യമഹ FZ, സല്യൂട്ടോ, സൈനസ് റെയ്കള്‍ക്ക് 'ഡാര്‍ക്ക് നൈറ്റ്' എഡിഷന്‍ എത്തി

Written By:

ഡാര്‍ക്ക് നൈറ്റ് മുഖവുമായി യമഹ. മോട്ടോര്‍സൈക്കിളുകളിലും സ്‌കൂട്ടറുകളിലും പുതിയ ഡാര്‍ക്ക് നൈറ്റ് വേരിയന്റിനെ യമഹ പുറത്തിറക്കി. FZ-S FI, സല്യൂട്ടോ RX, സൈനസ് റെയ് ZR ഡിസ്‌ക് ബ്രേക്ക് മോഡലുകള്‍ക്കാണ് പുതിയ ഡാര്‍ക്ക് നൈറ്റ് വേരിയന്റ് അവതരിച്ചിരിക്കുന്നത്.

യമഹ FZ, സല്യൂട്ടോ, സൈനസ് റെയ്കള്‍ക്ക് 'ഡാര്‍ക്ക് നൈറ്റ്' എഡിഷന്‍ എത്തി

84,012 രൂപയാണ് FZ-S FI ഡാര്‍ക്ക് നൈറ്റ് വേരിയന്റിന്റെ വില. 48,721 രൂപ പ്രൈസ് ടാഗില്‍ സല്യൂട്ടോ RX ഡാര്‍ക്ക് നൈറ്റും, 56,898 രൂപ വിലയില്‍ സൈനസ് റെയ് ZR ഡാര്‍ക്ക് നൈറ്റും വിപണിയില്‍ ലഭ്യമാകും. ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയാണ് വിലകള്‍.

യമഹ FZ, സല്യൂട്ടോ, സൈനസ് റെയ്കള്‍ക്ക് 'ഡാര്‍ക്ക് നൈറ്റ്' എഡിഷന്‍ എത്തി

യമഹ FZ25, ഫേസര്‍ 25 മോട്ടോര്‍സൈക്കിളുകള്‍ക്ക് ഡാര്‍ക്ക് നൈറ്റ് വേരിയന്റിനെ യമഹ നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയം. സ്റ്റാന്‍ഡേര്‍ഡ് മോഡലുകളില്‍ നിന്നും 1000 രൂപയുടെ വിലവര്‍ധനവാണ് ഡാര്‍ക്ക് നൈറ്റ് വേരിയന്റുകള്‍ക്കുള്ളത്.

യമഹ FZ, സല്യൂട്ടോ, സൈനസ് റെയ്കള്‍ക്ക് 'ഡാര്‍ക്ക് നൈറ്റ്' എഡിഷന്‍ എത്തി

ഉത്സവകാലത്തോട് അനുബന്ധിച്ച് വിപണി കീഴടക്കാനുള്ള യമഹയുടെ നീക്കമാണ് ഡാര്‍ക്ക് നൈറ്റ്. ക്രോം ഡിസൈനില്‍ തീര്‍ത്ത മാറ്റ് ബ്ലാക് ഫിനിഷാണ് ഡാര്‍ക്ക് നൈറ്റ് മോഡലുകളുടെ പ്രധാന ഹൈലൈറ്റ്.

യമഹ FZ, സല്യൂട്ടോ, സൈനസ് റെയ്കള്‍ക്ക് 'ഡാര്‍ക്ക് നൈറ്റ്' എഡിഷന്‍ എത്തി

കാഴ്ചയില്‍ തന്നെ ഇരുണ്ട മുഖമാണ് ഡാര്‍ക്ക് നൈറ്റ് വേരിയന്റുകള്‍ക്ക് ഒരുങ്ങുന്നത്.

Recommended Video
Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
യമഹ FZ, സല്യൂട്ടോ, സൈനസ് റെയ്കള്‍ക്ക് 'ഡാര്‍ക്ക് നൈറ്റ്' എഡിഷന്‍ എത്തി

പുതിയ വേരിയന്റുകളുടെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല. നിലവിലുള്ള 149 സിസി എയര്‍-കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് യമഹ FZ-S FI ഡാര്‍ക്ക് നൈറ്റ് എഡിഷന്റെ പവര്‍ഹൗസ്. 13 bhp കരുത്തും 12.8 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് യമഹ നല്‍കുന്നത്.

യമഹ FZ, സല്യൂട്ടോ, സൈനസ് റെയ്കള്‍ക്ക് 'ഡാര്‍ക്ക് നൈറ്റ്' എഡിഷന്‍ എത്തി

7.37 bhp കരുത്തും 8.5 Nm torque ഉം ഏകുന്ന 110 സിസി എയര്‍-കൂള്‍ഡ് എഞ്ചിനാണ് സല്യൂട്ടോ RX ഡാര്‍ക്ക് നൈറ്റ് എഡിഷന്റെ പവര്‍പാക്ക്. 4 സ്പീഡ് ഗിയര്‍ബോക്‌സാണ് മോഡലില്‍ ലഭ്യമാകുന്നത്.

യമഹ FZ, സല്യൂട്ടോ, സൈനസ് റെയ്കള്‍ക്ക് 'ഡാര്‍ക്ക് നൈറ്റ്' എഡിഷന്‍ എത്തി

യമഹ സൈനസ് റെയ് ZR ഡാര്‍ക്ക് നൈറ്റില്‍ (ഡിസ്‌ക് ബ്രേക്ക്) 113 സിസി എയര്‍-കൂള്‍ഡ് എഞ്ചിനാണ് നിലകൊള്ളുന്നത്.

യമഹ FZ, സല്യൂട്ടോ, സൈനസ് റെയ്കള്‍ക്ക് 'ഡാര്‍ക്ക് നൈറ്റ്' എഡിഷന്‍ എത്തി

7.10 bhp കരുത്തും 8.1 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ V-ബെല്‍റ്റ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

കൂടുതല്‍... #യമഹ #yamaha #new launch
English summary
Yamaha Launches Dark Night Variants Of Its Motorcycles And Scooter. Read in Malayalam.
Story first published: Friday, September 1, 2017, 11:06 [IST]
Please Wait while comments are loading...

Latest Photos