EICMA 2017: ഇതാണ് ട്രയംഫിന്റെ പുതിയ ടൈഗര്‍ 800
2017 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പുത്തന്‍ ടൈഗറുമായി ട്രയംഫ്. ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രയംഫ് 2018 ടൈഗര്‍ 800 മോട്ടോര്‍സൈക്കിള്‍ നിരയെ അവതരിപ്പിച്ചു.

XR, XC എന്നീ രണ്ട് പതിപ്പുകളിലായാണ് പുതിയ ടൈഗര്‍ 800 ലഭ്യമാവുക. ടൈഗര്‍ 800 ന്റെ റോഡ് പതിപ്പായി XR അണിനിരക്കുമ്പോള്‍, ഓഫ്-റോഡ് പതിപ്പായാണ് XC എത്തുക.

ഏഴ് വ്യത്യസ്ത വേരിയന്റുകളിലായാണ് പുതിയ ടൈഗര്‍ 800 വന്നെത്തുന്നത്. XR, XRx, XRt എന്നീ വേരിയന്റുകളില്‍ ടൈഗര്‍ 800 XR പതിപ്പ് ലഭ്യമാകും.
Trending On DriveSpark Malayalam:
ഇത് ഗംഭീരം; റോയല്‍ എന്‍ഫീല്‍ഡിനെയും ബജാജിനെയും ഞെട്ടിച്ച് ഒരു ബൈക്ക്!
ഇത് അതിമോഹം അല്ലേ?; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

ഇതിന് പുറമെ XRx വേരിയന്റിന്റെ ലോ-സീറ്റ് (50 mm) വേര്‍ഷനെയും ട്രയംഫ് ലഭ്യമാക്കുന്നുണ്ട്. XC, XCx, XCA എന്നീ മൂന്ന് വേരിയന്റുകളാണ് XC പതിപ്പില്‍ ലഭ്യമാവുക.

ഫുള്‍ എല്‍ഇഡി ഹെഡ്-ടെയില്‍ ലൈറ്റുകള്‍, അഞ്ച് തരത്തില്‍ ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, എയറോഡൈനാമിക് ഡിഫ്യൂസറുകള്‍, പുതിയ സൈഡ് പാനലുകള്‍, ഗ്രാഫിക്‌സ്, പുതിയ ട്രയംഫ് ലോഗോ ഒരുങ്ങിയ ബാഡ്ജ് എന്നിവയാണ് ട്രയംഫ് ടൈഗര്‍ 800 ന്റെ ഡിസൈന്‍ വിശേഷങ്ങള്‍.

എഞ്ചിനിലും ചാസിയിലും 200 ല്‍ പരം മോഡിഫിക്കേഷനുകള്‍ നല്‍കിയാണ് പുതിയ ടൈഗര്‍ 800 നെ ട്രയംഫ് അണിനിരത്തുന്നത്. എഞ്ചിന് പുറമെ ടൈഗറിന്റെ ഗിയര്‍ഷിഫ്റ്റുകളിലും ചെറിയ മാറ്റങ്ങള്‍ ട്രയംഫ് വരുത്തിയിട്ടുണ്ട്.
Recommended Video


ഭാരം കുറഞ്ഞ എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിന്റെ പശ്ചാത്തലത്തില്‍ അഗ്രസീവ് ശബ്ദമാണ് ട്രയംഫ് ടൈഗറില്‍ ഒരുങ്ങുന്നത്. പുതിയ 5 ഇഞ്ച് ബാക്ക്‌ലിറ്റ് ഡിസ്‌പ്ലേയാണ് 2018 ട്രയംഫ് ടൈഗറിന്റെ മറ്റൊരു ഹൈലൈറ്റ്.

എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് മോട്ടോര്‍സൈക്കിളിന്റെ സുരക്ഷാ മുഖം.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








