കൂടുതൽ കരുത്തും സ്പോർടിയുമായി പുത്തൻ യമഹ ആർ15....

യമഹയുടെ നവീകരിച്ച ആർ15 വി3.0 ബൈക്ക് ഇന്തോനേഷ്യയിൽ അവതരിച്ചു, ഇന്ത്യയിലേക്കുള്ള എൻട്രി ഈ വർഷം അവസാനത്തോടെ.

By Praseetha

2008-ൽ എൻട്രിലെവൽ സ്പോർട്സ്ബൈക്കായ ആർ15-നെ ഇന്ത്യയിലവതരിപ്പിച്ചു കൊണ്ട് യമഹ ബൈക്ക് വിപണിയിൽ ഒരു വിപ്ലവം തന്നെയായിരുന്നു സൃഷ്ടിച്ചിരുന്നത്. അന്നുതൊട്ട് ഇന്നു വരെ യമഹ മോട്ടോർസൈക്കിളുകൾ യുവാക്കളുടെ ഇടയിൽ ഒരുഹരം തന്നെയാണ്.

കൂടുതൽ കരുത്തും സ്പോർടിയുമായി പുത്തൻ യമഹ ആർ15....

ഏറ്റവും ഒടുവിൽ 2011ലായിരുന്നു മിനുക്കുപണികൾ നടത്തി കൂടുതൽ സ്പോർടിഭാവുമുള്ള ഈ മോട്ടോർസൈക്കിളിനെ വീണ്ടുമവതരിപ്പിക്കുന്നത്. ഇപ്പോഴിതാ നിലവിലുള്ള മോഡലിനേക്കാളും കൂടുതൽ സ്പോർടി ലുക്കും കരുത്തേറിയതുമായി ആർ15 അവതരിച്ചിരിക്കുന്നു.

കൂടുതൽ കരുത്തും സ്പോർടിയുമായി പുത്തൻ യമഹ ആർ15....

ആർ15 വി3.0 എന്ന പേരിലുള്ള ഈ യമഹ ബൈക്കിനെ ഇന്തോനേഷ്യയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ വർഷം അവസാനത്തോടെയായിരിക്കും ഇന്ത്യയിലുള്ള അവതരണം.

കൂടുതൽ കരുത്തും സ്പോർടിയുമായി പുത്തൻ യമഹ ആർ15....

യമഹ മോട്ടോജിപി റൈഡർമാരായ വാലന്റേനോ റോസി, മാവെറിക് വിനേയിൽസ് എന്നിവർ ചേർന്നാണ് യമഹ ആർ15 വി3.0 ബൈക്ക് പ്രകാശിപ്പിച്ചത്.

കൂടുതൽ കരുത്തും സ്പോർടിയുമായി പുത്തൻ യമഹ ആർ15....

നിലവിലുള്ള മോഡലിനേക്കാളും കരുത്തുറ്റതും കാഴ്ചയിൽ കൂടുതൽ സ്പോർടിയുമായിരിക്കുമെന്നാണ് ഈ ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാവ് അവകാശപ്പെടുന്നത്.

കൂടുതൽ കരുത്തും സ്പോർടിയുമായി പുത്തൻ യമഹ ആർ15....

പുതിയ എൽഇഡി ഹെഡ്‌ലാമ്പ്, ആർവണിൽ നിന്നും പ്രചോദനമേറ്റുള്ള എൽഇഡി ടെയിൽലാമ്പ്, നവീകരിച്ച എക്സോസ്റ്റ് എന്നിവയാണ് ഈ മൂന്നാം അവതാരത്തിന്റെ പ്രത്യേകതകൾ.

കൂടുതൽ കരുത്തും സ്പോർടിയുമായി പുത്തൻ യമഹ ആർ15....

സ്ലിപ്പർ ക്ലച്ചോടുകൂടിയ പുതുക്കിയ 155സിസി എൻജിനായിരിക്കും യമഹ ആർ15-ന്റെ നവീകരിച്ച പതിപ്പിന് കരുത്തേകുക.

കൂടുതൽ കരുത്തും സ്പോർടിയുമായി പുത്തൻ യമഹ ആർ15....

നിലവിലുള്ള ആർ15 മോഡലുകളുടെ അതെ ഡെൽറ്റബോക്സ് ഫ്രെയിമിലുള്ളതായിരിക്കും ഈ ബൈക്കും. സ്പോർടി ലുക്ക് നൽകുന്ന അപസൈഡ് ഡൗൺ ഫോർക്കാണ് ബൈക്കിന്റെ മറ്റൊരു സവിശേഷത.

കൂടുതൽ കരുത്തും സ്പോർടിയുമായി പുത്തൻ യമഹ ആർ15....

19 മുതൽ 21ബിഎച്ച്പി വരേയും 17 മുതല്ഡ 19 എൻഎം ടോർക്കുവരേയും ഉല്പാദനശേഷിയുള്ളതായിരിക്കും ഈ എൻജിൻ.

കൂടുതൽ കരുത്തും സ്പോർടിയുമായി പുത്തൻ യമഹ ആർ15....

എന്നും പെർഫോമൻസിലും ഗുണനിലവാരത്തിലും ഒരുപടി മുന്നിൽനിൽക്കുന്ന ബൈക്കുകളാണ് യമഹയുടേത്. ഈ ബൈക്ക് അവതരണത്തിലൂടേയും ഇതേ വിശ്വാസ്യത വച്ചുപുലർത്താൻ സാധിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് കമ്പനി.

കൂടുതൽ കരുത്തും സ്പോർടിയുമായി പുത്തൻ യമഹ ആർ15....

ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാൻ നിലവിലെ മോഡലുകളിലുള്ള അതെ 6സ്പീഡ് ഗിയർബോക്സ് തന്നെയായിരിക്കും ആർ15 പുത്തൻ പതിപ്പിലും ഉണ്ടായിരിക്കുക.

കൂടുതൽ കരുത്തും സ്പോർടിയുമായി പുത്തൻ യമഹ ആർ15....

ബ്രേക്ക് സംബന്ധിച്ച കാര്യങ്ങൾക്ക് നിവലിലെ വി2.0 മോഡലുകളിലേതുപോലെ മുന്നിൽ ഡ്യുവൽ പിസ്റ്റൺ കാലിപറുകളും പിന്നിൽ സിങ്കിൾ പിസ്റ്റണുമായിരിക്കുമുണ്ടാവുക. കൂട്ടത്തിൽ 17 ഇഞ്ച് അലോയ് വീലുകളുമുണ്ടാകുന്നതാണ്.

കൂടുതൽ കരുത്തും സ്പോർടിയുമായി പുത്തൻ യമഹ ആർ15....

സുരക്ഷ ഉറപ്പാക്കാൻ എബിഎസ് ഒരു സ്റ്റാൻഡേഡ് ഫീച്ചറായി ഉൾപ്പെടുത്തുന്നതായിരിക്കും. ബ്ലൂ,വൈറ്റ്, ഗ്രേ/വൈറ്റ് /റെഡ് എന്നീ കളർ കോംപിനേഷനിലായിരിക്കും ബൈക്ക് അവതരിക്കുക.

കൂടുതൽ കരുത്തും സ്പോർടിയുമായി പുത്തൻ യമഹ ആർ15....

കെടിഎം ആർസി200, ഹോണ്ട സിബിആർ150ആർ, ബജാജ്ആർഎസ്200 എന്നീ ബൈക്കുകളുമായി കോമ്പുകോർക്കാനിയിരിക്കും പുതിയ യമഹ ആർ15 സ്പോർട്സ് ബൈക്കിന്റെ ഇന്ത്യയിലേക്കുള്ള വരവ്.

സ്പോർട്സ് പ്രേമികളുടെ മനംകവരുന്ന കെടിഎം ആർസി 390,200ബൈക്കുകൾ, കാണാം എക്സ്ക്ലൂസീവ് ഗ്യാലറി.

More from DriveSpark

Article Published On: Monday, January 23, 2017, 12:25 [IST]
English summary
2017 Yamaha R15 V3.0 Unveiled By Rossi And Vinales; Images & Details
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X