യമഹയുടെ സര്‍പ്രൈസ് ചോര്‍ന്നു; പുതിയ സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ പുറത്ത്

Written By:

ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹ, ഫെയ്‌സര്‍ 250 യെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള തിരക്കിലാണ്. അടുത്തിടെ റോഡ് ടെസ്റ്റ് നടത്തുന്ന ഫെയ്‌സര്‍ 250 യുടെ ചിത്രങ്ങള്‍ ഇതിനെ സാധൂകരിക്കുന്നു.

യമഹയുടെ സര്‍പ്രൈസ് ചോര്‍ന്നു; പുതിയ സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ മറ്റാരു സര്‍പ്രൈസും കൂടി യമഹ അണിയറയില്‍ ഒരുക്കുന്നുണ്ട്. എന്താണ് സംഭവം എന്നല്ലേ? ഫെയ്‌സര്‍ 250 യ്ക്ക് ഒപ്പം, പുതിയ സ്‌കൂട്ടറിന്റെ പണിപ്പുരയിലാണ് യമഹ. മറകള്‍ ഒന്നുമില്ലാത പകര്‍ത്തിയ യമഹയുടെ പുതിയ സ്‌കൂട്ടറിന്റെ ചിത്രം ഇതിന്റെ തെളിവാണ്.

യമഹയുടെ സര്‍പ്രൈസ് ചോര്‍ന്നു; പുതിയ സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ പുറത്ത്

BikeAdvice ആണ് പുതിയ യമഹ സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വൈറ്റ് പെയിന്റ് സ്‌കീമില്‍ ഒരുങ്ങിയ സ്‌കൂട്ടറിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നതും.

യമഹയുടെ സര്‍പ്രൈസ് ചോര്‍ന്നു; പുതിയ സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വിപണിയില്‍ സ്‌കൂട്ടറുകളുടെ കുതിപ്പാണ് യമഹയുടെ അപ്രതീക്ഷിത നീക്കത്തിന് പിന്നില്‍.

യമഹയുടെ സര്‍പ്രൈസ് ചോര്‍ന്നു; പുതിയ സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ പുറത്ത്

ഫസീനോയാണ് യമഹയില്‍ നിന്നും ഇന്ത്യന്‍ വിപണി കണ്ട അവസാന സ്‌കൂട്ടര്‍. ഫസീനോയ്ക്ക് സമാനമായാണ് പുതിയ സ്‌കൂട്ടറും ഒരുങ്ങുന്നതെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

യമഹയുടെ സര്‍പ്രൈസ് ചോര്‍ന്നു; പുതിയ സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ പുറത്ത്

ഗ്രാബ് റെയിലിലും ടെയില്‍ ലാമ്പിലും യമഹ ലോഗോയോട് കൂടിയാണ് സ്‌കൂട്ടര്‍ കാണപ്പെട്ടത്.

ചെന്നൈയില്‍ നിന്നുമാണ് യമഹയുടെ പുതിയ സ്‌കൂട്ടറിനെ ക്യാമറ പകര്‍ത്തിയത്. 100 സിസി എഞ്ചിനിലാകാം സ്‌കൂട്ടര്‍ ഒരുങ്ങിയതെന്നാണ് സൂചന. സ്‌കൂട്ടറിലെ സ്‌പോര്‍ടി റിയര്‍ ഡിസൈന്‍, ഒരുപരിധി വരെ ഫസീനോയെ ഓര്‍മ്മപ്പെടുത്തുന്നു.

യമഹയുടെ സര്‍പ്രൈസ് ചോര്‍ന്നു; പുതിയ സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വിപണിയില്‍ പരാജയമായ സൈനസ് ആല്‍ഫയ്ക്ക് പകരമാകും പുതിയ സ്‌കൂട്ടറിനെ യമഹ അവതരിപ്പിക്കുക.

കൂടുതല്‍... #യമഹ #spy pics
English summary
Spy Pics: Yamaha’s New Scooter Spotted Testing. Read in Malayalam.
Story first published: Friday, June 30, 2017, 12:39 [IST]
Please Wait while comments are loading...

Latest Photos