ജിഎസ്ടി; റോയല്‍ എന്‍ഫീല്‍ഡ് 350 മോഡലുകളുടെ പുതുക്കിയ വില ഇങ്ങനെ

Written By:

ജിഎസ്ടിക്ക് ശേഷം റോയല്‍ എന്‍ഫീല്‍ഡിന് വില കൂടുമെന്ന് എല്ലാവരും അറിഞ്ഞതാണ്. പ്രതീക്ഷിച്ച പോലെ തന്നെ 350 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള റോയല്‍ എന്‍ഫീല്‍ഡുകളുടെ വില വര്‍ധിക്കുകയും ചെയ്തു.

ജിഎസ്ടി; റോയല്‍ എന്‍ഫീല്‍ഡ് 350 മോഡലുകളുടെ പുതുക്കിയ വില ഇങ്ങനെ

ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് 350 മോഡലുകളുടെ വില കൂടുമോ, കുറയുമോ എന്ന സംശയമാണ് വിപണിയില്‍ ഉയര്‍ന്നത്. ബുള്ളറ്റ് 350, ബുളളറ്റ് ഇഎസ് (ഇലക്ട്ര), തണ്ടര്‍ബേര്‍ഡ് 350, ക്ലാസിക് 350 മോഡലുകളുടെ വിലയില്‍ നേരിയ കുറവാണ് ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ജിഎസ്ടി; റോയല്‍ എന്‍ഫീല്‍ഡ് 350 മോഡലുകളുടെ പുതുക്കിയ വില ഇങ്ങനെ

ബുള്ളറ്റ് 350 യില്‍ 75 രൂപയാണ് റോയല്‍ എന്‍ഫീല്‍ഡ് കുറച്ചിരിക്കുന്നത്. തത്ഫലമായി 1,13,436 രൂപ വിലയിലാണ് ബുള്ളറ്റ് 350 ഷോറൂമുകളില്‍ സാന്നിധ്യമറിയിക്കുക.

ജിഎസ്ടി; റോയല്‍ എന്‍ഫീല്‍ഡ് 350 മോഡലുകളുടെ പുതുക്കിയ വില ഇങ്ങനെ

82 രൂപ വിലക്കുറവ് നേടിയ ബുള്ളറ്റ് ഇഎസ് (ഇലക്ട്ര), ഇനി മുതല്‍ 1,27,439 രൂപ വിലയിലാണ് എത്തുക. തണ്ടര്‍ബേര്‍ഡ് 350 യില്‍ 91 രൂപ വിലക്കുറവും, ക്ലാസിക് 350 യില്‍ 85 രൂപ വിലക്കുറവുമാണ് റോയല്‍ എന്‍ഫീല്‍ഡ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജിഎസ്ടി; റോയല്‍ എന്‍ഫീല്‍ഡ് 350 മോഡലുകളുടെ പുതുക്കിയ വില ഇങ്ങനെ

യഥാക്രമം 1,46,312 രൂപ 1,35,813 രൂപ വിലയിലാണ് തണ്ടര്‍ബേര്‍ഡ് 350, ക്ലാസിക് 350 മോഡലുകള്‍ അണിനിരക്കുക. വിലകള്‍ എല്ലാം പൂനെ എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയാണ് നല്‍കിയിരിക്കുന്നത്.

ജിഎസ്ടി; റോയല്‍ എന്‍ഫീല്‍ഡ് 350 മോഡലുകളുടെ പുതുക്കിയ വില ഇങ്ങനെ

പുതുക്കിയ വില പ്രകാരം, റോയല്‍ എന്‍ഫീല്‍ഡ് സ്റ്റാന്‍ഡേര്‍ഡ് 500 ല്‍ 4500 രൂപയുടെ വിലവര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇതോടെ, 1,65,810 രൂപ എക്സ്ഷോറൂം വിലയിലാണ് മോഡല്‍ എത്തുക.

ജിഎസ്ടി; റോയല്‍ എന്‍ഫീല്‍ഡ് 350 മോഡലുകളുടെ പുതുക്കിയ വില ഇങ്ങനെ

5000 രൂപയുടെ വിലവര്‍ധനവാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 ല്‍ വന്നെത്തിയിരിക്കുന്നത്. തത്ഫലമായി 1,75,686 രൂപ വിലയിലാണ് ക്ലാസിക് 500 ഷോറൂമുകളില്‍ ലഭ്യമാവുക.

ജിഎസ്ടി; റോയല്‍ എന്‍ഫീല്‍ഡ് 350 മോഡലുകളുടെ പുതുക്കിയ വില ഇങ്ങനെ

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500 ലും 5000 രൂപയാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. 183662 രൂപ വിലയിലാണ് ഇനി മുതല്‍ തണ്ടര്‍ബേര്‍ഡ് 500 സാന്നിധ്യമറിയിക്കുക.

ജിഎസ്ടി; റോയല്‍ എന്‍ഫീല്‍ഡ് 350 മോഡലുകളുടെ പുതുക്കിയ വില ഇങ്ങനെ

ജിഎസ്ടിക്ക് കീഴില്‍ 350 സിസി എഞ്ചിന്‍ ശേഷിക്ക് താഴെയുള്ള ടൂവീലറുകളില്‍ 28 ശതമാനം നികുതിയാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. അതേസമയം, 350 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള മോട്ടോര്‍സൈക്കിളുകളിന്മേല്‍ 28 ശതമാനം നികുതിയും 3 ശതമാനം അധിക സെസും പ്രാബല്യത്തില്‍ വന്നു. നേരത്തെ, 30 ശതമാനം നികുതിയാണ് ടൂവീലറുകളില്‍ ചുമത്തിയിരുന്ന നികുതി.

കൂടുതല്‍... #റോയൽ എൻഫീൽഡ്
English summary
Post-GST Royal Enfield 350 Prices in India. Read in Malayalam.
Story first published: Wednesday, July 5, 2017, 11:38 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark