സൗജന്യ മണ്‍സൂണ്‍ കിറ്റെന്ന പേരില്‍ കെടിഎം 390 ഡ്യൂക്ക് തിരിച്ചുവിളിക്കുന്നു
ഇന്ത്യയില്‍ പെര്‍ഫോര്‍മന്‍സ് ബൈക്കുകള്‍ക്ക് ബജറ്റ് മുഖംനേടിക്കൊടുത്തതില്‍ ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ കെടിഎമ്മിന് നിര്‍ണ്ണായക പങ്കുണ്ട്. പ്രാരംഭ സ്‌പോര്‍ട്‌സ് ബൈക്കുകളുടെ കരുത്തും മികവും കെടിഎം ഡ്യൂക്ക്, RC മോഡലുകളിലൂടെ ഇന്ത്യ തിരിച്ചറിഞ്ഞു.

വില നിയന്ത്രിച്ചു നിര്‍ത്തിയാല്‍ മാത്രമെ ഇന്ത്യയില്‍ ബൈക്കുകള്‍ക്ക് പ്രചാരം വര്‍ധിക്കുകയുള്ളു. അതുകൊണ്ടു ബൈക്കുകളുടെ നിര്‍മ്മാണഘട്ടത്തില്‍ ചെറിയ വിട്ടുവീഴ്ച്ചകള്‍ കമ്പനിക്ക് സ്വീകരിക്കേണ്ടതായി വരുന്നു. ഇക്കാരണത്താല്‍ ചിലപ്പോഴെക്കെ കെടിഎം ബൈക്കുകളില്‍ പ്രശ്‌നങ്ങള്‍ ഉയരാറുണ്ട്.

ഇപ്പോള്‍ 2017 മോഡല്‍ 390 ഡ്യൂക്കില്‍ പ്രശ്‌നസാധ്യത മുന്‍നിര്‍ത്തി ബൈക്കിനെ കമ്പനി നിശബ്ദമായി തിരിച്ചുവിളിച്ചിരിക്കുകയാണ്. മണ്‍സൂണ്‍ കിറ്റ് ഘടിപ്പിക്കാനെന്ന പേരില്‍ ബൈക്കുകളെ തിരിച്ചുവിളിച്ചു നിര്‍മ്മാണതകരാര്‍ സൗജന്യമായി പരിഹരിക്കാനുള്ള നടപടികള്‍ കമ്പനി ആരംഭിച്ചു.

കഴിഞ്ഞവര്‍ഷമാണ് രണ്ടാംതലമുറ 390 ഡ്യൂക്കിനെ കെടിഎം ഇന്ത്യയില്‍ കൊണ്ടുവന്നത്. ശ്രേണിയില്‍ തന്നെ ആദ്യമായ ഒരുപിടി ഫീച്ചറുകളും പുത്തന്‍ സാങ്കേതിക വിദ്യയും 390 ഡ്യൂക്കില്‍ ഒരുങ്ങിയപ്പോള്‍ ബൈക്ക് ചുരുങ്ങിയ കാലയളവില്‍ വന്‍പ്രചാരം കൈയ്യടക്കി.

പരസ്യമായുള്ള തിരിച്ചുവിളിക്കല്‍ നടപടികള്‍ മോഡലിന്റെ പ്രചാരം കുറയ്ക്കുമോയെന്ന് കെടിഎം ആശങ്കപ്പെടുന്നു. മണ്‍സൂണ്‍ കിറ്റ് നിര്‍ബന്ധമായി ഘടിപ്പിക്കണമെന്നു ചൂണ്ടിക്കാട്ടി 390 ഡ്യൂക്കുകളെ കമ്പനി തിരിച്ചുവിളിക്കാന്‍ കാരണമിതാണ്.

മൂന്നു പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് മണ്‍സൂണ്‍ കിറ്റിന്റെ ലക്ഷ്യം. 390 ഡ്യൂക്കില്‍ ഉടമകള്‍ നിരന്തരം പരാതിപ്പെടുന്ന ഹെഡ്‌ലാമ്പ് വിറയലിന് ഇത്തവണ കമ്പനി പരിഹാരം കണ്ടെത്തും. കൂടാതെ ഇസിയു ബ്രാക്കറ്റും പിന്‍ സീറ്റിലെ ബുഷിങ്ങുകളും കെടിഎം ഡീലര്‍ഷിപ്പുകള്‍ മാറ്റി നല്‍കും.

പിന്‍ സീറ്റ് ബുഷിങ്ങുകള്‍ മാറിയാല്‍ ടെയില്‍ലാമ്പില്‍ അനുഭവപ്പെടുന്ന അമിതഭാരം കുറയും. മണ്‍സൂണ്‍ ഫിറ്റ്‌മെന്റ് കിറ്റിലൂടെ ഭേദപ്പെട്ട റൈഡിംഗ് കാഴ്ചവെക്കാന്‍ 390 ഡ്യൂക്കിന് കഴിയുമെന്നു സാരം. നേരത്തെ 390 ഡ്യൂക്കിന്റെ ഡിജിറ്റല്‍ ഇന്‍സ്‌ട്രെന്റ് ക്ലസ്റ്ററിലെ സാങ്കേതിക തകരാര്‍ വിപണിയിലേറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഇന്ധനച്ചോര്‍ച്ച, ഫ്യൂവല്‍ ഫില്‍ട്ടറുകളുടെ നിര്‍മ്മാണപ്പിഴവ്, ബാറ്ററി സംവിധാനങ്ങളിലെ പാകപ്പിഴവുകളെല്ലാം രണ്ടാംതലമുറ 390 ഡ്യൂക്കിന്റെ തുടക്കകാലത്തു ഉയര്‍ന്നുകേട്ട പരാതികളാണ്. എന്നാല്‍ ഉടമകളുടെ സുരക്ഷ മുന്‍നിര്‍ത്തി കെടിഎം തന്നെ മുന്‍കൈയ്യെടുത്തു ഈ പരാതികളെല്ലാം പരിഹരിച്ചു.

373 സിസി ഒറ്റ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് കെടിഎം 390 ഡ്യൂക്കില്‍ ഒരുങ്ങുന്നത്. എഞ്ചിന് 43 bhp കരുത്തും 37 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. മുന്നില്‍ 320 mm ഡിസ്‌ക്കും പിന്നില്‍ 230 mm ഡിസ്‌ക്കും ബ്രേക്കിംഗ് നിറവേറ്റും. ഇരട്ട ചാനല്‍ എബിഎസ് മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. 2.40 ലക്ഷം രൂപയാണ് കെടിഎം 390 ഡ്യൂക്കിന് വിപണിയില്‍ വില.

ഇന്ത്യയിൽ കൂടുതൽ ആധിപത്യം കൈയ്യടക്കാനുള്ള തയ്യാറെടുപ്പിലാണ് കെടിഎം ഇപ്പോൾ. ഇതിന്റെ ഭാഗമായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തു നില്‍ക്കുന്ന 390 അഡ്വഞ്ചര്‍ മോഡലിനെ ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ കൊണ്ടുവരും.

ഇക്കാര്യം കമ്പനി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. അടുത്ത വര്‍ഷം കെടിഎം 390 അഡ്വഞ്ചര്‍ വിപണിയില്‍ വില്‍പനയ്‌ക്കെത്തും. പുതിയ അഡ്വഞ്ചര്‍ നിരയ്ക്ക് 390 അഡ്വഞ്ചര്‍ ഇന്ത്യയില്‍ തുടക്കം കുറിക്കും.

നിലവില്‍ വിപണിയില്‍ സ്ട്രീറ്റ്ഫൈറ്റര്‍ ഡ്യൂക്ക്, സ്പോര്‍ട് RC മോഡലുകള്‍ മാത്രമാണ് കമ്പനിക്കുള്ളത്. കെടിഎമ്മിന്റെ റാലി റേസ് പാരമ്പര്യം മുറുക്കെ പിടിച്ചാണ് പുതിയ 390 അഡ്വഞ്ചര്‍ വിപണിയില്‍ വരിക. രൂപഭാവത്തില്‍ 390 അഡ്വഞ്ചര്‍ മുതിര്‍ന്ന കെടിഎം 1290 അഡ്വഞ്ചറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളും.

അതേസമയം 390 മോഡലുകളിലുള്ള എഞ്ചിന്‍ പുതിയ 390 അഡ്വഞ്ചറിലും തുടരും. നാലു ലക്ഷം രൂപയ്ക്കുള്ളില്‍ മോഡലിനെ അവതരിപ്പിക്കാനാണ് കെടിഎമ്മിന്റെ ശ്രമം. ബിഎംഡബ്ല്യു G310 GS, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, കവാസാക്കി വേര്‍സിസ് X-300 എന്നിവരോടാണ് കെടിഎം 390 അഡ്വഞ്ചര്‍ മത്സരിക്കുക.
Source: MoneyControl


Click it and Unblock the Notifications








