'ഇത് ക്ലാസ് ലുക്ക്'; ടിവിഎസ് ജൂപിറ്റര്‍ ക്ലാസിക് പുറത്തിറങ്ങി — അറിയേണ്ടതെല്ലാം
ടിവിഎസിന്റെ ഓണസമ്മാനം എത്തി. ടിവിഎസ് ജൂപിറ്റര്‍ ക്ലാസിക് ഇന്ത്യയില്‍ പുറത്തിറങ്ങി. 60,487 രൂപ എക്‌സ്‌ഷോറൂം വിലയില്‍ ടിവിഎസ് ജൂപിറ്റര്‍ ക്ലാസിക് വിപണിയില്‍ ലഭ്യമാകും.

109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് പുതിയ ടിവിഎസ് ജൂപിറ്റര്‍ ക്ലാസിക് വന്നെത്തിയിരിക്കുന്നത്. 7500 rpm ല്‍ 8 bhp കരുത്തും 5500 rpm ല്‍ 8.4 Nm torque ഉം ഏകുന്നതാണ് എഞ്ചിന്‍.
Recommended Video


62 കിലോമീറ്ററെന്ന ബെസ്റ്റ-ഇന്‍-ക്ലാസ് മൈലേജാണ് ജൂപിറ്റര്‍ ക്ലാസിക്കില്‍ ടിവിഎസ് വാഗ്ദാനം ചെയ്യുന്നത്. നിലവിലുള്ള ജൂപിറ്ററിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ജൂപിറ്റര്‍ ക്ലാസിക്ക് എത്തുന്നതും.

എന്നാല്‍ റിട്രോ ലുക്കിന് വേണ്ടി ഒരുപിടി ഡിസൈന്‍ മാറ്റങ്ങള്‍ മോഡല്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഫ്രണ്ട് എന്‍ഡിന് ലഭിക്കുന്ന വിന്‍ഡ്ഷീല്‍ഡും, ക്രോം ഫിനിഷ് നേടിയ റിയര്‍ വ്യൂ മിററും റിട്രോ ലുക്കിന് കരുത്തേകുന്നു.

സ്റ്റിച്ചിംഗോട് കൂടിയ ഡ്യൂവല്‍ ടോണ്‍ സീറ്റ്, ക്രോം ഫിനിഷ് നേടിയ പില്യണ്‍ ഗ്രാബ് ഹാന്‍ഡില്‍, പാസഞ്ചര്‍ ബാക്ക് റെസ്റ്റ് എന്നിവയും പുതിയ ജൂപിറ്റര്‍ ക്ലാസിക്കിന്റെ ഫീച്ചറുകളാണ്.

റെട്രോ ലുക്കിനോട് നീതി പുലര്‍ത്തുന്ന ക്ലാസിക് ഡയല്‍ ആര്‍ട്ടാണ് ഇന്‍സ്ട്രമന്റ് പാനലില്‍ ഇടംപിടിക്കുന്നത്.
സാധാരണ ജൂപിറ്റര്‍ ടോപ് വേരിയന്റ് ZX വേര്‍ഷനില്‍ സാന്നിധ്യമറിയിക്കുന്ന 220 mm ഡിസ്‌ക് ബ്രേക്കാണ് ജൂപിറ്റര്‍ ക്ലാസിക്കിന്റെ ഫ്രണ്ട് എന്‍ഡില്‍ ഒരുങ്ങുന്നതും.

ഹോണ്ട ആക്ടിവ, ഹീറോ മായെസ്‌ട്രൊ, സുസൂക്കി ആക്‌സസ്, യമഹ ഫസീനോ മോഡലുകളോടാണ് വിപണിയില്‍ ടിവിഎസ് ജൂപിറ്റര്‍ ക്ലാസിക് മത്സരിക്കുക.

സ്‌കൂട്ടര്‍ വിപണിയില്‍ റിട്രോ ലുക്കില്‍ ഒരുങ്ങിയ മോഡലുകള്‍ക്ക് പ്രചാരമേറുന്നതിന്റെ പശ്ചാത്തലത്തിലാണ് ടിവിഎസ് ജൂപിറ്റര്‍ ക്ലാസിക്കിന്റെ കടന്നുവരവ്.

പിയാജിയോ തുടങ്ങി വെച്ച റിട്രോ തരംഗം ഹോണ്ടയും, ഹീറോയും, യമഹയും ഇപ്പോള്‍ സുസൂക്കിയും ഏറ്റെടുത്തിരിക്കുകയാണ്.


Click it and Unblock the Notifications








