സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഒരു പുതുപുത്തൻ യമഹ ബൈക്ക്...

യമഹയുടെ പ്രശസ്ത ഡെൽറ്റബോക്സ് ഫ്രെയിമിലുള്ള ഒരു പുത്തൻ വൈസെഡ് എഫ്-ആർ15വി3.0 സ്പോർട്സ് ബൈക്ക് അവതരിക്കുന്നു.

By Praseetha

പുതിയ യമഹ വൈസെഡ്എഫ്-ആർ15വി3.0 സ്പോർട്സ് പതിപ്പ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന വേളയിൽ ബൈക്കിന്റെ ചിത്രങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഈ വർഷം അവസാനത്തോടെ വിപണിയിലെത്തിക്കാനുള്ള തിടുക്കത്തിലാണ് കമ്പനിയും.

സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഒരു പുതുപുത്തൻ യമഹ ബൈക്ക്...

യൂറോപ്പ്യൻ മോഡലായ ആർ 125-ൽ നിന്നും കടമെടുത്തുള്ള ഡിസൈനാണ് ഈ പുത്തൻ മോഡലിന് നൽകിയിരിക്കുന്നത്. മുൻഭാഗത്ത് ഫെയറിംഗുകൾ നൽകി ഒരു അഗ്രസീവ് ലുക്ക് കൈവരുത്തുവാൻ ശ്രമം നടത്തിയിട്ടുണ്ട്.

സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഒരു പുതുപുത്തൻ യമഹ ബൈക്ക്...

മുൻഭാഗത്ത് അപ്സൈഡ് ഡൗൺ ഫോർക്കുകളാണുള്ളത്. കൂടാതെ ആർ15വി2.0 മോഡലിലുള്ള അലൂമിനിയം സ്വിങ്ആം അതെപടി നിലനിറുത്തുകയും ചെയ്തിട്ടുണ്ട്.

സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഒരു പുതുപുത്തൻ യമഹ ബൈക്ക്...

20ബിഎച്ച്പിയും 18എൻഎം ടോർക്കും നൽകുന്ന 155സിസി ഫ്യുവൽ ഇൻഞ്ചെക്റ്റഡ് എൻജിനാണ് ഈ ആർവി15വി3.0 ബൈക്കിന് കരുത്തേകുന്നത്.

സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഒരു പുതുപുത്തൻ യമഹ ബൈക്ക്...

യമഹയുടെ എൻ‌മാക്സ് സ്കൂട്ടറിൽ നിന്നും കടമെടുത്തിട്ടുള്ള ഈ എൻജിനിൽ 6 സ്പീഡ് ട്രാൻസ്മിഷനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഒരു പുതുപുത്തൻ യമഹ ബൈക്ക്...

ബൈക്കിന് നല്ല സ്റ്റബിലിറ്റി നൽകുന്ന യമഹയുടെ പ്രശസ്ത ഡെൽറ്റബോക്സ് ഫ്രെയിമാണ് വി3.0പതിപ്പിൽ ഉപയോഗിച്ചിരിക്കുന്നത്.

സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഒരു പുതുപുത്തൻ യമഹ ബൈക്ക്...

എൽഇഡി ഹെഡ്‌ലാമ്പ്, വലുപ്പമേറിയ എയർ ഇൻടേക്ക്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് ഈ ബൈക്കിന്റെ പ്രധാനപ്പെട്ട സവിശേഷതകൾ.

സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഒരു പുതുപുത്തൻ യമഹ ബൈക്ക്...

ബ്രേക്ക് സംബന്ധിച്ച കാര്യങ്ങൾക്ക് മുന്നിലും പിന്നിലുമായി ഡിസ്ക് ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്. മാത്രമല്ല സുരക്ഷ കണക്കിലെടുത്ത് ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും നൽകിയിട്ടുണ്ട്.

സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഒരു പുതുപുത്തൻ യമഹ ബൈക്ക്...

റേസിംഗ് ബ്ലൂ, ഗ്രെ/റെഡ്/വൈറ്റ് എന്നീ കോബിനേഷനുകളിലാണ് ഈ ബൈക്ക് അവതരിക്കുന്നത്.

സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഒരു പുതുപുത്തൻ യമഹ ബൈക്ക്...

നിലവിലുള്ള വൈസെഡ്എഫ്-ആർ15വി2.0 മോഡൽ ദില്ലി എക്സ്ഷോറൂം 1.18ലക്ഷം രൂപയ്ക്കാണ് ഇന്ത്യയിൽ വിറ്റഴിക്കുന്നത്. പുതിയ വി3.0 പതിപ്പിന് ഏതാണ്ട് 1.20-1.30 ലക്ഷം വിലയാകാനാണ് സാധ്യത.

സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഒരു പുതുപുത്തൻ യമഹ ബൈക്ക്...

ലോഞ്ചിനു മുൻപെ കെടിഎം ആർസി390, ആർസി200 ബൈക്ക് വിവരങ്ങൾ പുറത്ത്

സെൽഫ് ബാലൻസിംഗും പിൻതുടർന്നു വരുന്നതുമായ ഹോണ്ടയുടെ ഒരു വിസ്മയ ബൈക്ക്

More from DriveSpark

Article Published On: Tuesday, January 10, 2017, 16:37 [IST]
English summary
Yamaha YZF-R15 V3.0 Flaunts Its Curves; Spy Image Reveals
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X