മിലിട്ടറി ഗ്രീന്‍ റോയല്‍ എന്‍ഫീല്‍ഡ് ബംഗളൂരുവില്‍; അപ്രതീക്ഷിത നിറത്തിന് പിന്നിലെ രഹസ്യം?

Written By:

റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രചാരം ക്രമാതീതമായി വര്‍ധിക്കുകയാണ്. ഒരു കാലത്ത് വളരെ അപൂര്‍വ്വമായി കാണപ്പെട്ടിരുന്ന റോയല്‍ എന്‍ഫീല്‍ഡുകള്‍, ഇന്ന് നിരത്തിലെ നിറസാന്നിധ്യമാണ്.

പ്രൗഢ ഗാംഭീര്യത മുഖമുദ്രയായി എത്തുന്ന റോയല്‍ എന്‍ഫീല്‍ഡുകളില്‍ കമ്പനി ഒരുക്കുന്ന നിറവൈവിധ്യമാണ് ജനപ്രിയത വര്‍ധിക്കാനുള്ള ഘടകങ്ങളില്‍ ഒന്ന്. 

ക്ലാസിക്-വിന്റേജ് ലുക്കിന് അനുയോജ്യമായ നിറഭേദങ്ങളാണ് റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നത്. അത്തരത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ച റെഡിച്ച് സിരീസിന് വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. 

എന്നാല്‍ ഇപ്പോള്‍ ഇതാ റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ ഒരു അപ്രതീക്ഷിത നിറം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

അപ്രതീക്ഷിത നിറം?

മിലിട്ടറി ഗ്രീനില്‍ ഒരുങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് ബംഗളൂരുവില്‍ പ്രത്യക്ഷപ്പെട്ടത് ഏറെ അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. 

'റോയല്‍ എന്‍ഫീല്‍ഡ് പുതിയ മോട്ടോര്‍സൈക്കിള്‍ പരീക്ഷിക്കുകയാണോ? അതോ കമ്പനിയില്‍ നിന്നും വരാനിരിക്കുന്ന പുതിയ മോഡലാണോ ഇത്?', ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്കാണ് മിലിട്ടറി ഗ്രീന്‍ റോയല്‍ എന്‍ഫീല്‍ഡ് തിരികൊളുത്തിയിരിക്കുന്നത്.

ചോദ്യങ്ങള്‍ക്ക് കാരണം

മിലിട്ടറി ഗ്രീന്‍ (ബാറ്റിൽ ഗ്രീൻ) റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ ലഭ്യമല്ല. 

മിലിട്ടറി ഗ്രീന്‍ മോഡലിനെ റോയല്‍ എന്‍ഫീല്‍ഡിന്റെ വെബ്‌സൈറ്റില്‍ കാണാന്‍ സാധിക്കില്ല എന്നതാണ് ഏറെ കൗതുകമുണര്‍ത്തുന്നത്. 

എന്നാല്‍ ബംഗളൂരുവില്‍ കാണപ്പെട്ടത്, മൂന്ന് കിലോമീറ്റര്‍ മാത്രം സഞ്ചരിച്ച പുതിയ മിലിട്ടറി ഗ്രീന്‍ മോഡലാണ്.

ഇനി ഇത് കസ്റ്റം പെയിന്റിലുള്ള റോയല്‍ എന്‍ഫീല്‍ഡാണോ? ഇതും സാധ്യമല്ല. കാരണം, മിലിട്ടറി ഗ്രീനില്‍ കാണപ്പെട്ട റോയല്‍ എന്‍ഫീല്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

റോയല്‍ എന്‍ഫീല്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മിലിട്ടറി ഗ്രീന്‍ മോഡല്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും, ഇന്ത്യയില്‍ ലഭ്യമല്ലായെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്.

വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത റോയല്‍ എന്‍ഫീല്‍ഡാകാം ഇതെന്ന വാദമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശക്തമാകുന്നത്. മോഡലുമായി ബന്ധപ്പെട്ട് റോയൽ എൻഫീൽഡ് ഔദ്യോഗിക അറിയിപ്പുകളൊന്നും നൽകിയിട്ടില്ല.

എന്തായാലും, ഇന്ത്യയില്‍ മിലിട്ടറി ഗ്രീനിലുള്ള വാഹനങ്ങള്‍ നിയമവിരുദ്ധമാണ്.

എന്തായാലും മിലിട്ടറി ഗ്രീന്‍ ക്ലാസിക് 500, സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. 

മിലിട്ടറി ഗ്രീനിന്റെ രഹസ്യം എന്തെന്ന് വരും ദിവസങ്ങളില്‍ വിശദീകരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ആരാധകരും.

കൂടുതല്‍... #റോയൽ എൻഫീൽഡ്
English summary
Battle Green RE Spotted Outside Bangalore Dealership. Read in Malayalam.
Story first published: Friday, June 2, 2017, 10:23 [IST]
Please Wait while comments are loading...

Latest Photos