'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ?'; ചില കാരണങ്ങൾ

Written By:

ഏതൊരു ടൂവീലര്‍ പ്രേമിയുടെയും ആദ്യകാല സ്വപ്‌നങ്ങളില്‍ ഒന്ന് റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കുകയാണ്. വിപണിയില്‍ അവതാരങ്ങള്‍ പലത് കടന്ന് വന്നിട്ടും റോയല്‍ എന്‍ഫീല്‍ഡിനോടുള്ള ജനതയുടെ മമതയ്ക്ക് ഇന്നും കുറവ് വന്നിട്ടില്ല.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

അതെന്താണ് റോയല്‍ എന്‍ഫീല്‍ഡിനോട് എല്ലാവര്‍ക്കും ഇത്ര താത്പര്യം? ഈ ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് കാലം കുറച്ചേറെയായി. റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസി ലുക്കാണ് കാരണമെന്ന് ഒരു പക്ഷെ ഉത്തരം കണ്ടെത്താന്‍ സാധിച്ചേക്കും.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലുക്ക് മാത്രമാണോ റോയല്‍ എന്‍ഫീല്‍ഡിലേക്ക് ആകര്‍ഷിക്കുന്ന ഘടകം? എന്തേ ക്ലാസി ലുക്കുമായുള്ള മറ്റ് മോഡലുകള്‍ക്ക് ഇതേ പരിഗണന ലഭിക്കാത്തത്?

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

2016 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള കാലയളവില്‍ രാജ്യത്ത് 6.5 ലക്ഷം റോയല്‍ എന്‍ഫീല്‍ഡുകളാണ് വില്‍പന നടത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷം റോയല്‍ എന്‍ഫീല്‍ഡ് നടത്തിയ വില്‍പനയുടെ 31 ശതമാനം വര്‍ധനവാണ് ഇത്.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

അതെന്താണ് എല്ലാവരും റോയല്‍ എന്‍ഫീല്‍ഡ് തെരഞ്ഞെടുക്കുന്നത്? കാരണങ്ങള്‍ പരിശോധിക്കാം-

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ
  • പ്രൗഢ-ഗാംഭീര്യത

പാരമ്പര്യത്തില്‍ ഊന്നിയ പ്രൗഢ-ഗാംഭീര്യതയാണ് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ വ്യക്തി മുദ്ര.

തുടക്ക കാലം മുതല്‍ക്കെ റോയല്‍ എന്‍ഫീല്‍ഡ് എങ്ങനെ കാണപ്പെട്ടുവോ, അത്തരത്തില്‍ തന്നെ തലമുറയെ മുന്നോട്ട് നയിക്കുകയാണ് കമ്പനി.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

ഇത് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ മാത്രം സവിശേഷതയുമാണ്. ഇന്ത്യയിലെ മറ്റൊരു മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡിനും അവകാശപ്പെടാന്‍ സാധിക്കാത്ത സവിശേഷത!

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

ആധുനിക ഫീച്ചറുകളുടെ അഭാവമാണ് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ പോരായ്മയായി എതിരാളികള്‍ ചൂണ്ടിക്കാണിക്കാറുള്ളത്.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

എന്നാല്‍ വിന്‍േജ് ലുക്കും, ലോഹങ്ങളാല്‍ ഒരുങ്ങിയിട്ടുള്ള സമ്പൂര്‍ണതയും റോയല്‍ എന്‍ഫീല്‍ഡുകളെ ആള്‍ക്കൂട്ടത്തില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

തനത് വ്യക്തി മുദ്രയാണ് ഓരോ റോയല്‍ എന്‍ഫീല്‍ഡുകളും കാത്ത് സൂക്ഷിക്കുന്നത്. ഇത് തന്നെയാണ് യുവതലമുറയെ RE യുടെ ലോകത്തേക്ക് അടുപ്പിക്കുന്നതും.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ
  • ബഹുമുഖപ്രതിഭ

