ബൈക്കുകളിലെ 'റോള്‍സ് റോയ്‌സ്', ഇന്ത്യന്‍ ചീഫ്‌ടെയിന്‍ എലൈറ്റ് ഇന്ത്യയില്‍
ഇരുചക്ര ലോകത്തെ അത്യാഢംബരം; ഇന്ത്യന്‍ ചീഫ്‌ടെയിന്‍ എലൈറ്റ് ഇന്ത്യയില്‍. ചീഫ്‌ടെയിന്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന മോഡലായ പുതിയ ചീഫ്‌ടെയിന്‍ എലൈറ്റിന് 38 ലക്ഷം രൂപയാണ് വിപണിയില്‍ വില. കഴിഞ്ഞവര്‍ഷമാണ് ചീഫ്‌ടെയിന്‍ എലൈറ്റിനെ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്.

മോഡലിന്റെ 350 യൂണിറ്റ് മാത്രമെ കമ്പനി നിര്‍മ്മിക്കുകയുള്ളു. ഇക്കാരണത്താല്‍ ഇന്ത്യയില്‍ വിരലില്‍ എണ്ണാവുന്ന ചീഫ്‌ടെയിന്‍ എലൈറ്റ് യൂണിറ്റുകള്‍ പ്രതീക്ഷിച്ചാല്‍ മതി. ആകെ നിര്‍മ്മിക്കുന്ന 350 ചീഫ്‌ടെയിന്‍ എലൈറ്റ് മോഡലുകളും തമ്മില്‍ വ്യത്യസ്തമായിരിക്കും.

വിശിഷ്ടമായ ക്രോം നിറം, കൂടുതല്‍ ആഢംബര ഫീച്ചറുകള്‍, മുന്തിയ തുകല്‍ സീറ്റ് എന്നിവയെല്ലാം ചീഫ്‌ടെയിന്‍ എലൈറ്റിന്റെ വിശേഷങ്ങളില്‍പ്പെടും. ബ്ലാക് ഹില്‍സ് സില്‍വര്‍ എന്ന പുതിയ നിറശൈലിയാണ് 2018 ഇന്ത്യന്‍ ചീഫ്‌ടെയിന്‍ എലൈറ്റിലെ മുഖ്യാകര്‍ഷണം.

കാഴ്ച്ചയില്‍ ബൈക്ക് വെട്ടിത്തിളങ്ങും. മോഡലുകള്‍ക്ക് നിറംപൂശാന്‍ വേണ്ടിമാത്രം 25 മണിക്കൂര്‍ ചിലവഴിച്ചെന്നു അമേരിക്കന്‍ കമ്പനി വ്യക്തമാക്കി. ഇന്ത്യന്റെ റൈഡ് കമ്മാന്‍ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും പുതിയ ചീഫ്‌ടെയിന്‍ എലൈറ്റിന്റെ പ്രത്യേകതയാണ്.

ബ്ലുടൂത്ത്, നാവിഗേഷന്‍ എന്നിവയുടെ പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനുണ്ട്. 200W ഓഡിയോ സംവിധാനവും ചീഫ്‌ടെയിന്‍ എലൈറ്റില്‍ എടുത്തുപറയണം. അലൂമിനിയം നിര്‍മ്മിത ഫ്‌ളോര്‍ ബോര്‍ഡുകളും കസ്റ്റം നിര്‍മ്മിത തുകല്‍ സീറ്റുകളും കാഴ്ച്ചക്കാരുടെ ശ്രദ്ധപിടിച്ചിരുത്താന്‍ പോന്നതാണ്.

ചീഫ്‌ടെയിനിലെ എഞ്ചിന്‍ തന്നെയാണ് ലിമിറ്റഡ് എഡിഷന്‍ ചീഫ്‌ടെയിന്‍ എലൈറ്റിലും. 1,811 സിസി തണ്ടര്‍സ്‌ട്രോക്ക് 111 V - ട്വിന്‍ എഞ്ചിന് 161.6 Nm torque (3,000 rpm -ല്‍) സൃഷ്ടിക്കാനാവും. സാധാരണ ചീഫ്‌ടെയിന്‍ മോഡലിനെക്കാളും 11.6 Nm കൂടുതല്‍ ടോര്‍ഖ് ലിമിറ്റഡ് എഡിഷനുണ്ട്.

119 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും 114 mm മോണോഷോക്ക് സസ്‌പെന്‍ഷന്‍ പിന്നിലും സസ്‌പെന്‍ഷന്‍ നിറവേറ്റും. മറ്റു ഘടകങ്ങളില്‍ കാര്യമായ വ്യത്യാസങ്ങളില്ല.

300 mm ഇരട്ട ഡിസ്‌ക് മുന്നിലും 300 mm ഒറ്റ ഡിസ്‌ക് പിന്നിലും മോഡലിന് നിയന്ത്രണമേകും. 19 ഇഞ്ച്, 16 ഇഞ്ച് ടയറുകളാണ് മുന്നിലും പിന്നിലും. ഇന്ത്യന്‍ ചീഫ്‌ടെയിന്‍ എലൈറ്റിന് ഭാരം 388 കിലോ.

റോഡ്മാസ്റ്റര്‍ എലൈറ്റിന് ശേഷം ഇന്ത്യന്‍ തീരമണയുന്ന രണ്ടാമത്തെ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ ബൈക്കാണിത്. ഈ വര്‍ഷമാദ്യമാണ് 48 ലക്ഷം രൂപ വിലയില്‍ ഇന്ത്യന്‍ റോഡ്മാസ്റ്റര്‍ എലൈറ്റ് വിപണിയില്‍ അവതരിച്ചത്. ഹാര്‍ഡി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ഗ്ലൈഡ്, ഹോണ്ട ഗോള്‍ഡ് വിംഗ് എന്നിവരോടാണ് പുതിയ ഇന്ത്യന്‍ ചീഫ്‌ടെയിന്‍ എലൈറ്റിന്റെ അങ്കം.


Click it and Unblock the Notifications








