ഹോണ്ടയ്ക്കും ബിഎംഡബ്ല്യുവിനും യമഹയുടെ ഭീഷണി; 850 സിസി അഡ്വഞ്ചര്‍ ബൈക്ക് ഒരുങ്ങുന്നെന്ന് സൂചന

Written By: Dijo

ഒരു ഇടവേളയ്ക്ക് ശേഷം അഡ്വഞ്ചര്‍ ബൈക്ക് ശ്രേണിയില്‍ മത്സരം വീണ്ടും മുറുകുന്നു. ഉയര്‍ന്ന കപ്പാസിറ്റിയോട് കൂടിയ അഡ്വഞ്ചര്‍ ബൈക്കുകളുടെ ആവശ്യകത വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഹോണ്ട, ബിഎംഡബ്ല്യൂ ഉള്‍പ്പെടെയുള്ള വമ്പന്മാര്‍ കളം നിറഞ്ഞ് നില്‍ക്കുകയാണ്. ബിഎംഡബ്ല്യു GS1200 സീരിസിന്റെയും, ഹോണ്ട ആഫ്രിക്ക ട്വിന്‍ മോഡലുകളുടെയും വില്‍പന ക്രമാതീതമായ വര്‍ധിച്ചതിന് പിന്നാലെ മറ്റ് ബ്രാന്‍ഡുകളും അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് ശ്രദ്ധ പതിപ്പിക്കുകയാണ്.

ഇപ്പോള്‍ ഇതാ ഈ നിരയിലേക്ക് വീണ്ടും ശക്തമായ സാന്നിധ്യമറിയിക്കാനുള്ള ഒരുക്കത്തിലാണ് യമഹ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 850 സിസിയോട് കൂടിയ ത്രീ സിലിണ്ടര്‍ അഡ്വഞ്ചര്‍ ബൈക്കിനെ അവതരിപ്പിക്കാനുള്ള തിരക്കിലാണ് യമഹ. അതേസമയം, യമഹയില്‍ നിന്നുള്ള ഡ്യൂവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍ XT1200Z സൂപ്പര്‍ ടെനിയര്‍ ബിഎംഡബ്ല്യുവിനും ഹോണ്ടയ്ക്കും ഇതിനകം വെല്ലുവിളിയുയര്‍ത്തുന്നുമുണ്ട്.

യമഹയില്‍ നിന്നുള്ള പുതിയ അഡ്വഞ്ചര്‍ മോഡല്‍ ബിഎംഡബ്യു F800 GS, ട്രിയമ്പ് ടൈഗര്‍ 800 മോഡലുകളോടാകും നേരിട്ട് ഏറ്റുമുട്ടുക. അഡ്വഞ്ചര്‍ മോഡലിനൊപ്പം, റോഡ് കേന്ദ്രീകരിച്ചുള്ള ഡ്യൂവല്‍ പര്‍പ്പസ് ടൂറര്‍ MT-09 ട്രെസറിനെയും യമഹ തങ്ങളുടെ പണിപ്പുരയില്‍ ഒരുക്കുന്നുണ്ട്.

അതിനാല്‍ MT-09 ന്റെ എഞ്ചിനാകും യമഹ ഓഫ് റോഡ് അഡ്വഞ്ചര്‍ മോഡലിലും ഉള്‍പ്പെടുത്തുകയെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷം മിലാനില്‍ നടന്ന EICMA ഷോയില്‍, 689 സിസി ക്രോസ്‌പ്ലെയിന്‍ 2 എഞ്ചിനില്‍ നിന്നും 73.7bhp ഉത്പാദിപ്പിക്കുന്ന T7 ടെനിയറിന്റെ കോണ്‍സെപ്റ്റും യമഹ അവതരിപ്പിച്ചിരുന്നു.

അഡ്വഞ്ചര്‍ ബൈക്ക് ശ്രേണിയില്‍ യമഹയുടെ ഭീഷണി നേരിടുന്ന ഹോണ്ട ആഫ്രിക്ക ട്വിന്‍

കൂടുതല്‍... #യമഹ #yamaha
English summary
The mid-sized off-road machine from Yamaha will likely borrow the engine from the MT-09.
Please Wait while comments are loading...

Latest Photos