റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനെ കിട്ടാനില്ല; ഡെലിവറി നിര്‍ത്തിയതായി സൂചന

Written By:

ഇന്ത്യയുടെ ആദ്യ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളെന്ന ചോദ്യത്തിന് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്നാകും ഉത്തരം. മോട്ടോര്‍സൈക്കിളുകള്‍ ആധുനിക പരിവേഷം നേടുമ്പോഴും, ഹിമാലയന്‍ എത്തിയത് കാര്‍ബ്യൂറേറ്ററിലായിരുന്നു.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനെ കിട്ടാനില്ല; ഡെലിവറി നിര്‍ത്തിയതായി സൂചന

ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന ഭാരത് സ്റ്റേജ് IV നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്, മോഡലുകളെയെല്ലാം ബിഎസ് IV വേര്‍ഷനിലേക്കും അപ്‌ഡേറ്റ് ചെയ്തു.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനെ കിട്ടാനില്ല; ഡെലിവറി നിര്‍ത്തിയതായി സൂചന

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡീലര്‍ഷിപ്പുകളില്‍ അഡ്വഞ്ചര്‍ ടൂറര്‍ ഹിമാലയന്‍ സ്റ്റോക്കില്ല. കാരണം എന്തെന്നല്ലേ?

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനെ കിട്ടാനില്ല; ഡെലിവറി നിര്‍ത്തിയതായി സൂചന

ഫ്യൂവല്‍ ഇഞ്ചക്ടഡ് വേര്‍ഷന്‍ ഹിമാലയന്റെ ഉത്പാദനം റോയല്‍ എന്‍ഫീല്‍ഡ് ഇതുവരെയും ആരംഭിച്ചിട്ടില്ല. ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ഫീച്ചറോടെയുള്ള ഹിമാലയന്‍ എന്ന് മുതല്‍ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാകുമെന്നതില്‍ റോയല്‍ എന്‍ഫീല്‍ഡ് പ്രതികരിക്കുന്നുമില്ല.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനെ കിട്ടാനില്ല; ഡെലിവറി നിര്‍ത്തിയതായി സൂചന

അതേസമയം, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സ്‌പെസിഫിക്കേഷനുള്ള ഹിമാലയന്റെ ലഭ്യത ഔദ്യോഗിക വെബ്‌സൈറ്റില്‍ റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നുമുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനെ കിട്ടാനില്ല; ഡെലിവറി നിര്‍ത്തിയതായി സൂചന

എന്നാൽ തമിഴ്‌നാട്ടിലെ നീലഗിരി മലനിരകളില്‍ വെച്ച് ഹൈ-ആള്‍റ്റിറ്റിയൂഡ് കോമ്പാറ്റിബിലിറ്റി ടെസ്റ്റ് നടത്തുന്ന ഹിമാലയന്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ വേര്‍ഷന്റെ ചിത്രങ്ങൾ അടുത്തിടെയാണ് പുറത്ത് വന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനെ കിട്ടാനില്ല; ഡെലിവറി നിര്‍ത്തിയതായി സൂചന

തുടരെ പരാതികളുമായി ഉപഭോക്താക്കള്‍ രംഗത്തെത്തിയ പശ്ചാത്തലത്തില്‍, ഹിമാലയനില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിച്ചതിന് ശേഷം മാത്രമാകും ഫ്യൂവല്‍ ഇഞ്ചക്ഷന്‍ വേര്‍ഷന്റെ ഉത്പാദനം റോയല്‍ എന്‍ഫീല്‍ഡ് ആരംഭിക്കുകയെന്നാണ് സൂചന.

കൂടുതല്‍... #റോയൽ എൻഫീൽഡ്
English summary
Royal Enfield Himalayan Deliveries Stopped; FI Version Spotted Testing. Read in Malayalam.
Story first published: Thursday, June 29, 2017, 19:41 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark