ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത! റോയല്‍ എന്‍ഫീല്‍ഡിന്റെ മുഖം മാറുന്നു
റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ക്ലാസിക് 350, 500 മോട്ടോര്‍സൈക്കിളുകള്‍ക്ക് പുതിയ വേരിയന്റുകളെ റോയല്‍ എന്‍ഫീല്‍ഡ് ഉടന്‍ നല്‍കും.

പുത്തൻ കളര്‍ ഓപ്ഷനുകളാണ് പുതിയ വേരിയന്റുകളുടെ പ്രധാന ഹൈലൈറ്റ്. ഗണ്‍ ഗ്രെയ് നിറത്തില്‍ ഒരുങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, സ്റ്റെല്‍ത്ത് ബ്ലാക് നിറത്തില്‍ ഒരുങ്ങിയ ക്ലാസിക് 500 മോട്ടോര്‍സൈക്കിളുകള്‍ എന്‍ഫീല്‍ഡ് നിരയിലേക്ക് ഉടൻ വന്നുചേരുമെന്നാണ് സൂചന.

പുതിയ റോയല്‍ എന്‍ഫീല്‍ഡ് വേരിയന്റുകളുടെ വരവ് സംബന്ധിച്ച വിവരങ്ങള്‍ Team-BHP യാണ് പുറത്ത് വിട്ടിരിക്കുന്നത്.

കളര്‍ ഓപ്ഷന് പുറമെ തണ്ടര്‍ബേഡില്‍ നിന്നും കടമെടത്ത സ്വിംഗ് ആമും പുതിയ ക്ലാസിക് 350, 500 വേരിയന്റുകളില്‍ ഇടംപിടിക്കും. തണ്ടര്‍ബേഡില്‍ നിന്നുമുള്ള സ്വിംഗ് ആം പശ്ചാത്തലത്തില്‍, ക്ലാസിക് മോട്ടോര്‍സൈക്കിളുകള്‍ക്ക് റിയര്‍ ഡിസ്‌ക് ബ്രേക്ക് ലഭിക്കാനുള്ള അവസരവും ഒരുങ്ങിയിരിക്കുകയാണ്.
Recommended Video


നിലവില്‍, റിയര്‍ ഡിസ്‌ക് ബ്രേക്കിന്റെ അഭാവമാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കുകളില്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന പോരായ്മ.

സ്വിംഗ് ആമിന്റെ അടിസ്ഥാനത്തില്‍ ക്ലാസിക് 350, 500 കള്‍ മികവേറിയ സ്ഥിരതയും ഹാന്‍ഡ്‌ലിംഗും കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ, എബിഎസ് ലൈന്‍ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാകുന്നതാകും സ്വിംഗ് ആം ഡിസൈന്‍.

2018 മുതല്‍ മോട്ടോര്‍സൈക്കിളുകളില്‍ എബിഎസ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര നടപടി മുന്നില്‍ കണ്ടാകാം റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ നീക്കം.

സുരക്ഷയുടെയും ആധുനികതയുടെയും കാര്യത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് പഴഞ്ചനാണെന്ന ആക്ഷേപം ഇന്നും സുശക്തമാണ്. കാലത്തിനൊത്ത മാറ്റങ്ങൾ സ്വീകരിക്കാൻ റോയൽ എൻഫീൽഡ് തയ്യാറാകത്തതിന് എതിരെ വൻവിമർശനങ്ങളാണ് കമ്പനിയെ തേടിയെത്തുന്നതും.

എന്തായാലും പുതിയ വേരിയന്റുകള്‍ ഈ ആക്ഷേപത്തിനുള്ള മറുപടി നല്‍കുമെന്ന ഉറച്ച വിശ്വാസത്തിലാണ് റോയൽ എൻഫീൽഡ് ആരാധകർ.


Click it and Unblock the Notifications