സിറ്റി ബൈക്കായും, യാത്ര അനുഭൂതി നല്‍കുന്ന ഹൈവെ മോട്ടോര്‍സൈക്കിളായും റോയല്‍ എന്‍ഫീല്‍ഡിനെ ഉപയോഗിക്കാം എന്നതാണ് RE യുടെ മറ്റൊരു സവിശേഷത.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

ഏറിയ പങ്ക് ഉപഭോക്താക്കളും റോയല്‍ എന്‍ഫീല്‍ഡിനെ സിറ്റി റൈഡുകള്‍ക്കായാണ് ഉപയോഗിക്കുന്നത്.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

ട്രാഫിക്കുകളില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വലിയ ലോ-എന്‍ഡ് ടോര്‍ഖ് കപ്പാസിറ്റി ആയാസകരമായ ഡ്രൈവിംഗ് കാഴ്ചവെക്കുന്നു.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

എഞ്ചിന്റെ ലോവര്‍ എന്‍ഡില്‍ കേന്ദ്രീകൃതമായ ടോര്‍ഖിന്റെ പശ്ചാത്തലത്തില്‍ സിറ്റി റൈഡില്‍ റൈഡര്‍ക്ക് തുടരെ ഗിയര്‍ മാറേണ്ട സാഹചര്യം മറ്റ് മോഡലുകളെ അപേക്ഷിച്ച് കുറവാണ്.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

ഹൈവെയില്‍ റോയല്‍ എന്‍ഫീല്‍ഡുകള്‍ നല്‍കുന്നത് വേറിട്ട ഡ്രൈവിംഗ് അനുഭൂതിയാണ്.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

വലിയ എഞ്ചിന്‍ ഡിസ്‌പ്ലെയ്‌സ്‌മെന്റിലും തരക്കേടില്ലാത്ത ഇന്ധനക്ഷമതയാണ് റോയല്‍ എന്‍ഫീല്‍ഡുകള്‍ കാഴ്ച വെക്കുന്നത്. ഇതും RE യെ കൂടുതൽ ജനകീയമാക്കുന്നു.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

ക്ലാസിക് മോഡലില്‍ റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയിട്ടുള്ള 350 സിസി എഞ്ചിന്‍ നല്‍കുന്നത് 37 കിലോമീറ്റര്‍ മൈലേജാണ്. അതേസമയം, റോയല്‍ എന്‍ഫീല്‍ഡിന്റെ 500 സിസി എഞ്ചിന്‍ നല്‍കുന്നത് 33 കിലോമീറ്റര്‍ മൈലേജും.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

ഇതിന് പുറമെ, ഓഫ് റോഡിംഗ് അഡ്വഞ്ചറുകള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കിയിട്ടുള്ള ഹിമാലയനും ഡ്രൈവിംഗിന്റെ പുത്തന്‍ തലങ്ങളാണ് ഉപഭോക്താക്കള്‍ക്കായി സമര്‍പ്പിക്കുന്നത്.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ
  • മെച്ചപ്പെട്ട നിലവാരവും, ഭേദപ്പെട്ട വിശ്വാസ്യതയും

മുന്‍കാലങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡുകള്‍ നേരിട്ട പ്രധാന ആക്ഷേപം കുറഞ്ഞ വിശ്വാസ്യതയാണ്.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

എന്നാല്‍ ഇന്ന് റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് ആധുനിക പരിവേഷം സാങ്കേതിക മുഖത്ത് നല്‍കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

മുമ്പ് നല്‍കിയിരുന്ന അയണ്‍ കാസ്റ്റ് AVL എഞ്ചിനുകള്‍ക്ക് പകരം, യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനുകളെയാണ് (UCE) റോയല്‍ എന്‍ഫീല്‍ഡ് ഇപ്പോള്‍ ഉള്‍പ്പെടുത്തുന്നത്.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

കൂടാതെ, നിലവിലെ പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡുകള്‍ എല്ലാം ഒരുങ്ങിയിട്ടുള്ളത് റോബോട്ടുകളിലൂടെയും അഡ്വാന്‍സ്ഡ് മെഷിനറികളിലൂടെയുമാണ്.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

അതിനാല്‍ RE മോഡലുകള്‍ ഉന്നത നിലവാരമാണ് അടുത്തകാലത്തായി പുലര്‍ത്തുന്നത്.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

എന്നിരുന്നാലും ഒട്ടനവധി റോയല്‍ എന്‍ഫീല്‍ഡ് ഉപഭോക്താക്കള്‍ ബ്രേക്ക് ഡൗണ്‍ പ്രശ്‌നങ്ങളെ ഇപ്പോഴും നേരിടുന്നുണ്ട്. പക്ഷെ, പഴയ തലമുറയെ അപേക്ഷിച്ച് പുത്തന്‍ RE തലമുറയില്‍ പ്രശ്‌നങ്ങള്‍ താരതമ്യേന കുറവാണ്.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

മിക്ക റോയല്‍ എന്‍ഫീല്‍ഡുകളും വന്നെത്തുന്നത് 3000 കിലോമീറ്ററിന്റെ സര്‍വീസ് കാലയളവിലാണ്.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

അതേസമയം, ഓഫ്‌റോഡിംഗ് അഡ്വഞ്ചര്‍ മോഡലായ ഹിമാലയനില്‍ RE ഒരുക്കിയിരിക്കുന്നത് 5000 കിലോമീറ്ററിന്റെ സര്‍വീസ് കാലയളവാണ്.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

24000 കിലോമീറ്റര്‍ അല്ലെങ്കില്‍ 24 മാസമാണ് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് മേല്‍ കമ്പനി നല്‍കുന്ന വാറന്റി.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ
  • ആയാസകരമായ ഡ്രൈവിംഗ്

ഡ്രൈവിംഗാണ് റോയല്‍ എന്‍ഫീല്‍ഡുകളിലേക്ക് ശ്രദ്ധ തിരിക്കാനുള്ള മറ്റൊരു നിര്‍ണായക ഘടകം.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

സാങ്കേതിക വശത്ത് ആധുനികത കടന്ന് വന്നതോടെ റോയല്‍ എന്‍ഫീല്‍ഡുകള്‍ നല്‍കുന്നത് കൂടുതല്‍ ആയാസകരമായ ഡ്രൈവിംഗാണ്.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

RE നിരയിലെ എല്ലാ മോഡലുകളും ഇപ്പോള്‍ വന്നെത്തുന്നത് ഇലക്ട്രിക് സ്റ്റാര്‍ടോട് കൂടിയാണ്. ഇത് RE മോഡലിനെ കൂടുതല്‍ ജനകീയമാക്കുന്നു.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

അതേസമയം, റോയല്‍ എന്‍ഫീല്‍ഡിനെ എന്നും വ്യത്യസ്തമാക്കിയിരുന്നത് വലത് വശത്തെ ഗിയര്‍ ഷിഫ്റ്റായിരുന്നു.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

'നിനക്കൊന്നും റോയല്‍ എന്‍ഫീല്‍ഡിനെ ഓടിക്കാന്‍ സാധിക്കത്തില്ല, ഇതിന്റെ ഗിയര്‍ വലത് കാലിലാണ്'- ഒരുകാലത്ത് ഗാംഭീര്യത്തോടെ തലയുയര്‍ത്തി റോയല്‍ എന്‍ഫീല്‍ഡ് ഉപഭോക്താക്കള്‍ വീമ്പിളക്കിയിരുന്നത് വലത് ഗിയറിലായിരുന്നു.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

എന്നാല്‍ കാലത്തിനൊത്ത മാറ്റം അനിവാര്യായി വന്നപ്പോള്‍ വലത് ഗിയര്‍ സിസ്റ്റം, RE മോഡലില്‍ നിന്നും വിടപറഞ്ഞു.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

ഇതും RE മോഡലുകളുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ ഇടയായി എന്ന വാദം ഉയര്‍ത്തുന്നു. എന്നാല്‍ ഹാര്‍ഡ്‌കോര്‍ റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ എന്നും നിരാശപ്പെടുന്നതും ഇതേ വലത് ഗിയറിന്റെ അഭാവത്തിലാണ്.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

