യുഎം മോട്ടോർസൈക്കിൾസ് ബൈക്ക് വില വർധിപ്പിച്ചു...
പുതുവർഷത്തിൽ ഇന്ത്യയിലെ ഒട്ടുമിക്ക വാഹനനിർമാതാക്കളും വിലവർധിപ്പിച്ചപ്പോൾ അമേരിക്കൻ നിർമാതാവായ യുഎം മോട്ടോർസൈക്കിൾസും ബൈക്ക് വിലവർധിപ്പിക്കാൻ തീരുമാനിച്ചു.
ഇന്ത്യയിൽ വിറ്റഴിക്കുന്ന ബൈക്കുകളുടെ വില വർധിപ്പിക്കാൻ അമേരിക്കൻ മോട്ടോർസൈക്കിൾ നിർമാതാവായ യുഎം മോട്ടോർസൈക്കിൾസ് തീരുമാനിച്ചു. ഓരോ മോഡലുകൾക്കും അഞ്ചു ശതമാനത്തോളം വില വർധനവാണ് ഏർപ്പെടുത്തുന്നത്.

റെനഗേഡ് കമാന്റോയ്ക്ക് നിലവിൽ 1.64ലക്ഷമാണെങ്കിൽ റെനഗേഡ് സ്പോർട്സ് എസിന് 1.57ലക്ഷമാണ് ദില്ലി എക്സ്ഷോറൂം വില. ഇക്കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലൂടെയായിരുന്നു ഈ രണ്ടുബൈക്കുകളുടേയും അരങ്ങേറ്റം.

റെനഗേഡ് കമാന്റോയ്ക്ക് 1.59ലക്ഷവും റെനഗേഡ് സ്പോർട്സിന് 1.49ലക്ഷവുമായിരുന്നു ദില്ലി എക്സ്ഷോറൂം വില. റെനഗേഡ് കമാന്റോയ്ക്ക് 5,000രൂപയും റെനഗേഡ് സ്പോർട്സിന് 8,000രൂപയുമാണിപ്പോൾ വർധിച്ചിരിക്കുന്നത്.

ബൈക്ക് നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലയിലും ഉൽപ്പാദന ചെലവിലുമുണ്ടായിട്ടുള്ള വർധനവാണ് വിലയേറാനുള്ള കാരണമായി യു എം എൽ ഡയറക്ടർ രാജീവ മിശ്ര ചൂണ്ടികാണിച്ചത്.

വില വർധനവുണ്ടാക്കുന്ന പ്രത്യാഘാതം കഴിയുന്നത്ര കുറയ്ക്കനുള്ള ശ്രമവും കൂടാതെ ആകർഷ വ്യവസ്ഥകളിൽ വാഹന വായ്പയും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

25ബിഎച്ച്പി കരുത്തും 21.8എൻഎം ടോർക്കുമുള്ള 280സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് റെഡഗേഡ് കമാന്റോയ്ക്ക് കരുത്തേകുന്നത്. ഈ എൻജിനിൽ 6 സ്പീഡ് ഗിയർബോക്സും നൽകിയിട്ടുണ്ട്.

റെഡഗേഡ് കമാന്റോയുടെ അതെ എൻജിനാണ് സ്പോർട്സ് പതിപ്പിനും കരുത്തേകുന്നത്. ഈ രണ്ട് ബൈക്കുകളും ഇലക്ട്രിക് സ്റ്റാർട്ടോടുകൂടിയാണ് ലഭ്യമാക്കിയിരിക്കുന്നത്.

എൽഇഡി ലൈറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് റെനഗേഡ് സ്പോർട്സിന്റെ മറ്റൊരു പ്രത്യേകത. ഇതിന്റെ എൻജിനിലും 6 സ്പീഡ് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.

ഇന്ത്യയിലെ ക്രൂസർ ബൈക്കുകളുടെ ശൃംഖല വർധിപ്പിക്കാൻ പുതു പുത്തന മോഡലുകളെ അവതരിപ്പിക്കാനുള്ള ശ്രമത്തിൽ കൂടിയാണ് കമ്പനി.

സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഹീറോയുടെ എക്സ്ട്രീം 200എസ്
ലോഞ്ചിനു മുൻപെ കെടിഎം ആർസി390, ആർസി200 ബൈക്ക് വിവരങ്ങൾ പുറത്ത്


Click it and Unblock the Notifications








