ടു-വീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? വിപണിയില്‍ വരാനിരിക്കുന്ന മികച്ച അഞ്ച് മോഡലുകളെ പരിചയപ്പെടാം

ആഢംബര-സ്‌പോര്‍ട്‌സ് മോഡലുകള്‍ക്ക് ഇന്ത്യയില്‍ പ്രിയം ഏറുമ്പോഴും ഇടത്തരം ബജറ്റിലൊതുങ്ങുന്ന കമ്മ്യൂട്ടര്‍ ശ്രേണിയിലേക്കാണ് ജനങ്ങള്‍ മിക്കവാറും ഉറ്റുനോക്കുന്നത്.

By Dijo

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ ടു-വീലര്‍ വാഹനങ്ങള്‍ നിര്‍ണായക സ്വാധീനമാണ് ചെലുത്തി വരുന്നത്. ട്രെന്‍ഡിന് അനുസൃതമായ സാങ്കേതികത ഉള്‍പ്പെടുത്തിയുള്ള മോഡലുകളെ അവതരിപ്പിക്കാന്‍ ബ്രാന്‍ഡുകള്‍ മത്സരിക്കുന്നത് വിപണിയില്‍ ഊര്‍ജം നിലനിര്‍ത്തുന്നു.

വരാനിരിക്കുന്ന മികച്ച ടു-വീലര്‍ മോഡലുകളെ പരിചയപ്പെടാം

ഡിസൈനിലും, പ്രകടനത്തിലും, കരുത്തിലുമെല്ലാം വ്യത്യസ്ത പുലര്‍ത്താന്‍ ബ്രാന്‍ഡുകള്‍ നിരന്തരം ശ്രമിക്കുന്നതിനാല്‍ ഇരുചക്ര ശ്രേണിയിലെ കളക്ഷന്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഏത് മോഡല്‍ തെരഞ്ഞെടുക്കണമെന്ന വിഷയത്തില്‍ ഉപഭോക്താവ് ആശയക്കുഴപ്പത്തിലെത്തുന്നത്.

വരാനിരിക്കുന്ന മികച്ച ടു-വീലര്‍ മോഡലുകളെ പരിചയപ്പെടാം

ആഢംബര-സ്‌പോര്‍ട്‌സ് മോഡലുകള്‍ക്ക് ഇന്ത്യയില്‍ പ്രിയം ഏറുമ്പോഴും ഇടത്തരം ബജറ്റിലൊതുങ്ങുന്ന കമ്മ്യൂട്ടര്‍ ശ്രേണിയിലേക്കാണ് ജനങ്ങള്‍ മിക്കവാറും ഉറ്റുനോക്കുന്നത്. അതിനാല്‍ ഇടത്തരം ബജറ്റ് ശ്രേണിയിലേക്കുള്ള ബ്രാന്‍ഡുകളുടെ നിക്ഷേപങ്ങളും ഏറെ വലുതാണ്.

വരാനിരിക്കുന്ന മികച്ച ടു-വീലര്‍ മോഡലുകളെ പരിചയപ്പെടാം

അതിനാല്‍ നിലവില്‍ വിപണിയിലെ ഇടത്തരം ബജറ്റ് ശ്രേണിയിലേക്ക് പുതുതായി എത്താനിരിക്കുന്ന ഇരുചക്ര താരങ്ങളെ ഒന്ന് പരിശോധിക്കാം.

വരാനിരിക്കുന്ന മികച്ച ടു-വീലര്‍ മോഡലുകളെ പരിചയപ്പെടാം

ഹീറോ ഗ്ലാമര്‍-

2017 ല്‍ ഒരുപിടി മികച്ച മോഡലുകളെയാണ് ഹീറോ മോട്ടോകോര്‍പ്പ് ഒരുക്കി വെച്ചിട്ടുള്ളത്. അതില്‍ മുന്നിട്ട് നില്‍ക്കുന്ന നായകനാണ് പുതിയ ഹീറോ ഗ്ലാമര്‍. 2017 ഡാകറിന്റെ മുന്നോടിയായി ഹീറോ ഗ്ലാമറിനെ കമ്പനി അര്‍ജന്റീനയില്‍ അവതരിപ്പിച്ചിരുന്നു.

വരാനിരിക്കുന്ന മികച്ച ടു-വീലര്‍ മോഡലുകളെ പരിചയപ്പെടാം

രാജ്യാന്തര തലത്തില്‍ തങ്ങളുടെ മാര്‍ക്കറ്റ് വ്യാപിപ്പിക്കണമെന്ന ഹീറോയുടെ ലക്ഷ്യത്തില്‍ ഗ്ലാമര്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് കരുതപ്പെടുന്നത്. ജയ്പൂരിലുള്ള ഹീറോയുടെ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ആന്റ് ടെക്‌നോളജിയില്‍ നിന്നും വികസിപ്പിക്കുന്ന മൂന്നാം മോഡലാണ് ഗ്ലാമര്‍.

വരാനിരിക്കുന്ന മികച്ച ടു-വീലര്‍ മോഡലുകളെ പരിചയപ്പെടാം

11.25 bhp യും, 11 Nm torque ഉം ഉത്പാദിപ്പിക്കുന്ന പുതിയ 124.7 സിസി എഞ്ചിനിലാണ് ഗ്ലാമര്‍ അവതരിക്കുന്നത്. കാര്‍ബ്യുറേറ്റഡ്, ഫ്യുവല്‍ ഇഞ്ചക്ടഡ് വേരിയന്റുകളില്‍ ഗ്ലാമറിനെ ഹീറോ ലഭ്യമാക്കും. ഇരു വേരിയന്റുകളിലും യഥാക്രമം 60 kmpl, 62 kmpl എന്നിങ്ങനെയാണ് ഹീറോ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഹീറോ i3S സാങ്കേതികതയും ഗ്ലാമറില്‍ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഏകദേശം 65000 രൂപ വിലയിലാകും ഗ്ലാമറിനെ ഹീറോ അവതരിപ്പിക്കുക.

വരാനിരിക്കുന്ന മികച്ച ടു-വീലര്‍ മോഡലുകളെ പരിചയപ്പെടാം

ടിവിഎസ് 125 സിസി സ്‌കൂട്ടര്‍-

125 സിസി ശ്രേണിയിലേക്കുള്ള ടിവിഎസിന്റെ കടന്ന് വരവാണ് പുത്തന്‍ മോഡലിലൂടെ കമ്പനി ശ്രമിക്കുന്നത്. ടിവിഎസില്‍ നിന്നുള്ള 110 സിസി ജൂപിറ്റര്‍, വില്‍പനയുടെ കാര്യത്തില്‍ ഹോണ്ട ആക്ടിവയ്ക്ക് പിന്നില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അതിനാല്‍ ജൂപിറ്ററിന്റെ വിജയത്തിന് പിന്നാലെ 125 സിസി സ്‌കൂട്ടറിലേക്കാണ് ടിവിഎസ് നോട്ടമിടുന്നത്.

വരാനിരിക്കുന്ന മികച്ച ടു-വീലര്‍ മോഡലുകളെ പരിചയപ്പെടാം

നിലവിലെ ഇന്ത്യന്‍ വിപണിയില്‍ ഹോണ്ടയ്ക്കും ഹീറോയ്ക്കും പിന്നിലാണ് ടിവിഎസിന്റെ സ്ഥാനം. 125 സിസി സ്‌കൂട്ടറിലൂടെ ഹോണ്ട ആക്ടവിയെയും സുസൂക്കി അക്‌സസിനെയും വെല്ലാനാണ് ടിവിഎസിന്റെ നീക്കം.

ജുപീറ്ററില്‍ നിന്നും ഒരല്‍പം പ്രീമിയം വിലയിലാകും ടിവിഎസ് 125 സിസി സ്‌കൂട്ടറിനെ ലഭ്യമാക്കുക. നിലവില്‍ ജൂപിറ്ററിന്റെ വില 49000 രൂപയാണ്. ഡിസ്‌ക് ബ്രേക്ക്, പാസ് സ്വിച്ച്, ഒരുപക്ഷെ യുഎസ്ബി ചാര്‍ജിങ്ങ് പോയിന്റ് എന്നീ ഫീച്ചറുകള്‍ ടിവിഎസ് പുതിയ മോഡലില്‍ ഉള്‍പ്പെടുത്തും.

