റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ഇനി എബിഎസും, ഡിസ്ക് ബ്രേക്കും...

എബിഎസ്, ഡിസ്ക് ബ്രേക്ക് ഉൾപ്പെടുത്തിയ ക്ലാസിക്, ബുള്ളറ്റ് മോഡലുകളുമായി റോയൽ എൻഫീൽഡ്.

By Praseetha

റോയൽ എൻഫീൽഡ് സുരക്ഷയ്ക്ക് കൂടുതൽ മുൻതൂക്കം നൽകികൊണ്ട് യൂറോ 4 ചട്ടങ്ങൾക്ക് അനുസൃതമായിട്ടുള്ള ക്ലാസിക്, ബുള്ളറ്റ് ശ്രേണിയിലുള്ള ബൈക്കുകളെ പുറത്തിറക്കി. എബിഎസ്, റിയർ ഡിസ്ക് ബ്രേക്കുകൾ ഉൾപ്പെടുത്തിയ മോഡലുകളെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ഇനി എബിഎസും, ഡിസ്ക് ബ്രേക്കും...

റോയൽ എൻഫീൽഡിന്റെ ക്ലാസിക്, ബുള്ളറ്റ് ശ്രേണികൾക്ക് ഡ്യുവൽ ചാനൽ എബിഎസും ഡിസ്ക് ബ്രേക്കും അതേസമയം കോൺടിനെന്റൽ ജിടിക്ക് എബിഎസ് മാത്രമായിട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.

റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ഇനി എബിഎസും, ഡിസ്ക് ബ്രേക്കും...

പുതിയ യൂറോ-4 എമിഷൻ ചിട്ടാവട്ടങ്ങൾക്ക് അനുസൃതമായി സുരക്ഷാ സന്നാഹങ്ങളൊരുക്കിയ മോട്ടോർസൈക്കിളുകളെ യൂറോപ്പിലാണ് ആദ്യമിറക്കിയിരിക്കുന്നത്.

റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ഇനി എബിഎസും, ഡിസ്ക് ബ്രേക്കും...

2017 എഡിഷനുകളായിട്ടായിരിക്കും പുതിയ ചട്ടങ്ങൾക്കനുസരിച്ചിട്ടുള്ള ബൈക്കുകളിറക്കുക. എബിഎസ്, റിയർ ഡിസ്ക് ബ്രേക്കുകൾ ഉൾപ്പെടുത്തി എന്നല്ലാതെ ഡിസൈനിൽ പരിഷ്കാരങ്ങളൊന്നും വരുത്തിയിട്ടില്ല.

റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ഇനി എബിഎസും, ഡിസ്ക് ബ്രേക്കും...

എൻജിൻ സംബന്ധിച്ചും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പുതിയ എമിഷൻ ചട്ടങ്ങൾ പാലിക്കുന്ന തരത്തിൽ ചില മാറ്റങ്ങൾ വരുത്തി ഇന്ത്യയിലും ബൈക്കുകളിറക്കാനുള്ള പദ്ധതിയിലാണ് കമ്പനി.

റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ഇനി എബിഎസും, ഡിസ്ക് ബ്രേക്കും...

എബിഎസും ഡിസ്ക് ബ്രേക്കും ഉൾപ്പെടുത്തിയതുകൊണ്ട് ഈ എഡിഷനുകൾക്ക് അല്പം വിലകൂടുതലും പ്രതീക്ഷിക്കാവുന്നതാണ്.

റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ഇനി എബിഎസും, ഡിസ്ക് ബ്രേക്കും...

2017 മാർച്ചോടുകൂടി ഇന്ത്യയിൽ പല പുത്തൻ വേരിയന്റുകളേയും ഇറക്കുമെന്ന് ഇതിനകം പ്രഖ്യാപിക്കുകയുണ്ടായി. എബിഎസും റിയർ ഡിസ്ക് ബ്രേക്കും ഉൾപ്പെടുത്തിയ മോഡലുകളേയും അവതരിപ്പിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.

റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ഇനി എബിഎസും, ഡിസ്ക് ബ്രേക്കും...

കഫെ റേസർ, ക്രൂസർ, റെട്രോ സ്ട്രീറ്റ്, സ്റ്റാന്റേഡ് സ്ട്രീറ്റ്, എൻട്രി ലെവൽ അഡ്വഞ്ചർ മോട്ടോർസൈക്കിൾ എന്നിങ്ങനെയുള്ള വ്യത്യസ്ത മോഡലുകളേയാണ് റോയൽ എൻഫീൽഡ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്.

റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ഇനി എബിഎസും, ഡിസ്ക് ബ്രേക്കും...

മാർച്ച് അവസാനത്തോടെ കോൺടിനെന്റൽ ജിടിയുടെ കരുത്തുറ്റ പതിപ്പിനേയും പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്വിൻ സിലിണ്ടർ എൻജിനും ഡ്യുവൽ എക്സോസ്റ്റുമുള്ള കോൺടിനെന്റൽ ജിടി 750 ബൈക്കിന്റെ പരീക്ഷണ ഘട്ടങ്ങൾ സ്പെയിനിൽ പുരോഗമിച്ചു വരികയാണ്.

റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ഇനി എബിഎസും, ഡിസ്ക് ബ്രേക്കും...

സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഒരു പുതുപുത്തൻ യമഹ ബൈക്ക്

ലോഞ്ചിനു മുൻപെ കെടിഎം ആർസി390, ആർസി200 ബൈക്ക് വിവരങ്ങൾ പുറത്ത്

Most Read Articles

Malayalam
English summary
Royal Enfield Unveils New Safety Features For Its Models In Europe
Story first published: Monday, January 16, 2017, 16:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X