ജിക്‌സര്‍ എസ്എഫ് എബിഎസ് വേരിയന്റിന്റെ ബുക്കിംഗ് സുസൂക്കി ആരംഭിച്ചു
പുതിയ സുസൂക്കി ജിക്‌സര്‍ എസ്എഫ് എബിഎസിന്റെ ബുക്കിംഗ് ആരംഭിച്ചു. പുതിയ മോഡലിന്റെ വരവ് സംബന്ധിച്ച് സുസൂക്കിയുടെ ഔദ്യോഗിക അറിയിപ്പ് എത്താനിരിക്കെയാണ് ഡീലര്‍ഷിപ്പുകള്‍ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.

1000 രൂപ ടോക്കണ്‍ പണമടച്ച് സുസൂക്കി ജിക്‌സര്‍ എസ്എഫ് എബിഎസ് വേരിയന്റിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. പത്ത് ദിവസത്തിനുള്ളില്‍ തന്നെ പുതിയ മോഡലുകളുടെ ഡെലിവറി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Recommended Video


നേരത്തെ, വരവിലേക്കുള്ള സൂചന നല്‍കി സുസൂക്കി ജിക്‌സര്‍ എസ്ഫ് എബിഎസ് വേരിയന്റിന്റെ ബ്രോഷര്‍ പുറത്ത് വന്നിരുന്നു. എബിഎസിന് പുറമെ, ഒരുപിടി ഡിസൈന്‍ മിനുക്കുപണികളും ജിക്സര്‍ എസ്എഫി എഫ്ഐ വേരിയന്റില്‍ സുസൂക്കി ഒരുക്കിയിട്ടുണ്ട്.

ട്രൈ-കളര്‍ പെയിന്റ് സ്‌കീമും, പുതിയ എസ്പി (സ്പെഷ്യല്‍ എഡിഷന്‍) ലോഗോയും, ഫ്യൂവല്‍ ടാങ്കിന്മേലുള്ള പുതുക്കിയ ഗ്രാഫിക്സുമാണ് പുത്തന്‍ ജിക്സര്‍ എസ്എഫ് എഫ്ഐയുടെ വിശേഷങ്ങള്‍.

എഞ്ചിന്‍ മുഖത്ത് ഏറെ മാറ്റങ്ങള്‍ ഇല്ലാതെയാകും പുതിയ മോഡല്‍ വന്നെത്തുക. നിലവിലുള്ള 154.9 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാകും ജിക്സര്‍ എസ്എഫ് എഫ്ഐ എബിഎസ് വേരിയന്റ് ഒരുങ്ങുക.

14.5 bhp കരുത്തും 14 Nm torque ഉം ഏകുന്ന എഞ്ചിനില്‍ 5 സ്പീജ് ഗിയര്‍ബോക്സും ഇടംപിടിക്കും. നിലവില്‍ 93,032 രൂപയാണ് ജിക്സര്‍ എസ്എഫ് എഫ്ഐ ഡ്യൂവല്‍ ഡിസ്‌ക് വേരിയന്റിന്റെ എക്സ്ഷോറൂം വില.

15000 രൂപ മുതല്‍ 20000 രൂപ വരെ വിലവര്‍ധനവിലാകും എബിഎസ് വേരിയന്റ് വിപണിയില്‍ അണിനിരക്കുക. 2018 ഏപ്രില്‍ മുതല്‍ 125 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള മോട്ടോര്‍സൈക്കിളുകളില്‍ എബിഎസ് നിര്‍ബന്ധമാകാനിരിക്കെയാണ് സുസൂക്കിയുടെ പുതിയ നടപടി.


Click it and Unblock the Notifications








