ടിവിഎസിന്റെ സര്‍പ്രൈസ് പാളി; അപ്പാച്ചെ RR 310S ന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

By Dijo Jackson

അപ്പാച്ചെ RR 310S നെ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ടൂവീലര്‍ നിര്‍മ്മാതാക്കളായ ടിവിഎസ്. ടിവിഎസില്‍ നിന്നുള്ള സമ്പൂര്‍ണ സ്‌പോര്‍ട് ബൈക്ക്, അപ്പാച്ചെ RR 310S നെ ഏറെ പ്രതീക്ഷയോടെയാണ് വിപണി കാത്തിരിക്കുന്നതും.

ടിവിഎസിന്റെ സര്‍പ്രൈസ് പാളി; അപ്പാച്ചെ RTR 310S ന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

2017 ഓഗസ്റ്റ് മാസത്തോടെ അപ്പാച്ചെ RR 310S വിപണിയില്‍ എത്തുമെന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും സ്‌പോര്‍ട് ബൈക്കിന്റെ ചിത്രങ്ങള്‍ നല്‍കാന്‍ ടിവിഎസ് ഒരുക്കമല്ല.

ടിവിഎസിന്റെ സര്‍പ്രൈസ് പാളി; അപ്പാച്ചെ RTR 310S ന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

എന്നാല്‍ ടിവിഎസ് ഒരുക്കുന്ന സര്‍പ്രൈസിനെ മറികടന്ന് അപ്പാച്ചെ RR 310S ന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ടിവിഎസ് അപ്പാച്ചെ RR 310S ന്റെ ഘടനയും, ഡിസൈനുമാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

ടിവിഎസിന്റെ സര്‍പ്രൈസ് പാളി; അപ്പാച്ചെ RTR 310S ന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

ഇതിന് പുറമെ, സ്‌പോര്‍ട് ബൈക്കില്‍ ടിവിഎസ് നല്‍കിയിരിക്കുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന്റെ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്.

ടിവിഎസിന്റെ സര്‍പ്രൈസ് പാളി; അപ്പാച്ചെ RTR 310S ന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

മൂടപ്പെട്ട സാഹചര്യത്തിലാണ് അപ്പാച്ചെ RR 310S നെ ക്യാമറക്കണ്ണുകള്‍ ഒപ്പിയത്.

ടിവിഎസിന്റെ സര്‍പ്രൈസ് പാളി; അപ്പാച്ചെ RTR 310S ന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും, ക്ലിപ്-ഓണ്‍ ഹാന്‍ഡില്‍ബാറുകളും, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും, ഡ്യൂവല്‍ ചാനല്‍ എബിഎസും ഉള്‍പ്പെടുന്നതാണ് അപ്പാച്ചെ RR 310S.

ടിവിഎസിന്റെ സര്‍പ്രൈസ് പാളി; അപ്പാച്ചെ RTR 310S ന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

എല്‍ഇഡി ഡെയ്‌ടൈം റണിംഗ് ലൈറ്റുകളും, സ്പ്ലിറ്റ് സീറ്റുകളും, വലുപ്പമേറിയ ഫ്യൂവല്‍ ടാങ്കും അപ്പാച്ചെ RR 310S ല്‍ ഇടംപിടിച്ചതായും ചിത്രങ്ങള്‍ സൂചന നല്‍കുന്നു.

ടിവിഎസിന്റെ സര്‍പ്രൈസ് പാളി; അപ്പാച്ചെ RTR 310S ന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

ഒരല്‍പം വ്യത്യസ്തമായ ടെയില്‍ ലാമ്പാണ് അപ്പാച്ചെ RR 310S ന്റെ പിന്‍ഭാഗത്ത് ടിവിഎസ് ഒരുക്കിയിരിക്കുന്നത്.

ടിവിഎസിന്റെ സര്‍പ്രൈസ് പാളി; അപ്പാച്ചെ RTR 310S ന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

313 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് അപ്പാച്ചെ RR 310S ഒരുങ്ങിയിരിക്കുന്നത്. 34 bhp കരുത്തും, 28 Nm torque ഉം ഏകുന്ന അപ്പാച്ചെ RR 310S ന്റെ എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ടിവിഎസ് നല്‍കിയിരിക്കുന്നത്.

ടിവിഎസിന്റെ സര്‍പ്രൈസ് പാളി; അപ്പാച്ചെ RTR 310S ന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

റിപ്പോര്‍ട്ടുകള്‍ പ്രകാരം, 36 കിലോമീറ്റര്‍ ഇന്ധനക്ഷമതയാകും 313 സിസി യില്‍ ഒരുങ്ങിയിരിക്കുന്ന ടിവിഎസ് അപ്പാച്ചെ RR 310S നല്‍കുക.

ടിവിഎസിന്റെ സര്‍പ്രൈസ് പാളി; അപ്പാച്ചെ RTR 310S ന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

ടിവിഎസ്-ബിഎംഡബ്ല്യു സഖ്യത്തില്‍ നിന്നുള്ള ആദ്യ മോഡലെന്ന ഖ്യാതിയും അപ്പാച്ചെ RR 310S ന് ഉണ്ട്. വരാനിരിക്കുന്ന ബിഎംഡബ്ല്യു G310R മോഡലിന്റെ പശ്ചാത്തലത്തിലാണ് അപ്പാച്ചെ RR 310 ന്റെ നിര്‍മ്മാണവും.

ടിവിഎസിന്റെ സര്‍പ്രൈസ് പാളി; അപ്പാച്ചെ RTR 310S ന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

2016 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് അകൂല എന്ന കോണ്‍സെപ്റ്റ് മോഡലായി അപ്പാച്ചെ RR 310S നെ ടിവിഎസ് അവതരിപ്പിച്ചത്. അകൂലയില്‍ നിന്നും ഏറെ വ്യത്യാസങ്ങള്‍ ഇല്ലാതെയാണ് അപ്പാച്ചെ RR 310S എത്തുന്നതും.

ടിവിഎസിന്റെ സര്‍പ്രൈസ് പാളി; അപ്പാച്ചെ RTR 310S ന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

തമിഴ്‌നാട്ടിലെ ഹൊസൂര്‍ നിര്‍മ്മാണശാലയില്‍ നിന്നുമാണ് അപ്പാച്ചെ RR 310S നെ ടിവിഎസ് ഉത്പാദിപ്പിക്കുന്നത്. ഏകദേശം 1.75 ലക്ഷം രൂപയ്ക്കും 2 ലക്ഷം രൂപയ്ക്കും ഇടയിലായാകും അപ്പാച്ചെ RR 310S ന്റെ വില ഒരുങ്ങുക.

ടിവിഎസിന്റെ സര്‍പ്രൈസ് പാളി; അപ്പാച്ചെ RTR 310S ന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

കെടിഎം RC390, കവാസാക്കി നിഞ്ച 300, യമഹ R3 മോഡലുകളുമായാണ് വിപണിയില്‍ അപ്പാച്ചെ RR 310S കൊമ്പ് കോര്‍ക്കുക.

More from DriveSpark

Article Published On: Saturday, June 3, 2017, 14:33 [IST]
English summary
TVS Apache RR 310S Spotted Ahead Of Launch. Read in Malayalam.
കൂടുതല്‍... #ടിവിഎസ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X