ഓകിനാവ ഇലക്ട്രിക് സ്കൂട്ടർ 'റിഡ്ജ്' ഇന്ത്യയിൽ അവതരിച്ചു..

Written By:

ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാവായ ഓകിനാവ ഓട്ടോടെക് റിഡ്ജ് എന്നപേരിൽ പുതിയ ഇ-സ്കൂട്ടറിനെ വിപണിയിലെത്തിച്ചു. ദില്ലി എക്സ്ഷോറൂം 43,702 രൂപയ്ക്കാണ് ഇലക്ട്രിക് സ്കൂട്ടർ അവതരിച്ചിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ഓകിനാവ ഇലക്ട്രിക് സ്കൂട്ടർ 'റിഡ്ജ്' ഇന്ത്യയിൽ അവതരിച്ചു..

കമ്പനിയുടെ രാജസ്ഥാനിലുള്ള നിർമാണശാലയിൽ വച്ചുതന്നെയാണ് സ്കൂട്ടർ നിർമാണം നടത്തിയിട്ടുള്ളത്. മണിക്കൂറിൽ 55 കിലോമീറ്ററിലധികം വേഗതയിൽ കൂതിക്കാൻ ഈ സ്കൂട്ടറിന് ശേഷിയുണ്ട്.

ഓകിനാവ ഇലക്ട്രിക് സ്കൂട്ടർ 'റിഡ്ജ്' ഇന്ത്യയിൽ അവതരിച്ചു..

ആറു മുതൽ എട്ടു മണിക്കൂർ വരെ ചാർജ് ചെയ്താൽ തന്നെ 200 കിലോമീറ്ററോളം ഓടാനുള്ള ശേഷി സ്കൂട്ടറിനുണ്ടാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഓകിനാവ ഇലക്ട്രിക് സ്കൂട്ടർ 'റിഡ്ജ്' ഇന്ത്യയിൽ അവതരിച്ചു..

ഇതിൽ കൂടുതൽ കിലോമീറ്റർ യാത്രയാവശ്യമെങ്കിൽ ഒന്നു മുതൽ രണ്ടുമണിക്കൂർ ചാർജിംഗ് വേണ്ടിവരുമെന്നാണ് കമ്പനി അറിയിപ്പ്.

ഓകിനാവ ഇലക്ട്രിക് സ്കൂട്ടർ 'റിഡ്ജ്' ഇന്ത്യയിൽ അവതരിച്ചു..

ആന്റി തെഫ്റ്റ് ആലാം, സ്പീഡോമീറ്റർ, സെൻട്രൽ ലോക്കിംഗ് സ്മാർട് കൺട്രോളർ, എക്കോ-പവർ റൈഡിംഗ് മോഡ് എന്നീ സാങ്കേതികതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓകിനാവ ഇലക്ട്രിക് സ്കൂട്ടർ 'റിഡ്ജ്' ഇന്ത്യയിൽ അവതരിച്ചു..

18 നും 60 വയസിനും മധ്യേ പ്രായമുള്ളവർക്ക് ഏതുരീതിയിലും യോജിക്കുന്ന വിധത്തിലാണ് സ്കൂട്ടർ നിർമാണം മാത്രമല്ല ആരേയും ആകർഷിക്കുന്നൊരു ഡിസൈൻ ശൈലിയാണ് പിൻതുടർന്നിട്ടുള്ളത്.

ഓകിനാവ ഇലക്ട്രിക് സ്കൂട്ടർ 'റിഡ്ജ്' ഇന്ത്യയിൽ അവതരിച്ചു..

റെഡ്, ഗ്രീൻ-ഗോൾഡ്, റെഡ്-വൈറ്റഅ, വൈറ്റ് എന്നീ ആകർഷക നിറങ്ങളിൽ ലഭ്യമാകുന്ന സ്കൂട്ടറിൽ അലോയ് വീലുകൾ, ട്യൂബ്‌ലെസ് ടയറുകൾ, ടെലിസ്കോപിക് സസ്പെൻഷൻ എന്നീ സവിശേഷതകളും അടങ്ങിയിരിക്കും.

ഓകിനാവ ഇലക്ട്രിക് സ്കൂട്ടർ 'റിഡ്ജ്' ഇന്ത്യയിൽ അവതരിച്ചു..

സീറ്റിനടിവശത്തായി 50 കി.ഗ്രാം ഭാരമുൾക്കാനുള്ള ശേഷിയും ഈ സ്കൂട്ടറിനുണ്ട് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

ഓകിനാവ ഇലക്ട്രിക് സ്കൂട്ടർ 'റിഡ്ജ്' ഇന്ത്യയിൽ അവതരിച്ചു..

മികച്ച പ്രകടനക്ഷമതയുള്ള നിത്യോപയോഗത്തിനായുള്ള സ്കൂട്ടർ വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യയിൽ ഒന്നാംനിര ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളാവുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഓകിനാവ സ്കൂട്ടർ എംഡി ജിതേന്ദ്രർ ഷർമ വ്യക്തമാക്കി.

ഓകിനാവ ഇലക്ട്രിക് സ്കൂട്ടർ 'റിഡ്ജ്' ഇന്ത്യയിൽ അവതരിച്ചു..

ഓകിനാവ സ്കൂട്ടറിന്റെ ഇന്ത്യയിലുള്ള ശൃംഖല വിപുലീകരിക്കുന്നതിലായിരിക്കും ഞങ്ങളുടെ കൂടുതൽ ശ്രദ്ധയെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

കൂടുതല്‍... #സ്കൂട്ടർ #scooter
English summary
Okinawa Ridge Electric Scooter Launched In India; Priced At Rs 43,702
Story first published: Monday, January 23, 2017, 18:01 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark