പുതുതലമുറ ടിവിഎസ് അപ്പാച്ചെ RTR 160 യുടെ ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

160 സിസി ശ്രേണിയിലേക്കാണ് ഇന്ന് മിക്ക ടൂവീലര്‍ നിര്‍മ്മാതാക്കളുടെയും കണ്ണെത്തുന്നത്. അതിനാല്‍ 160 സിസി ശ്രേണിയിലേക്ക് പുത്തന്‍ താരങ്ങള്‍ നിരന്തരം കടന്നെത്തുകയുമാണ്. ഇപ്പോള്‍ ടിവിഎസും 160 സിസി ശ്രേണിയിലേക്ക് പുതിയ ചുവട് ഉറപ്പിക്കുകയാണ്.

പുതുതലമുറ ടിവിഎസ് അപ്പാച്ചെ RTR 160 യുടെ ചിത്രങ്ങള്‍ പുറത്ത്

പുതു തലമുറ അപ്പാച്ചെ RTR 160 യുമായാണ് ടിവിഎസിന്റെ കടന്ന് വരവ്. പുതിയ മോഡലിന്റെ റോഡ് ടെസ്റ്റ് ചിത്രങ്ങള്‍ യൂട്യൂബ് ചാനല്‍ മുഖേനെ പുറത്തായിരിക്കുകയാണ്. അപ്പാച്ചെ RTR 200 4V യില്‍ നിന്നും കടമെടുത്ത ഡിസൈനാണ് പുതുതലമുറ RTR 160 യ്ക്കുള്ളത്.

പുതുതലമുറ ടിവിഎസ് അപ്പാച്ചെ RTR 160 യുടെ ചിത്രങ്ങള്‍ പുറത്ത്

മോണോഷോക്ക് സസ്‌പെന്‍ഷന്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് RTR 160 യുടെ ഫീച്ചറുകളും.

പുതുതലമുറ ടിവിഎസ് അപ്പാച്ചെ RTR 160 യുടെ ചിത്രങ്ങള്‍ പുറത്ത്

അതേസമയം, ഫ്രണ്ട് എന്‍ഡില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്കും, റിയര്‍ എന്‍ഡില്‍ ഡ്രം ബ്രേക്കുമാണ് മോഡലില്‍ ഇടംപിടിക്കുന്നത്. അപ്പാച്ചെ 200 ല്‍ നിന്നും വ്യത്യസ്തമായി സ്പ്ലിറ്റ് സീറ്റുകളാണ് പുതിയ മോഡലില്‍ ഒരുങ്ങിയിരിക്കുന്നതും.

പുതുതലമുറ ടിവിഎസ് അപ്പാച്ചെ RTR 160 യുടെ ചിത്രങ്ങള്‍ പുറത്ത്

സൈഡ് പാനലില്‍ നല്‍കിയ സില്‍വല്‍ ഫിനിഷിംഗ് RTR 160 യെ, അപ്പാച്ചെ 200 ല്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു. എഞ്ചിന്‍ ഫീച്ചറുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല.

പുതുതലമുറ ടിവിഎസ് അപ്പാച്ചെ RTR 160 യുടെ ചിത്രങ്ങള്‍ പുറത്ത്

2017 അവസാനത്തോടെയാകും പുതുതലമുറ അപ്പാച്ചെ RTR 160 യെ ടിവിഎസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക. ഹോണ്ട സിബി ഹോണറ്റ്, സുസൂക്കി ജിക്‌സര്‍, യമഹ FZ-S, ബജാജ് പള്‍സര്‍ NS 160 മോഡലുകളോടാണ് അപ്പാച്ചെ RTR 160 ഏറ്റുമുട്ടുക.

More from DriveSpark

Article Published On: Tuesday, July 11, 2017, 10:17 [IST]
English summary
Spy Pics: Next-Generation TVS Apache RTR 160 Spotted Testing. Read in Malayalam.
കൂടുതല്‍... #ടിവിഎസ് #Spy Pics
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X