ഇപ്പോള്‍ വന്നെത്തുന്ന RE മോഡലുകള്‍ക്ക് എല്ലാം ഡിസ്‌ക് ബ്രേക്കുകള്‍ ലഭിക്കുന്നുണ്ട് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. അതേസമയം, എബിഎസ് സംവിധാനം ഇപ്പോഴും റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും അകലം പാലിക്കുന്നു.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

പഴയ ഡ്രം ബ്രേക്കുകളെ അപേക്ഷിച്ച് പുത്തന്‍ ഡിസ്‌ക് ബ്രേക്കുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് മികച്ച ബ്രേക്കിംഗാണ് കാഴ്ചവെക്കുന്നത്.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ
  • വിവിധ ബജറ്റുകളിൽ വിവിധ റോയല്‍ എന്‍ഫീല്‍ഡുകള്‍

ഏത് ബജറ്റിലും ഒതുങ്ങുന്ന മോഡലുകളെ അണിനിരത്താന്‍ റോയല്‍ എന്‍ഫീല്‍ഡ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. വിന്റേജ് കളക്ഷനിലേക്ക് കടക്കാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗം കൂടിയാണ് റോയല്‍ എന്‍ഫീല്‍ഡ്.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

RE നിരയില്‍ ഏറ്റവും ചെലവ് കുറഞ്ഞ മോഡല്‍ ബുള്ളറ്റാണ്. 1.19 ലക്ഷം രൂപയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സാന്നിധ്യമറിയിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില).

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

റോയല്‍ എന്‍ഫീല്‍ഡുകളില്‍ ഏറ്റവും വിലയേറിയ താരം കോണ്ടിനന്റല്‍ ജിടി കഫെ റേസറാണ്. 2.17 ലക്ഷം രൂപയിലാണ് കഫെ റേസറിനെ റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കിയിരിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില).

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ
  • എല്ലാവര്‍ക്കും വേണ്ടി RE ഒരുക്കുന്നു ചിലത്

വൈവിധ്യമാര്‍ന്ന മോഡല്‍ നിരയാണ് റോയല്‍ എന്‍ഫീല്‍ഡിനുള്ളത്.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

വിന്റേജ് യുഗത്തിലേക്ക് കടക്കാനാണ് താത്പര്യമെങ്കില്‍ ബുള്ളറ്റ് കാത്തിരിക്കുന്നു; ഇനി ആധുനിക പരിവേഷമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ക്ലാസിക് മോഡലുകള്‍ നിലകൊള്ളുന്നു.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

തുറന്ന ഹൈവെ പ്രേമികള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കുന്നതാണ് തണ്ടര്‍ബേഡ് നിര.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

ബജറ്റില്‍ ഒതുങ്ങുന്ന അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളെ സമര്‍പ്പിക്കുന്ന ഏക ബ്രാന്‍ഡാണ് റോയല്‍ എന്‍ഫീല്‍ഡ്. അഡ്വഞ്ചര്‍ മോഡല്‍ ഹിമാലയന്‍ ഇതിനകം രാജ്യാന്തര ശ്രദ്ധ നേടി കഴിഞ്ഞു.

'അതെന്താ എല്ലാരും ഈ റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നേ'? കാരണങ്ങള്‍ ഇവ

ഇനി ഒരല്‍പം വ്യത്യസ്തയാണ് നിങ്ങളുടെ താത്പര്യമെങ്കില്‍ RE കോണ്ടിനന്റല്‍ ജിടിയുമുണ്ട് തെരഞ്ഞെടുക്കാന്‍. സ്‌പ്ലെന്‍ഡര്‍ പ്രോയ്ക്ക് ശേഷം വിപണി കണ്ട എറ്റവും ചെലവ് കുറഞ്ഞ കഫെ റേസറാണ് കോണ്ടിനന്റല്‍ ജിടി.

English summary
Reasons why everyone buying Royal Enfield. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more