വരാനിരിക്കുന്ന മികച്ച അഞ്ച് ടു-വീലര്‍ മോഡലുകളെ പരിചയപ്പെടാം

ഹീറോ എക്‌സ്ട്രീം 200 എസ്-

ഏറെ കാലമായി ഹീറോയുടെ പണിപ്പുരയിലുള്ള മോഡലാണ് എക്‌സ്ട്രീം 200 എസ്. 2016 ഓട്ടോ എക്‌സ്‌പോയിലാണ് ഹീറോ ആദ്യമായി എക്‌സ്ട്രീം 200 എസിനെ അവതരിപ്പിച്ചത്. ഭാവി തലമുറയെ മുന്‍നിര്‍ത്തി ന്യൂജെന്‍ ഡിസൈനിലാണ് ഹീറോ എക്‌സ്ട്രീം 200 എസ് വന്നെത്തുക.

വരാനിരിക്കുന്ന മികച്ച അഞ്ച് ടു-വീലര്‍ മോഡലുകളെ പരിചയപ്പെടാം

18.34 bhp കരുത്തും, 17.2 Nm torque ഉം പുറപ്പെടുവിക്കുന്ന 200 സിസി എഞ്ചിനിലാണ് എക്‌സ്ട്രീം 200 എസിനെ ഹീറോ അവതരിപ്പിക്കുക. ഒപ്പം, ഡിജിറ്റല്‍ അനലോഗ് കണ്‍സോള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, പൈലറ്റ് ലൈറ്റ്‌സ്, ഹാലോജന്‍ ഹെഡ് ലാമ്പ് എന്നിവയും എക്‌സ്ട്രീം 200 എസില്‍ ലഭിക്കും.

വരാനിരിക്കുന്ന മികച്ച അഞ്ച് ടു-വീലര്‍ മോഡലുകളെ പരിചയപ്പെടാം

പുതുതായി രംഗത്തെത്തിയ ബജാജ് NS200 നെയും, ടിവിഎസ് അപാച്ചെ RTR 200 നെയുമാണ് ഹീറോ എക്‌സ്ട്രീം 200 എസ് വെല്ലുവിളിക്കുക. ഏകദേശം ഒരു ലക്ഷം രൂപ വിലയിലാകും എക്‌സ്ട്രീം 200 എസ് വിപണിയിലെത്തുക. അതേസമയം, എബിഎസ് ഫീച്ചറോട് കൂടിയുള്ള മോഡലിനെ ഹീറോ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്നെങ്കില്‍ വില ഒരല്‍പം കൂടി ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വരാനിരിക്കുന്ന മികച്ച അഞ്ച് ടു-വീലര്‍ മോഡലുകളെ പരിചയപ്പെടാം

അപ്രിലിയ SR 125-

അപ്രിലിയ SR 150 യുടെ ഹിറ്റിന് ശേഷം വീണ്ടും വിജയഗാഥ തുടരാനാണ് അപ്രിലിയ ശ്രമിക്കുന്നത്. വിപണിയില്‍ 65000 രൂപ വിലയില്‍ അവതരിച്ച അപ്രിലിയ ഇടത്തരം ബജറ്റ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ വിജയിച്ചിരുന്നു.

വരാനിരിക്കുന്ന മികച്ച അഞ്ച് ടു-വീലര്‍ മോഡലുകളെ പരിചയപ്പെടാം

ഇതിന്റെ പശ്ചാത്തലത്തിലാണ് അപ്രിലിയ SR 150 യുടെ 125 സിസി വേരിയന്റുമായി വീണ്ടും അവതരിക്കാന്‍ ലക്ഷ്യമിടുന്നത്. ഏറെ ആവശ്യക്കാരുള്ള 125 സിസി ശ്രേണിയില്‍ സ്‌പോര്‍ട്ടി-റെയ്‌സി ഡിസൈനോടെയുള്ള അപ്രിലിയയുടെ മോഡലുകള്‍ ഹിറ്റാകുമെന്നതില്‍ സംശയമേതുമില്ല.

