പൊങ്കൽ ഉത്സവ ലഹരിയിൽ വിഗോ...

കൂടുതൽ പൊങ്കൽ വിശേഷങ്ങളുമായി വിഗോ നിങ്ങൾക്ക് മുന്നിൽ.

By Praseetha

പൊങ്കലിനോടനുബന്ധിച്ച് ഞങ്ങൾ നടത്തുന്ന ടിവിഎസ് വിഗോ പര്യടനത്തെ കുറിച്ച് ഒന്നാം ഭാഗത്തിൽ ഏറെകുറെ വിവരച്ചിട്ടുണ്ട്. തജ്ജാവൂലിരെ ചിത്രകലയും അതുപോലെ പ്രസിദ്ധമായിട്ടുള്ള ക്ഷേത്രങ്ങളും പൊങ്കൽ കാഴ്ചകളും കണ്ടുകൊണ്ടുള്ള ഞങ്ങളുടെ വിഗോ യാത്ര തുടർന്നുകൊണ്ടേയിരുന്നു.

പൊങ്കൽ ഉത്സവ ലഹരിയിൽ വിഗോ...

കുടംബങ്ങൾക്കൊപ്പം പൊങ്കൽ ആഘോഷിക്കാൻ നഗരങ്ങൾവിട്ട് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയവരും നിരവധിപേർ. വിളവെടുപ്പുല്പത്സവമായതു കൊണ്ടുതന്നെ നാടും നാട്ടാക്കുർക്കൊപ്പം പ്രകൃതിയും ഒരുങ്ങിക്കഴിഞ്ഞു.

പൊങ്കൽ ഉത്സവ ലഹരിയിൽ വിഗോ...

വിളവുകളെല്ലാം കൊയ്ത് ആവർഷം നൽകിയ വരദാനത്തിന് നന്ദിയർപ്പിച്ചുകൊണ്ടാണ് പൊങ്കൽ നിവേദ്യങ്ങൾ സൂര്യദേവനർപ്പിക്കുന്നത്. വരും വർഷങ്ങളിൽ ഇതെ വിളവെടുപ്പ് നൽകണമെന്നും കൂട്ടത്തിൽ ഇവർ പ്രാർത്ഥിക്കുന്നു.

പൊങ്കൽ ഉത്സവ ലഹരിയിൽ വിഗോ...

ഈ അവസരത്തിൽ നിറയെ കരിമ്പു ലഭിക്കുമെന്നുള്ളതു കൊണ്ട് പലർക്കും കുട്ടിക്കാലത്ത് കരിമ്പ് നുണഞ്ഞുള്ള മധുരസ്മരണകളായിരിക്കും മനസിലുണ്ടാവുക.

പൊങ്കൽ ഉത്സവ ലഹരിയിൽ വിഗോ...

വീടിനു പുറത്ത് അടുപ്പുകൂട്ടി കരിമ്പു കൊണ്ട് അലങ്കിരിച്ച അടുപ്പിലാണ് പൊങ്കൽ നിവേദ്യം തയ്യാറാക്കുന്നത്. ഈ നിവേദ്യത്തിന്റെ ആദ്യ സമർപ്പണം സൂര്യദേവനാണ്. കുട്ടികളും മുതിർന്നവരും കുളിച്ചൊരുങ്ങി പുതുവസ്ത്രങ്ങൾ ധരിച്ച് ആഘോഷതിമിർപ്പിലാണ്.

പൊങ്കൽ ഉത്സവ ലഹരിയിൽ വിഗോ...

വീടുകൾതോറും തോരണങ്ങളും കോലങ്ങളും അണിഞ്ഞ് അലംകൃതമാക്കിയിരിക്കുന്നു. വെള്ള നിറത്തിലുള്ള അരിപ്പൊടി ഉപയോഗിച്ചാണ് കോലമിടുന്നതെങ്കിലും ഇന്ന് കോലമെന്നത് കലാവിരുത് തെളിയിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. നിരവധി നിറത്തിലുള്ള പൊടികളും മാർക്കറ്റിൽ ലഭ്യമായതിനാൽ ഈ തലമുറയിലെ കോലവും വളരെ കളർഫുൾ ആണ്.

