പുതിയ വെസ്പ റെഡ് വിപണിയിൽ; വില 87,009 രൂപ

Written By:

പുതിയ പിയാജിയോ വെസ്പ റെഡ് സ്‌കൂട്ടര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 87,009 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സ്‌പെഷ്യല്‍ എഡിഷന്‍ സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയിരിക്കുന്നത് (മുംബൈ).

പുതിയ വെസ്പ റെഡ് വിപണിയിൽ; വില 87,009 രൂപ

സ്റ്റാന്‍ഡേര്‍ഡ് വെസ്പ 125 സ്‌കൂട്ടറിനെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങിയതാണ് വെസ്പ റെഡ്. എയിഡ്സ് രോഗികള്‍ക്ക് പിന്തുണ നല്‍കുകയാണ് പുതിയ വെസ്പ റെഡിലൂടെ പിയാജിയോ ലക്ഷ്യമിടുന്നത്.

പുതിയ വെസ്പ റെഡ് വിപണിയിൽ; വില 87,009 രൂപ

ഇതിന് വേണ്ടി റെഡ് എന്ന രാജ്യാന്തര സന്നദ്ധ സംഘടനയുമായി വെസ്പ കൈകോര്‍ത്തിരിക്കുകയാണ്. വെസ്പ റെഡിന്റെ ഓരോ വില്‍പനയില്‍ നിന്നും 50 ഡോളര്‍ (ഏകദേശം 3,227 രൂപ) റെഡ് സംഘടനയുടെ രാജ്യാന്തര ഫണ്ടിലേക്ക് കമ്പനി നല്‍കും.

പുതിയ വെസ്പ റെഡ് വിപണിയിൽ; വില 87,009 രൂപ

ഒരുപിടി കോസ്മറ്റിക് മാറ്റങ്ങള്‍ മാത്രമാണ് സ്‌പെഷ്യല്‍ എഡിഷന്‍ വെസ്പയില്‍ ഒരുങ്ങുന്നത്.

പുതിയ വെസ്പ റെഡ് വിപണിയിൽ; വില 87,009 രൂപ

പേര് സൂചിപ്പിക്കുന്നത് പോലെ റെഡ് തീമാണ് പുതിയ സ്‌കൂട്ടറിന്റെ ഹൈലൈറ്റ്. റെഡ് പെയിന്റ് സ്‌കീമും, പുത്തന്‍ സീറ്റും, പ്ലാസ്റ്റിക് പാനലുകളും, അലോയ് വീലുകളും വെസ്പ റെഡിന്റെ ഡിസൈന്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

പുതിയ വെസ്പ റെഡ് വിപണിയിൽ; വില 87,009 രൂപ

വെസ്പ റെഡിന്റെ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റമില്ല. 10 bhp കരുത്തും 10.6 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന 125 സിസി എഞ്ചിന്‍ തന്നെയാണ് വെസ്പ റെഡില്‍ ഒരുങ്ങുന്നത്.

പുതിയ വെസ്പ റെഡ് വിപണിയിൽ; വില 87,009 രൂപ

വിമാനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട സിംഗിള്‍ സൈഡ് ഫ്രണ്ട് സസ്‌പെന്‍ഷന്‍, 220 mm ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, 12 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയും പുതിയ വെസ്പ റെഡില്‍ ഇടംപിടിക്കുന്നുണ്ട്.

Recommended Video
TVS Jupiter Classic Launched In India | In Malayalam - DriveSpark മലയാളം
പുതിയ വെസ്പ റെഡ് വിപണിയിൽ; വില 87,009 രൂപ

മോണോകോഖ് സിംഗിള്‍ പീസ് സ്റ്റീല്‍ ബോഡി പശ്ചാത്തലമായുള്ള വെസ്പ റെഡില്‍, ഹൈ-ഡെഫിനിഷന്‍ റെഡ് ഫിനിഷാണ് വെസ്പ നല്‍കുന്നത്.

പുതിയ വെസ്പ റെഡ് വിപണിയിൽ; വില 87,009 രൂപ

റെഡ് തീമിന് അനുയോജ്യമായ ഹെല്‍മറ്റ്, ടി-ഷര്‍ട്ട്, ഹാറ്റ് മുതലായ ആക്‌സസറികളും സ്‌കൂട്ടറിന് ഒപ്പം കമ്പനി ലഭ്യമാക്കുന്നുണ്ട്.

കൂടുതല്‍... #vespa #new launch #വെസ്പ
English summary
Vespa RED Launched In India; Priced At Rs 87,009. Read in Malayalam.
Story first published: Tuesday, October 3, 2017, 15:05 [IST]
Please Wait while comments are loading...

Latest Photos