വരാനിരിക്കുന്ന മികച്ച അഞ്ച് ടു-വീലര്‍ മോഡലുകളെ പരിചയപ്പെടാം

നിലവില്‍ രാജ്യാന്തര വിപണിയില്‍ SR മോട്ടാര്‍ഡ് 125 സ്‌കൂട്ടറുകളെ അപ്രിലിയ അവതരിപ്പിക്കുന്നുണ്ട്. 9.5 bhp യും, 8.2 Nm torque ഉം പുറപ്പെടുവിക്കുന്ന കരുത്തുറ്റ 124 സിസി എഞ്ചിനുകളാണ് SR മോട്ടാര്‍ഡിനുള്ളത്.

വരാനിരിക്കുന്ന മികച്ച അഞ്ച് ടു-വീലര്‍ മോഡലുകളെ പരിചയപ്പെടാം

ടോര്‍ക്ക് T6X-

ഇന്ത്യയിലെ ആദ്യ ഫുള്ളി ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എന്ന ഖ്യാതിയ്ക്ക് ഒപ്പമാകും ടോര്‍ക്ക് T6X ഇന്ത്യയില്‍ എത്തുക. 2017 ന്റെ ആദ്യ പകുതിയോടെ തന്നെ T6X നെ അവതരിപ്പിക്കാനാണ് ടോര്‍ക്ക് മോട്ടര്‍ സൈക്കിള്‍സ് ലക്ഷ്യമിടുന്നത്.

വരാനിരിക്കുന്ന മികച്ച അഞ്ച് ടു-വീലര്‍ മോഡലുകളെ പരിചയപ്പെടാം

8bhp കരുത്തിന് തുല്യമായ 6 kW മോട്ടോറാണ് T6X ന് കമ്പനി ഒരുക്കിയിട്ടുള്ളത്. നാവിഗേഷന്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ഡിജിറ്റല്‍ സജ്ജീകരണങ്ങളും T6X ല്‍ ഉള്‍പ്പെടുന്നു. സിംഗിള്‍ ചാര്‍ജില്‍ 500 കിലോമീറ്റര്‍ ഓടാന്‍ T6X ന് സാധിക്കുമെന്നാണ് ടോര്‍ക്കിന്റെ വാദം. കൂടാതെ, 1000 ചാര്‍ജിംഗ് വരെയോ, ഒരു ലക്ഷം കിലോമീറ്റര്‍ വരെയോ ബാറ്ററി നീണ്ട് നില്‍ക്കുമെന്നും ടോര്‍ക്ക് മോട്ടോര്‍ സൈക്കിള്‍സ് പറയുന്നു.

വരാനിരിക്കുന്ന മികച്ച അഞ്ച് ടു-വീലര്‍ മോഡലുകളെ പരിചയപ്പെടാം

വിപണിയിലെ 200 സിസി പെട്രോള്‍ ബൈക്കിന് തുല്യമാണ് T6X എന്നാണ് ടോര്‍ക്ക് മോട്ടോര്‍ സൈക്കിള്‍സ് വ്യക്തമാക്കുന്നത്. കൂടാതെ, സര്‍ക്കാരിന്റെ ഫാസ്റ്റര്‍ അഡോപ്ഷന്‍ ഫോര്‍ മാനുഫാക്ചറിംഗ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് അല്ലെങ്കില്‍ FAME പദ്ധതി പ്രകാരം T6X മോഡലിന്‍മേല്‍ ഉപഭോക്താവിന് സബ്‌സിഡിയും ലഭിക്കും.

വരാനിരിക്കുന്ന മികച്ച അഞ്ച് ടു-വീലര്‍ മോഡലുകളെ പരിചയപ്പെടാം

വിപണിയില്‍ ഏകദേശം 1.25 ലക്ഷത്തിനാകും T6X നെ ടോര്‍ക്ക് മോട്ടോര്‍ സൈക്കിള്‍സ് അവതരിപ്പിക്കുക. നേരത്തെ പറഞ്ഞ പട്ടികയില്‍നിന്നും ഇതിന് ഒരല്‍പം വില കൂടുതലാണെങ്കിലും മറ്റ് മോഡലുകള്‍ക്കൊപ്പമുള്ള പ്രാധാന്യം T6X അര്‍ഹിക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടോപ് ഫൈവ് #top five
English summary
The Indian two-wheeler industry is largely led by volumes in the commuter segment - be it the automatic scooter space or the commuter motorcycle space.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X