പൊങ്കൽ ഉത്സവ ലഹരിയിൽ വിഗോ...

പൊങ്കലിന്റെ മൂന്നാം ദിവസമായ മാട്ടുപൊങ്കലിന്റെ അന്നു കന്നുകാലികളെ കുളിപ്പിച്ച് അണിയിച്ചൊരുക്കി കാലികൾക്കായുള്ള പ്രത്യേക പൂജയും നടത്തപ്പെടുന്നു. ഈ കാഴ്ചകളെല്ലാം കണാൻ ഞങ്ങൾക്ക് പ്രേരിതമായത് ടിവിഎസ് വിഗോ എന്ന കരുത്തൻ കൂട്ടായി ഉള്ളതുകൊണ്ടു തന്നെയാണ്.

പൊങ്കൽ ഉത്സവ ലഹരിയിൽ വിഗോ...

കുടുംബങ്ങളുടെ ഒന്നിക്കലാണ് ഇത്തരത്തിലുള്ള ഉത്സവങ്ങൾക്ക് കൂടുതൽ പകിട്ടേറുന്നത്. വലുപ്പ ചെറുപ്പങ്ങളില്ലാതെ ഏവരും മധുപലഹാരങ്ങളും സമ്മാനങ്ങളും കൈമാറുന്ന കാഴ്ചകളും കാണാമായിരുന്നു. ഒരു വർഷത്തെ കഠിനപ്രയത്നത്തിനുള്ള ഫലമാണ് ഇവർ പൊങ്കൽ എന്ന ആഘോഷത്തിലൂടെ കൊണ്ടാടുന്നത്.

പൊങ്കൽ ഉത്സവ ലഹരിയിൽ വിഗോ...

ജെല്ലികെട്ട് പോലുള്ള നിരവധി കലാപരിപാടികളും ഇതോടനുബന്ധിച്ച് നടത്തപ്പെടാറുണ്ട്. ഈയിടെ ജെല്ലികെട്ട് നടത്തുന്നതിനെതിരെ ചില വിമർശനങ്ങളും ഉയർന്നിരുന്നു.

പൊങ്കൽ ഉത്സവ ലഹരിയിൽ വിഗോ...

ഈയൊരു ഉത്സവ പ്രതീതി അവസാനിക്കുമ്പോഴേക്കും കുട്ടികൾക്കും സ്കൂളിലേക്ക് തിരിച്ചുപോകാനായി എന്നുള്ളതു കൊണ്ടുതന്നെ ചെറിയൊരു നിരാശയും കുട്ടികളുടെ മുഖത്ത് കാണാമായിരുന്നു. കാരണം വിഗോ യാത്രയിൽ വിഗോയെ ചുറ്റിപ്പറ്റിയും സ്കൂട്ടറിനെ കുറച്ചറിയാനും നിരവധി കുഞ്ഞുങ്ങളും ഞങ്ങളോടൊപ്പം ചേർന്നിരുന്നു.

നാളെ മുതൽ എല്ലാം പഴയപടി കുട്ടികൾക്ക് സ്കൂളിലേക്കും മുതിർന്നവർക്ക് ജോലി സ്ഥലത്തേക്കുമുള്ള യാത്രയായി. ഇതിനിടെ എല്ലാ ഉത്സവ പ്രതീതികളും അതെപടി ഒപ്പിയെടുക്കാൻ തുണയായത് ടിവിഎസ് വിഗോ ആയിരുന്നുവെന്നത് അഭിമാനത്തോടെ പറയാൻ സാധിക്കും.

More from DriveSpark

Article Published On: Monday, January 16, 2017, 18:37 [IST]
English summary
Here #Wego: After Celebrating A Joyful Pongal In Tamil Nadu
കൂടുതല്‍... #ടിവിഎസ് #tvs motor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X