ഇത് ഗംഭീരം! യമഹ ഫേസര്‍ 250 യുടെ ചിത്രങ്ങള്‍ പുറത്ത്
വിപണിയില്‍ എത്താനിരിക്കുന്ന യമഹ ഫേസര്‍ 250 യുടെ ചിത്രങ്ങള്‍ പുറത്ത്. വരവിന് മുന്നോടിയായി റോഡ് ടെസ്റ്റ് നടത്തുന്ന ഫേസര്‍ 250 യുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ക്വാര്‍ട്ടര്‍-ലിറ്റര്‍ ഫേസറിന്റെ പ്രൊഡക്ഷന്‍ അവതാരത്തെയാണ് ക്യാമറ പകര്‍ത്തിയിരിക്കുന്നത്. രാജ്യാന്തര വിപണികളില്‍ വില്‍പനയിലുള്ള ഫേസര്‍ 650, ഫേസര്‍ 1000 മോഡലുകളെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ഫേസര്‍ 250 യുടെ ഫെയറിംഗ് ഡിസൈന്‍.
Recommended Video


ഹെഡ്‌ലൈറ്റുകള്‍ക്ക് ഇരുവശത്തും നിലയുറപ്പിച്ചിരിക്കുന്ന പുതിയ എയര്‍ ഇന്‍ടെയ്ക്കുകള്‍, ഫെയറിംഗ് ഡിസൈനിന് മസ്‌കുലര്‍ മുഖം നല്‍കുന്നു.

അതേസമയം, കാഴ്ചഭംഗി മാത്രമാണ് എയര്‍ ഇന്‍ടെയ്ക്കുകള്‍ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ സ്പ്ലിറ്റ് സീറ്റുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റ്, വീതിയേറിയ ട്യൂബ് ലെസ് ടയര്‍ എന്നിവയും ഫേസര്‍ 250 യുടെ ഫീച്ചറുകളാണ്.

യമഹ അടുത്തിടെ പുറത്തിറക്കിയ FZ25 നെ അനുസ്മരിപ്പിക്കുന്ന ഡിസൈന്‍ ഭാഷയാണ് ഫേസര്‍ 250 യ്ക്ക് ഉള്ളത്. ബ്ലാക്, ഗോള്‍ഡ് ടച്ചോട് കൂടിയ മാറ്റ് റെഡ് കളര്‍ സ്‌കീമിലാണ് പുതിയ ഫേസര്‍ 250 യെ ക്യാമറ പകര്‍ത്തിയിരിക്കുന്നതും.

ലളിതമായ ഗ്രാഫിക്‌സിലാണ് മോഡല്‍ ഒരുങ്ങുന്നത്.
നിലവിലുള്ള 249 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ്, എയര്‍-കൂള്‍ഡ് എഞ്ചിനാണ് ഫേസര്‍ 250 യുടെയും പവര്‍ഹൗസ്.

20.9 bhp കരുത്തും 20 Nm torque ഉം ഏകുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സ് ഇടംപിടിക്കുന്നു. ഫെയറിംഗിന്റെ പശ്ചാത്തലത്തില്‍ 10-15 കിലോഗ്രാം അധിക ഭാരത്തിലാകും ഫേസര്‍ 250 എത്തുക.

FZ25 ല്‍ ഒരുങ്ങിയിരിക്കുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഫേസര്‍ 250 യിലും ഇടംപിടിക്കുന്നു. നോണ്‍-എബിഎസ് വേര്‍ഷനായി മാത്രമാകും പുതിയ ഫേസര്‍ 250 വന്നെത്തുകയെന്ന് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.

ഹോണ്ട സിബിആര്‍ 250R, കെടിഎം RC 200, ബജാജ് പള്‍സര്‍ RS200, വരാനിരിക്കുന്ന ടിവിഎസ് അപ്പാച്ചെ RR 310S മോഡലുകളാണ് വിപണിയില്‍ ഫേസര്‍ 250 യുടെ എതിരാളികള്‍. 1.4 ലക്ഷം രൂപ പ്രൈസ് ടാഗിലാകും ഫേസര്‍ 250 യെ യമഹ അവതരിപ്പിക്കുകയെന്നാണ് സൂചന.


Click it and Unblock the Notifications








