പുതിയ ഹോണ്ട സിബിആര്‍ 250R ന്റെ വില പുറത്ത്!

Written By:

ഫെബ്രുവരിയില്‍ സമാപിച്ച 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് പുതിയ സിബിആര്‍ 250R നെ ഹോണ്ട കാഴ്ചവെച്ചത്. ബിഎസ്-IV മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ പിന്‍വലിക്കപ്പെട്ട ക്വാര്‍ട്ടര്‍ ലിറ്റര്‍ ഫെയേര്‍ഡ് ബൈക്കിന്റെ പുത്തന്‍ പതിപ്പാണ് 2018 സിബിആര്‍ 250R.

പുതിയ ഹോണ്ട സിബിആര്‍ 250R ന്റെ വില പുറത്ത്!

പുതിയ സിബിആര്‍ 250R വിപണിയില്‍ ഔദ്യോഗികമായി എത്താനിരിക്കെ ബൈക്കിന്റെ വില കമ്പനി പുറത്തുവിട്ടു. 1.63 ലക്ഷം രൂപ മുതലാണ് പുതിയ സിബിആര്‍ 250R ന്റെ എക്‌സ്‌ഷോറൂം വില.

പുതിയ ഹോണ്ട സിബിആര്‍ 250R ന്റെ വില പുറത്ത്!

1.93 രൂപ പ്രൈസ്ടാഗിലാണ് സിബിആര്‍ 250R എബിഎസ് പതിപ്പ് ഷോറൂമുകളില്‍ എത്തുക. ഹെഡ്‌ലാമ്പിലും നിറങ്ങളിലും ഗ്രാഫിക്സിലും നേടിയ മിനുക്കുപണികളാണ് പുതിയ സിബിആര്‍ 250R ല്‍ എടുത്തുപറയാവുന്ന വിശേഷങ്ങള്‍.

പുതിയ ഹോണ്ട സിബിആര്‍ 250R ന്റെ വില പുറത്ത്!

ഇക്കുറി ഓട്ടോ എക്സ്പോയില്‍ ഡ്യൂവല്‍ ഹെഡ്‌ലാമ്പ് സെറ്റപ്പോടെയുള്ള പുത്തന്‍ സിബിആര്‍ 250R നെ ഹോണ്ട അവതരിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ.

പുതിയ ഹോണ്ട സിബിആര്‍ 250R ന്റെ വില പുറത്ത്!

പക്ഷെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങളിലാത്ത പുതിയ സിബിആര്‍ 250R പതിപ്പിനെയാണ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ തിരിച്ചു നല്‍കിയത്. പൊസിഷന്‍ ലാമ്പോട് കൂടിയ പൂര്‍ണ എല്‍ഇഡി ഹെഡ് ലാമ്പാണ് 2018 സിബിആര്‍ 250R ന്റെ പ്രധാന വിശേഷം.

പുതിയ ഹോണ്ട സിബിആര്‍ 250R ന്റെ വില പുറത്ത്!

കാര്യമായ ഡിസൈന്‍ മാറ്റങ്ങളില്ലെങ്കിലും സിബിആര്‍ 250R ന് പുതുമ നല്‍കാന്‍ പുത്തന്‍ ബോഡി ഗ്രാഫിക്സിന് സാധിച്ചിട്ടുണ്ട്. മാര്‍സ് ഓറഞ്ച്, സ്ട്രൈക്കിംഗ് ഗ്രീന്‍ എന്നീ രണ്ട് പുത്തന്‍ കളര്‍ ഓപ്ഷനുകളിലാണ് 2018 സിബിആര്‍ 250R തിരിച്ചുവന്നത്.

പുതിയ ഹോണ്ട സിബിആര്‍ 250R ന്റെ വില പുറത്ത്!

പേള്‍ സ്പോര്‍ട്സ് യെല്ലോ, സ്പോര്‍ട്സ് റെഡ്, സ്പെഷ്യല്‍ എഡിഷന്‍ റെപ്സോള്‍ ഹോണ്ട നിറങ്ങളിലും ബൈക്ക് ലഭ്യമാണ്. എഞ്ചിന്‍ മുഖത്തും കാര്യമായ മാറ്റങ്ങള്‍ സിബിആര്‍ 250R അവകാശപ്പെടുന്നില്ല.

പുതിയ ഹോണ്ട സിബിആര്‍ 250R ന്റെ വില പുറത്ത്!

നിലവിലുള്ള 249.6 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് സിബിആര്‍ 250R ന്റെ വരവ്. 26 bhp കരുത്തും 22.9 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ആറു സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്.

പുതിയ ഹോണ്ട സിബിആര്‍ 250R ന്റെ വില പുറത്ത്!

കരുത്ത് ഉത്പാദനത്തിന്റെ കാര്യത്തില്‍ പഴയ മോഡലിന് സമമാണ് പുതിയ മോഡലും. മണിക്കൂറില്‍ 135 കിലോമീറ്ററാണ് പുതിയ സിബിആര്‍ 250R ന്റെ പരമാവധി വേഗത. 13 ലിറ്ററാണ് ബൈക്കിന്റെ ഇന്ധനശേഷി. ഭാരം 167 കിലോഗ്രാമും.

പുതിയ ഹോണ്ട സിബിആര്‍ 250R ന്റെ വില പുറത്ത്!

ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും പ്രോ-ലിങ്ക് മോണോഷോക്ക് യൂണിറ്റ് പിന്നിലും ബൈക്കില്‍ സസ്പെന്‍ഷന്‍ ഒരുക്കും. ബ്രേക്കിംഗിന് വേണ്ടി 296 mm ഡിസ്‌ക് മുന്നില്‍ ഇടംപിടിക്കുമ്പോള്‍ 220 mm ഡിസ്‌കാണ് പിന്‍ടയറില്‍ ബ്രേക്കിംഗ് കര്‍ത്തവ്യം നിറവേറ്റുക.

പുതിയ ഹോണ്ട സിബിആര്‍ 250R ന്റെ വില പുറത്ത്!

ഡ്യൂവല്‍ ചാനല്‍ എബിഎസ് 2018 സിബിആര്‍ 250R ല്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. കെടിഎം RC200, ബജാജ് പള്‍സര്‍ RS200, യമഹ ഫേസര്‍ 25, ടിവിഎസ് അപാച്ചെ RR310 മോഡലുകളാണ് വിപണിയില്‍ 2018 ഹോണ്ട സിബിആര്‍ 250R ന്റെ പ്രധാന എതിരാളികള്‍.

കൂടുതല്‍... #honda motorcycles
English summary
2018 Honda CBR250R Prices Revealed. Read in Malayalam.
Story first published: Sunday, March 18, 2018, 16:00 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark