വിക്ടറിന് 'പ്രീമിയം' പതിപ്പുമായി ടിവിഎസ്; വില 55,065 രൂപ

Written By:

വിക്ടറിന് പ്രീമിയം എഡിഷനുമായി ടിവിഎസ് മോട്ടോര്‍ കമ്പനി. 55,065 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ വിപണിയില്‍ അവതരിച്ചിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
വിക്ടറിന് പ്രീമിയം പതിപ്പുമായി ടിവിഎസ്; വില 55,065 രൂപ

വരാനിരിക്കുന്ന ഉത്സവകാലം ലക്ഷ്യമിട്ടാണ് വിക്ടറിനെ പുതിയ പതിപ്പുമായുള്ള ടിവിഎസിന്റെ വരവ്. പുത്തന്‍ ഗ്രാഫിക്‌സും, ബോഡി കളേര്‍ഡ് പില്യണ്‍ ഹാന്‍ഡിലുമാണ് പ്രീമിയം എഡിഷന്റെ പ്രധാന വിശേഷം.

വിക്ടറിന് പ്രീമിയം പതിപ്പുമായി ടിവിഎസ്; വില 55,065 രൂപ

സൈഡ് പാനലുകള്‍ക്ക് ലഭിച്ച ക്രോം ഫിനിഷും, എഞ്ചിന് കവറിന് ലഭിച്ച ഗോള്‍ഡ് ടച്ചും പ്രീമിയം എഡിഷന്റെ ഡിസൈന്‍ ഫീച്ചറുകളാണ്. ഇതിന് പുറമെ എല്‍ഇഡി ഡെയ്‌ടൈം റണിംഗ് ലൈറ്റുകളും, ക്രോം ക്രാഷ് ഗാര്‍ഡും പുതിയ പതിപ്പില്‍ ഇടംപിടിക്കുന്നുണ്ട്.

വിക്ടറിന് പ്രീമിയം പതിപ്പുമായി ടിവിഎസ്; വില 55,065 രൂപ

109.7 സിസി ത്രീ-വാല്‍വ് ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് വിക്ടര്‍ പ്രീമിയം എഡിഷന് ലഭിക്കുന്നത്. 9.3 bhp കരുത്തും 9.4 Nm torque ഉം ഏകുന്ന എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങന്നതും.

വിക്ടറിന് പ്രീമിയം പതിപ്പുമായി ടിവിഎസ്; വില 55,065 രൂപ

72 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് മോട്ടോര്‍സൈക്കിളില്‍ ടിവിഎസ് നല്‍കുന്ന വാഗ്ദാനം.

Recommended Video - Watch Now!
Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
വിക്ടറിന് പ്രീമിയം പതിപ്പുമായി ടിവിഎസ്; വില 55,065 രൂപ

ഡിസ്‌ക് വേരിയന്റില്‍ മാത്രമാണ് പുതിയ പ്രീമിയം പതിപ്പ് ലഭ്യമാവുക. യെല്ലോ ഗ്രാഫിക്‌സോട് കൂടിയ ബ്ലാക് കളര്‍സ്‌കീമിലാണ് ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നത്.

വിക്ടറിന് പ്രീമിയം പതിപ്പുമായി ടിവിഎസ്; വില 55,065 രൂപ

സാധാരണ വിക്ടര്‍ വേരിയന്റുകളില്‍ ഡിസ്‌ക്, ഡ്രം ബ്രേക്ക് ഓപ്ഷനുകളെ ടിവിഎസ് നല്‍കുന്നുണ്ട്. ഒപ്പം അഞ്ച് നിറഭേദങ്ങളാണ് സാധാരണ വിക്ടര്‍ വേരിയന്റുകള്‍ക്ക് ലഭിക്കുന്നത്.

വിക്ടറിന് പ്രീമിയം പതിപ്പുമായി ടിവിഎസ്; വില 55,065 രൂപ

എന്തായാലും, ഉത്സവകാലത്തിന് തയ്യാറെടുക്കുന്ന വിപണിയില്‍ ടിവിഎസിന്റെ പുതിയ നീക്കം എത്രമാത്രം വിജയിക്കുമെന്നത് കണ്ടറിയണം.

കൂടുതല്‍... #ടിവിഎസ് #tvs #new launch
English summary
TVS Victor ‘Premium Edition’ Launched In India; Priced At Rs 55,065. Read in Malayalam.
Story first published: Friday, September 8, 2017, 10:59 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark