ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ബൈക്കുകള്‍

By Dijo Jackson

ഇന്ത്യന്‍ ഇരുചക്ര വാഹനവിപണിയില്‍ ഇന്ന് വൈവിധ്യങ്ങളേറെയാണ്. കമ്മ്യൂട്ടറുകള്‍ക്കും, ക്രൂയിസറുകള്‍ക്കും, സ്‌പോര്‍ട്‌സ് ബൈക്കുകള്‍ക്കും, പ്രീമിയം ബൈക്കുകള്‍ക്കും ഇന്ത്യയില്‍ എന്നും ആവശ്യക്കാരുണ്ട്.

ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ബൈക്കുകള്‍

അതിനാല്‍ ഇന്ത്യന്‍ വിപണിയിലേക്കും കൂടി കണ്ണെത്തിച്ചാണ് രാജ്യാന്തര നിര്‍മ്മാതാക്കള്‍ മോട്ടോര്‍സൈക്കിളുകളെ അണിനിരത്തുന്നത്. മോട്ടോര്‍സൈക്കിളുകളില്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്ന വിലയെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യന്‍ വിപണിയില്‍ അവയുടെ വിജയവും പരാജയവും.

ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ബൈക്കുകള്‍

അത് കൊണ്ടാണ് ബജറ്റ് വിലയില്‍ മോട്ടോര്‍സൈക്കിളുകളെ അണിനിരത്താന്‍ നിര്‍മ്മാതാക്കളും മത്സരിക്കുന്നത്. നിലവില്‍ ഇരുചക്രവാഹന വിപണിയില്‍ നിലകൊള്ളുന്ന 'വൈവിധ്യത' ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാഴ്ത്തുന്നുണ്ട്.

ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ബൈക്കുകള്‍

ഏത് തെരഞ്ഞെടുക്കും? ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ അഞ്ച് മികച്ച മോട്ടോര്‍സൈക്കിളുകളെ പരിശോധിക്കാം —

ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ബൈക്കുകള്‍

യമഹ FZ-S Fi

2008 ല്‍ വിപണിയിലെ സമവാക്യങ്ങളെ തകിടം മറിച്ചാണ് FZ16 മായി യമഹ കടന്നെത്തിയത്. 150 സിസി ശ്രേണിയുടെ സാധ്യതകളെ ആദ്യമായി തുറന്ന് കാട്ടിയ മോഡല്‍ കൂടിയാണ് യമഹ FZ16.

ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ബൈക്കുകള്‍

പിന്നീട് 2014 ല്‍ കൂടുതല്‍ കരുത്താര്‍ന്ന FZ-S Fi പതിപ്പിനെ യമഹ ഇന്ത്യയില്‍ അവതരിപ്പിച്ചു. 149 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനില്‍ എത്തിയ പുത്തന്‍ പതിപ്പിന് കരുത്ത് ഒരല്‍പം കുറവായിരുന്നെങ്കിലും, മികവാര്‍ന്ന പ്രകടനം മോട്ടോര്‍സൈക്കിളിനെ മുന്‍നിരയിലേക്ക് ഉയര്‍ത്തി.

ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ബൈക്കുകള്‍

132 കിലോഗ്രാം എന്ന കുറഞ്ഞ ഭാരമാണ് പുതിയ FZ-S Fi യ്ക്ക് മുതല്‍ക്കൂട്ടായത്. ഇന്നും 'ബജറ്റ'് ഉപഭോക്താക്കളുടെ ഇഷ്ട ബൈക്കുകളില്‍ ഒന്നാണ് യമഹ FZ-S Fi.

  • കരുത്ത്: 13.2 bhp @8,000 rpm
  • ടോര്‍ഖ്: 12.8 Nm @ 6,000 rpm
  • വില: 83,042 രൂപ (ദില്ലി എക്‌സ്-ഷോറൂം)
  • ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ബൈക്കുകള്‍

    ബജാജ് അവഞ്ചര്‍ 220

    സാധാരണക്കാരന് ക്രൂയിസിംഗ് പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയ മോട്ടോര്‍സൈക്കിളാണ് ബജാജ് അവഞ്ചര്‍. 2005 ലാണ് അവഞ്ചറിനെ ബജാജ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്.

    ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ബൈക്കുകള്‍

    പിന്നീട് പല പരിണാമങ്ങളും അവഞ്ചറില്‍ സംഭവിച്ചു. നിലവില്‍ 150 സിസി, 200 സിസി പതിപ്പുകളിലാണ് ബജാജ് അവഞ്ചര്‍ ലഭ്യമാകുന്നത്. കാര്‍ബ്യുറേറ്റഡ് 220 സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍ ആന്‍ഡ് ഓയില്‍ കൂള്‍ഡ്, DTS-i എഞ്ചിനിലാണ് അവഞ്ചര്‍ 220 യെ ബജാജ് അണിനിരത്തുന്നത്.

    ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ബൈക്കുകള്‍

    പള്‍സര്‍ 220 യില്‍ നിന്നും കടമെടുത്തതാണ് അവഞ്ചര്‍ 220 യുടെ എഞ്ചിന്‍. അതേസമയം ക്രൂയിസിംഗ് മികവിന് വേണ്ടി എഞ്ചിന്‍ റീട്യൂണ്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സ്ട്രീറ്റ്, ക്രൂയിസ് എന്നീ രണ്ട് വേരിയന്റുകളിലാണ് അവഞ്ചര്‍ 220 ലഭ്യമാവുക.

    Recommended Video

    [Malayalam] Yamaha Fazer 25 Launched In India - DriveSpark
    ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ബൈക്കുകള്‍

    അലോയ് വീലുകള്‍, ഫ്‌ളാറ്റ് ഹാന്‍ഡില്‍ ബാര്‍ എന്നിവയാണ് സ്ട്രീറ്റ് വേരിയന്റിന്റെ ഫീച്ചറുകള്‍. അതേസമയം ക്രൂയിസ് വേരിയന്റില്‍ സ്‌പോക്ക് വീലുകളും ഉയര്‍ന്ന ഹാന്‍ഡില്‍ബാറുമാണ് ഒരുങ്ങുന്നത്.

    • കരുത്ത്: 19.03 bhp @ 8,400 rpm
    • ടോര്‍ഖ്: 17.5 Nm @ 7,000 rpm
    • വില: 87,738 രൂപ (ദില്ലി എക്‌സ്-ഷോറൂം)
    • ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ബൈക്കുകള്‍

      ടിവിഎസ് അപാച്ചെ RTR 200 4V

      ചെന്നൈയിലെയും കോയമ്പത്തൂരിലെയും റേസ് ട്രാക്കുകളില്‍ നിന്നും ടിവിഎസ് വികസിപ്പിച്ചെടുത്ത ബൈക്കാണ് അപാച്ചെ. ഇതേ റേസിംഗ് പാരമ്പര്യത്തെ ഒരുപടി മുകളിലേക്ക് എടുത്തുയര്‍ത്തിയാണ് ഹൊസൂര്‍ പ്ലാന്റില്‍ നിന്നും അപാച്ചെ RTR 200 4V എത്തിയത്.

      ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ബൈക്കുകള്‍

      പേര് സൂചിപ്പിക്കുന്നത് പോലെ 197.5 സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍ ആന്‍ഡ് ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ടിവിഎസ് അപാച്ചെ RTR 200 4V യുടെ കരുത്ത്.

      ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ബൈക്കുകള്‍

      റേസ്-ട്യൂണ്‍ നേടിയ KYB മോണോഷോക്ക് യൂണിറ്റ്, പിരെല്ലി ടയറുകള്‍, ഡ്യൂവല്‍-ചാനല്‍ എബിഎസ് എന്നിവയാണ് RTR 200 4V യുടെ പ്രധാന വിശേഷങ്ങള്‍.

      ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ബൈക്കുകള്‍

      കാര്‍ബ്യൂറേറ്റഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്. ഒപ്പം വിലയേറിയ ഇലക്ട്രോണിക് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പും അപാച്ചെ RTR 200 4V യില്‍ ഒരുങ്ങുന്നുണ്ട്.

