കൈനറ്റിക് മോഡലുകളെ അവതരിപ്പിച്ച മഹീന്ദ്ര, പിന്നീട് നിരയിലേക്ക് പുത്തന്‍ മോഡലുകളെ ചേര്‍ക്കുകയായിരുന്നു.

ടൂവീലര്‍ ശ്രേണിയില്‍ നിന്നും മഹീന്ദ്ര പിന്മാറുന്നു

എന്നാല്‍ വിപണിയില്‍ കടന്നെത്തിയിട്ട് ഒമ്പതാം വര്‍ഷവും ലഭാകരമായി മുന്നേറാന്‍ മഹീന്ദ്രയ്ക്ക് സാധിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് പിന്മാറ്റം.

Recommended Video
Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
ടൂവീലര്‍ ശ്രേണിയില്‍ നിന്നും മഹീന്ദ്ര പിന്മാറുന്നു

മഹീന്ദ്ര മോഡലുകള്‍ക്ക് വിപണിയില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും ടിവിഎസിനോടും, ഹീറോയോടും, ഹോണ്ടയോടും, ബജാജിനോടും പിടിച്ച് നില്‍ക്കാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചില്ല.

ടൂവീലര്‍ ശ്രേണിയില്‍ നിന്നും മഹീന്ദ്ര പിന്മാറുന്നു

കഴിഞ്ഞ വര്‍ഷം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായി മഹീന്ദ്ര ടൂ വീലേഴ്‌സ് ലയിച്ചെങ്കിലും വില്‍പനയില്‍ കാര്യമായ മാറ്റം കണ്ടെത്താന്‍ കഴിഞ്ഞില്ല.

ടൂവീലര്‍ ശ്രേണിയില്‍ നിന്നും മഹീന്ദ്ര പിന്മാറുന്നു

മുഖ്യ ടൂവീലര്‍ ശ്രേണിയില്‍ നിന്നും പിന്മാറ്റം അറിയിച്ച മഹീന്ദ്ര, ഇനി മുന്‍നിര വിപണികള്‍ക്കായുള്ള പ്രീമിയം മോട്ടോര്‍സൈക്കിളുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ടൂവീലര്‍ ശ്രേണിയില്‍ നിന്നും മഹീന്ദ്ര പിന്മാറുന്നു

നിലവില്‍ 921 നഗരങ്ങളിലായി 1842 ഡീലര്‍ഷിപ്പുകളാണ് മഹീന്ദ്രയ്ക്കുള്ളത്. ഇതിന് പുറമെ മധ്യപ്രദേശിലെ പിതാംബരില്‍ ഉത്പാദന കേന്ദ്രവും, പൂനെയിലെ ചിഞ്ച്‌വാഡില്‍ ആര്‍ ആന്‍ഡി കേന്ദ്രവും മഹീന്ദ്രയ്ക്കുണ്ട്.

കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Calls It Quits In The Mass Market Two Wheeler Segment In India. Read in Malayalam.
Story first published: Wednesday, September 6, 2017, 16:09 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark