അഡ്വഞ്ചറിന് ഒരുങ്ങിക്കോളൂ; പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 1.6 ലക്ഷം രൂപയില്‍ എത്തി

Written By:

അഡ്വഞ്ചര്‍-ഓഫ്‌റോഡ് പ്രേമികള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കിയ അഡ്വഞ്ചര്‍ മോഡല്‍ ഹിമാലയന്‍ ഇന്ത്യയില്‍ അവതരിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് III വാഹനങ്ങളുടെ വില്‍പനയും രജിസ്‌ട്രേഷനും നിരോധിച്ചുള്ള സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ബിഎസ് IV എഞ്ചിനുമായി പുത്തന്‍ ഹിമാലയന്‍ എത്തിയിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

1,60,500 രൂപ വിലയിലാണ് മലിനീകരണ മാനദണ്ഡമായ ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഷോറൂമുകളില്‍ സാന്നിധ്യമറിയിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില).

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

പുതിയ ഫ്യൂവല്‍ ഇഞ്ചക്ടഡ് ഹിമാലയന് വേണ്ടിയുള്ള ബുക്കിംഗുകള്‍ രാജ്യത്തുടനീളുമുള്ള ഡീലര്‍മാര്‍ ആരംഭിച്ച് കഴിഞ്ഞു.

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

5000 രൂപ മുന്‍കൂര്‍ തുക അടച്ച് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കും.

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

റോയൽ എൻഫീൽഡ് ഹിമാലയൻ ഷോറൂം വില-

City Ex-Showroom Price
New Delhi Rs 1,60,500
Mumbai Rs 1,70,000
Kolkata Rs 1,65,771
Chennai Rs 1,63,156
Bangalore Rs 1,63,000
Hyderabad Rs 1,62,572
Trivandrum Rs 1,61,341
പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

റോയല്‍ എന്‍ഫീല്‍ഡിന്റെ തന്നെ സ്ഥാപനമായ ഹാരിസ് പെര്‍ഫോര്‍മന്‍സില്‍ നിന്നും ലഭിച്ച ഡബിള്‍ ക്രാഡില്‍ ചാസിയിലാണ് പുത്തന്‍ ഹിമാലയന്‍ വന്നെത്തുന്നത്.

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

21 ഇഞ്ച് ഫ്രണ്ട് വീലും 17 ഇഞ്ച് റിയര്‍ വീലുമാണ് ഹിമാലയനില്‍ റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നത്.

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

ഡബിള്‍ പിസ്റ്റണോട് കൂടിയ 300 mm ഡിസ്‌കും, സിംഗിള്‍ പിസ്റ്റണോട് കൂടിയ 240 mm ഡിസ്‌കുമാണ് യഥാക്രമം ഫ്രണ്ട്, റിയര്‍ വീലുകള്‍ക്ക് ലഭിച്ചിരിക്കുന്നത്.

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

ഗ്രാനൈറ്റ് ഗ്രെയ്, സ്‌നോ വൈറ്റ് കളര്‍ ഓപ്ഷനുകളിലാണ് പുത്തന്‍ ഹിമാലയന്‍ അവതരിച്ചിട്ടുള്ളത്.

എഞ്ചിൻ-

ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിന് വേര്‍ഷനിലാണ് പുതിയ ഹിമാലയനെ റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കിയിരിക്കുന്നത്.

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

24.5 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്ന 411 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് ഹിമാലയനില്‍ ഉള്ളത്.

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഹിമാലയന്റെ എഞ്ചിനിൽ റോയല്‍ എന്‍ഫീല്‍ഡ് ബന്ധപ്പെടുത്തിയിട്ടുള്ളത്.

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

2017 മെയ് മാസം രണ്ടാം ആഴ്ച മുതലാണ് ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള പുത്തന്‍ ഹിമാലയന്റെ ഡെലിവറി ഡീലര്‍മാര്‍ ആരംഭിക്കുക.

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

നേരത്തെ, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിന്‍ വേര്‍ഷനിലുള്ള ബുള്ളറ്റ് 500 നെയും റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചിരുന്നു.

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

ക്യാര്‍ബ്യുറേറ്റര്‍ സംവിധാനത്തിലൂടെയാണ് മുമ്പ് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളില്‍ ഫ്യൂവല്‍ സപ്ലൈ നടന്നിരുന്നത്.

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

എന്താണ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റം?