      • കരുത്ത്: 20.5 bhp @ 8,500 rpm (കാര്‍ബ്യുറേറ്റഡ് പതിപ്പ്)
      • ടോര്‍ഖ്: 18.1 Nm @ 7,000 rpm
      • വില: 97,915 രൂപ (ദില്ലി എക്‌സ്-ഷോറൂം)
      • ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ബൈക്കുകള്‍

        ബജാജ് പള്‍സര്‍ 200NS

        പട്ടികയിലെ രണ്ടാമത്തെ ബജാജ് അവതാരമാണ് പള്‍സര്‍ 200NS. പണത്തിനൊത്ത മൂല്യം കാഴ്ചവെക്കാന്‍ ബജാജ് മോട്ടോര്‍സൈക്കിളുകളെ കഴിഞ്ഞേയുള്ളൂ മറ്റാരും. ഇതിനുത്തമ ഉദ്ദാഹരണമാണ് പള്‍സര്‍ 200NS.

        ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ബൈക്കുകള്‍

        കെടിഎം 200 ഡ്യൂക്കില്‍ നിന്നുമുള്ള 199.5 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന്റെ കരുത്ത്. അതേസമയം കാര്‍ബ്യുറേറ്റഡ് പതിപ്പില്‍ മാത്രമാണ് പള്‍സര്‍ 200NS ലഭ്യമാവുക.

        ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ബൈക്കുകള്‍

        ബജാജിന്റെ ട്രിപിള്‍-സ്പാര്‍ക്ക് പ്ലഗ് സാങ്കേതികതയുടെ പശ്ചാത്തലത്തില്‍ മോട്ടോര്‍സൈക്കിള്‍ മികവേറിയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഹൈവേ, സിറ്റി റൈഡുകളില്‍ ഒരുപോലെ മികവ് പുലര്‍ത്താന്‍ ബജാജ് പള്‍സര്‍ 200NS ന് സാധിക്കും.

        • കരുത്ത്: 23.5 bhp @ 9,500 rpm
        • ടോര്‍ഖ്: 18.3 Nm @ 8,000 rpm
        • വില: 96,749/1.09 ലക്ഷം രൂപ (എബിഎസ് പതിപ്പ്) (ദില്ലി എക്‌സ്-ഷോറൂം)
        • ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ബൈക്കുകള്‍

          സുസൂക്കി ജിക്‌സര്‍/SF

          ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച ബൈക്കുകളില്‍ ഒന്നാണ് സുസൂക്കി ജിക്‌സര്‍, ജിക്‌സര്‍ SF മോഡലുകള്‍. 2014 ല്‍ ജിക്‌സര്‍ ആദ്യമായി ഇന്ത്യന്‍ തീരമണഞ്ഞപ്പോള്‍ യമഹ FZ16 ന്റെ പകര്‍പ്പായാണ് അറിയപ്പെട്ടത്.

          ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ബൈക്കുകള്‍

          എന്നാല്‍ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ജിക്‌സറുകളുടെ മികവ് വിപണിയ്ക്ക് ബോധ്യപ്പെട്ടു. മികവേറിയ ഹാന്‍ഡ്‌ലിംഗും റൈഡിംഗുമാണ് ജിക്‌സറിന്റെ ആകര്‍ഷണം.

          ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ബൈക്കുകള്‍

          കേവലം 135 കിലോഗ്രാം മാത്രമാണ് ജിക്‌സറിന്റെ ഭാരവും. പുതിയ അപ്‌ഡേറ്റിന്റെ ഭാഗമായി ഓപ്ഷനല്‍ റിയര്‍ ഡിസ്‌ക് ബ്രേക്കും മോട്ടോര്‍സൈക്കിള്‍ നേടിയിട്ടുണ്ട്.

          ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ബൈക്കുകള്‍

          ഒപ്പം ഫെയേര്‍ഡ് പതിപ്പ് SF ല്‍ ഇലക്ട്രോണിക് ഫ്യൂവല്‍ ഇഞ്ചക്ഷനും ഓപ്ഷനല്‍ എബിഎസും ഒരുങ്ങുന്നുണ്ട്.

          • കരുത്ത്: 14.8 bhp @ 8,000 rpm
          • ടോര്‍ഖ്: 14 Nm @ 6,000 rpm
          • വില: 80,121 രൂപ (ജിക്‌സര്‍, റിയര്‍ ഡിസ്‌ക്)/95,115 രൂപ (ജിക്‌സര്‍ SF, എബിഎസ്) (ദില്ലി എക്‌സ്-ഷോറൂം)
          • Trending DriveSpark YouTube Videos

            Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Wednesday, November 22, 2017, 19:36 [IST]
English summary
Top 5 bikes under Rs 1 lakh in India. Read in Malayalam.
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X