ഹോണ്ട നിരയില്‍ ഏറ്റവും ചെലവ് കുറഞ്ഞ ടൂവീലര്‍ ഒരുങ്ങുന്നു
ഹോണ്ട നിരയില്‍ ഏറ്റവും വില കുറഞ്ഞ ടൂവീലര്‍ അവതരിക്കാനൊരുങ്ങുന്നു. യൂട്ടിലിറ്റി വാഹനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഹോണ്ടയുടെ പുതിയ ടൂ-വീലര്‍ ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ സ്‌കൂട്ടറാണോ, മോട്ടോര്‍സൈക്കിളാണോ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുകയെന്നതില്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്. എല്ലാത്തരം ആവശ്യങ്ങള്‍ക്കും ഉതകുന്ന, ചെലവ് കുറഞ്ഞ ടൂവീലറിന്റെ പണിപ്പുരയിലാണ് ഹോണ്ടയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കമ്മ്യൂട്ടര്‍ ശ്രേണിയിലാകും പുതിയ മോഡലിനെ ഹോണ്ട അവതരിപ്പിക്കുക.

പതിവിന് വ്യത്യസ്തമായി ഗ്രാമപ്രദേശങ്ങളിലാണ് പുതിയ ടൂവീലറിനെ ഹോണ്ട ആദ്യം എത്തിക്കുക. തുടര്‍ന്ന് ക്രമേണ, നഗരങ്ങളിലേക്ക് മോഡലിനെ ഹോണ്ട എത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വില്‍പന കണക്കുകളില്‍ വലിയ മുന്നേറ്റമാണ് ഇന്ത്യയില്‍ ഹോണ്ട നടത്തുന്നത്. ബജാജ് ഓട്ടോയെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടൂവീലര്‍ നിര്‍മ്മാതാക്കളെന്ന പട്ടവും ഹോണ്ട നേടിക്കഴിഞ്ഞു. മുന്‍നിരയിലുള്ള ഹീറോ മോട്ടോകോര്‍പിനെ മറികടക്കുകയാണ് ഹോണ്ടയുടെ ലക്ഷ്യം.


Click it and Unblock the Notifications








