ബജറ്റ് ക്രൂയിസറുകളുമായി യുഎം വീണ്ടും; റെനഗേഡ് കമ്മാന്‍ഡോ ക്ലാസിക്, മൊജാവെ പതിപ്പുകള്‍ എത്തി
റെനഗേഡ് കമ്മാന്‍ഡോ ക്ലാസിക്, റെനഗേ് കമ്മാന്‍ഡോ മൊജാവെ എഡിഷനുകളെ യുഎം മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ പുറത്തിറക്കി. 1.89 ലക്ഷം രൂപ പ്രൈസ് ടാഗില്‍ റെനഗേഡ് കമ്മാന്‍ഡോ ക്ലാസിക് എത്തുമ്പോള്‍, 1.80 ലക്ഷം രൂപ വിലയിലാണ് റെനഗേജ് മൊജാവെ എഡിഷന്‍ അവതരിക്കുന്നത്.

റെനഗേഡ് നിരയിലെ മറ്റു അംഗങ്ങള്‍ക്ക് സമാനമായി 279 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് റെനഗേഡ് കമ്മാന്‍ഡോ ക്ലാസിക്, റെനഗേജ് കമ്മാന്‍ഡോ മൊജാവെ എഡിഷന്‍ മോട്ടോര്‍സൈക്കിളകളിലും ഒരുങ്ങുന്നത്.

25 bhp കരുത്തും 23 Nm torque ഉം ഏകുന്ന എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് യുഎം മോട്ടോര്‍സൈക്കിള്‍സ് ലഭ്യമാക്കുന്നതും.

റെനഗേഡ് കമ്മാന്‍ഡോയുടെ ക്രോം പതിപ്പാണ് 'ക്ലാസിക്'. അതേസമയം, അമേരിക്കയിലെ മൊജാവെ മരുഭൂമിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുങ്ങിയതാണ് മൊജാവെ എഡിഷന്.
Recommended Video


ഡെസേട്ട് മാറ്റ് പെയിന്റ് സ്‌കീമാണ് മൊജാവെ എഡിഷന് കമ്പനി നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയം. സാഡില്‍ബാഗുകള്‍, ടാങ്ക് കവര്‍, പോളികാര്‍ബണേറ്റ് വിന്‍ഡ്ഷീല്‍ഡ്, ഹൈവെ എഞ്ചിന്‍ ഗാര്‍ഡുകള്‍, അലോയ് ബാക്ക് റെസ്റ്റ് എന്നിവയാണ് റെനഗേഡ് കമ്മാന്‍ഡോ ക്ലാസിക്കിന്റെ വിശേഷങ്ങള്‍.

കോപ്പര്‍ ക്രീം ഷെയ്‌ഡോട് കൂടിയ മെറ്റാലിക് കാന്‍ഡി, ഗ്ലോസ് ബ്ലാക് നേടിയ മെറ്റാലിക് കാന്‍ഡി നിറഭേദങ്ങളിലാണ് റെനഗേഡ് കമ്മാന്‍ഡോ ക്ലാസിക് മോട്ടോര്‍സൈക്കിളിനെ യുഎം അവതരിപ്പിക്കുന്നത്.

എന്നാല്‍ ബ്രൗണ്‍ പെയിന്റ് സ്‌കീമില്‍ മാത്രമാണ്, റെനഗേഡ് കമ്മാന്‍ഡോ മൊജാവെ എഡിഷന്‍ എത്തുന്നത്. മൊജാവെ ഡെസേട്ട് ലോഗോയും മൊജാവെ എഡിഷന്റെ പ്രത്യേകതയാണ്.

ഇരു മോട്ടോര്‍സൈക്കിളുകള്‍ക്കും ബുക്കിംഗ് ആരംഭിച്ച യുഎം, ഈ മാസം തന്നെ വിതരണം തുടങ്ങുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

2016 ദില്ലി ഓട്ടോ എക്‌സ്‌പോയിലൂടെയാണ് ഇന്ത്യയില്‍ ചുവട് ഉറപ്പിച്ച യുഎം മോട്ടോര്‍സൈക്കിള്‍സ്, നിലവില്‍ 10,0000 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പന നേടിക്കഴിഞ്ഞു.


Click it and Unblock the Notifications