ഉയര്‍ന്ന മര്‍ദ്ദത്തില്‍ തീരെ ചെറിയ ദ്വാരത്തിലൂടെ ഇന്ധനത്തിനെ കടത്തി വിടുകയാണ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റം ചെയ്യുന്നത്.

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

ആക്‌സിലറേഷന് നല്‍കുന്നതിന് അനുപാതമായി ഇന്ധനത്തെ സുഗമമായി ലഭ്യമാക്കാന്‍ ഫ്യൂവല്‍ ഇഞ്ചക്ഷനിലൂടെ സാധിക്കും.

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

മാത്രമല്ല, വ്യത്യസ്തമായ താപത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാനും ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റത്തിന് സാധിക്കുന്നു.

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

വാഹനത്തിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം, കുറഞ്ഞ മെയിന്റനന്‍സുമാണ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റത്തിന് ഇത്രമേല്‍ പ്രചാരം ലഭിക്കാന്‍ കാരണം.

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

ബിഎസ് III വാഹനങ്ങള്‍ നിരോധിച്ചുള്ള സുപ്രിംകോടതി ഉത്തരവ് സാരമായി ബാധിക്കാത്ത വാഹനനിര്‍മാതാക്കളില്‍ ഒന്നാണ് റോയല്‍ എന്‍ഫീല്‍ഡ്.

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

അനുദിനം വര്‍ധിച്ച് വരുന്ന ഡിമാന്‍ഡിനൊത്ത് റോയല്‍ എന്‍ഫീല്‍ഡുകളെ ഉത്പാദിപ്പിക്കാന്‍ കമ്പനി ബുദ്ധിമുട്ടുകയാണ്.

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

നിലവിലെ സാഹചര്യങ്ങളില്‍ റോയല്‍ എന്‍ഫീല്‍്ഡ് മോഡലുകളെ സ്വന്തമാക്കണമെങ്കില്‍ ഒരു ഉപഭോക്താവിന് ശരാശരി ഒന്ന് മുതല്‍ രണ്ട് മാസം വരെ കാത്തിരിക്കേണ്ടതായി വരും.

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

അതേസമയം, പുത്തന്‍ ഹിമാലയനില്‍ ആരാധകര്‍ കാത്തിരുന്ന ആന്റി-ലോക്ക് ബ്രേക്കുകളെ റോയല്‍ എന്‍ഫീല്‍ഡ് ഉള്‍പ്പെടുത്തുമെന്ന് കരുതിയിരുന്നു.

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

എന്നാല്‍ ഇത് വരെയും പുത്തന്‍ ഹിമാലയനില്‍ എബിഎസുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ഒന്നും റോയല്‍ എന്‍ഫീല്‍ഡ് ലഭ്യമാക്കിയിട്ടില്ല.

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

ഒരുപക്ഷെ, വര്‍ഷാവസാനത്തോടെ എത്തുന്ന ഹിമാലയന്‍ മോഡലുകളിലാകാം റോയല്‍ എന്‍ഫീല്‍ഡ് എബിഎസ് ഉള്‍പ്പെടുത്തുകയെന്നും നിരീക്ഷണമുണ്ട്.

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

2016 മാര്‍ച്ചിലാണ് റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള അഡ്വഞ്ചര്‍ എഡിഷന്‍ ഹിമാലയന്‍ ഇന്ത്യയില്‍ ആദ്യമായി സാന്നിധ്യമറിയിച്ചത്.

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

1.55 ലക്ഷം രൂപയിലാണ് അന്ന് ഹിമാലയന്‍ ലഭ്യമായിരുന്നത്. വിപണിയിൽ അവതരിച്ചതിന് പിന്നാലെ ഒാഫ്റോഡ് പ്രേമികൾക്ക് ഇടയിൽ മികച്ച പ്രതികരണമാണ് ഹിമാലയന് ലഭിച്ചത്.

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; വില, ഫീച്ചർസ്, മൈലേജ് പരിശോധിക്കാം

എന്തായാലും ബിഎസ് IV വാഹനങ്ങളുടെ വില വര്‍ധിച്ച സാഹചര്യത്തിലാണ് 1.6 ലക്ഷമെന്ന താരതമ്യേന കൂടിയ വിലയില്‍ പുത്തന്‍ ഹിമാലയനെ റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ ലഭ്യമാക്കുന്നത്.

English summary
The new BSIV compliant Royal Enfield Himalayan launched in India. Price, Specs, Mileage and more in Malayalam.
Story first published: Saturday, April 8, 2017, 10:46 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark