പ്രതാപം വീണ്ടെടുക്കാന്‍ പുതിയ ഹീറോ കരിസ്മ ZMR, വില 1.08 ലക്ഷം മുതല്‍

By Dijo Jackson

ഒന്നരവര്‍ഷത്തെ ഇടവളേയ്ക്ക് ശേഷം ഹീറോ കരിസ്മ ZMR വീണ്ടും വിപണിയില്‍. ഔദ്യോഗിക വെബ്‌സൈറ്റില്‍ ആരവങ്ങളേതും കൂടാതെ നിശബ്ദമായി കരിസ്മ ZMR -നെ ഹീറോ മോട്ടോകോര്‍പ്പ് ഉള്‍പ്പെടുത്തി. രണ്ടു വകഭേദങ്ങളാണ് 2018 ഹീറോ കരിസ്മ ZMR -ല്‍. ബൈക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് വകഭേദത്തിന് 1.08 ലക്ഷം രൂപയാണ് വിപണിയില്‍ വില. ഇരട്ടനിറ വകഭേദത്തിന് 1.10 ലക്ഷം രൂപയും. വില ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

പ്രതാപം വീണ്ടെടുക്കാന്‍ പുതിയ ഹീറോ കരിസ്മ ZMR, വില 1.08 ലക്ഷം മുതല്‍

ഡീലര്‍ഷിപ്പുകളില്‍ പുതിയ കരിസ്മ ZMR വന്നുതുടങ്ങിയിട്ടില്ലെങ്കിലും മോഡലിന്റെ ബുക്കിംഗ് പലയിടത്തും ഡീലര്‍മാര്‍ ആരംഭിച്ചു. മലിനീകരണ നിയന്ത്രണ നിര്‍ദ്ദേശങ്ങളായ ഭാരത് സ്റ്റേജ് IV ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് ഫ്‌ളാഗ്ഷിപ്പ് മോഡലിനെ കഴിഞ്ഞവര്‍ഷം കമ്പനി പിന്‍വലിച്ചത്.

പ്രതാപം വീണ്ടെടുക്കാന്‍ പുതിയ ഹീറോ കരിസ്മ ZMR, വില 1.08 ലക്ഷം മുതല്‍

കാര്യമായ വില്‍പന നേടാന്‍ കഴിയാതെ പോയതും കരിസ്മ ZMR -ന് അന്നു തിരിച്ചടിയായി. 2014 -ലാണ് ബൈക്കിനെ ഹീറോ അവസാനമായി പരിഷ്‌കരിച്ചത്. 2003 കാലഘട്ടത്തില്‍ ഇന്ത്യയില്‍ പിറന്ന ഹീറോ കരിസ്മ പ്രാരംഭ പെര്‍ഫോര്‍മന്‍സ് ശ്രേണിയില്‍ അതിവേഗം പ്രചാരം നേടിയെങ്കിലും പില്‍ക്കാലത്ത് തിളക്കം മായുകയായിരുന്നു.

പ്രതാപം വീണ്ടെടുക്കാന്‍ പുതിയ ഹീറോ കരിസ്മ ZMR, വില 1.08 ലക്ഷം മുതല്‍

2014 -ല്‍ ബൈക്കിന്റെ പ്രതാപം വീണ്ടെടുക്കാന്‍ സാങ്കേതിക പങ്കാളി എറിക് ബ്യവല്‍ റേസിംഗ് കമ്പനിയുമായി സഹകരിച്ച് കരിസ്മ ZMR -നെ ഹീറോ പുനഃരവതരിപ്പിച്ചെങ്കിലും ഫലം കണ്ടില്ല.

പ്രതാപം വീണ്ടെടുക്കാന്‍ പുതിയ ഹീറോ കരിസ്മ ZMR, വില 1.08 ലക്ഷം മുതല്‍

എന്തായാലും കരിസ്മ ZMR -നെ തിരിച്ചുകൊണ്ടുവന്ന ഹീറോയുടെ നീക്കത്തില്‍ പുരികമുയര്‍ത്തി നില്‍ക്കുകയാണ് വിപണി. എക്‌സ്ട്രീം 200R, എക്‌സ്പള്‍സ് 200 പോലുള്ള പുതിയ പ്രീമിയം കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ മാത്രമല്ല കമ്പനിയുടെ ശ്രദ്ധയെന്നു ഇതോടെ വ്യക്തം.

പ്രതാപം വീണ്ടെടുക്കാന്‍ പുതിയ ഹീറോ കരിസ്മ ZMR, വില 1.08 ലക്ഷം മുതല്‍

രൂപത്തിലോ ഭാവത്തിലോ തെല്ലും മാറ്റങ്ങള്‍ പുതിയ കരിസ്മയ്ക്കില്ല. 2018 ഓട്ടോ എക്‌സ്‌പോയില്‍ കണ്ട അതേ ബൈക്ക് വിപണിയില്‍ വില്‍പനയ്‌ക്കെത്തും. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന 223 സിസി ഒറ്റ സിലിണ്ടര്‍ ഒായില്‍ കൂല്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് പുതിയ കരിസ്മ ZMR -ല്‍.

പ്രതാപം വീണ്ടെടുക്കാന്‍ പുതിയ ഹീറോ കരിസ്മ ZMR, വില 1.08 ലക്ഷം മുതല്‍

എഞ്ചിന് 20 bhp കരുത്തും 19.7 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. 129 കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കാന്‍ ബൈക്കിന് കഴിയുമെന്നാണ് ഹിറോയുടെ അവകാശവാദം.

പ്രതാപം വീണ്ടെടുക്കാന്‍ പുതിയ ഹീറോ കരിസ്മ ZMR, വില 1.08 ലക്ഷം മുതല്‍

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും കരിസ്മയില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. ഇരുടയറുകളിലുമുള്ള ഡിസ്‌ക്കുകള്‍ ബ്രേക്കിംഗ് നോക്കിക്കൊള്ളും. അതേസമയം ആന്റി - ലോക്ക് ബ്രേക്കിംഗ് സുരക്ഷ ബൈക്കിനില്ല.

പ്രതാപം വീണ്ടെടുക്കാന്‍ പുതിയ ഹീറോ കരിസ്മ ZMR, വില 1.08 ലക്ഷം മുതല്‍

വിപണിയില്‍ പുതുതായി എത്തിയ എക്‌സ്ട്രീം 200R -ല്‍ എബിഎസ് സുരക്ഷ ഹീറോ നല്‍കുന്നുണ്ടുതാനും. ബജാജ് പള്‍സര്‍ RS200, സുസുക്കി ജിക്‌സര്‍ SF മോഡലുകളുമായാണ് ഹീറോ കരിസ്മ ZMR -ന്റെ മത്സരം.

More from DriveSpark

Article Published On: Monday, July 30, 2018, 10:47 [IST]
English summary
Hero Karizma ZMR Re-Launched In India. Read in Malayalam.
കൂടുതല്‍... #hero motocorp #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X