യമഹ R15 മോട്ടോജിപി എഡിഷന്‍ ഇന്ത്യയില്‍, വില 1.30 ലക്ഷം

By Dijo Jackson

യമഹ R15 മോട്ടോജിപി ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍. പുതിയ YZF-R15 വേര്‍ഷന്‍ 3.0 മോട്ടോജിപി എഡിഷന് 1.30 ലക്ഷം രൂപയാണ് വിപണിയില്‍ വില. 2018 ഓട്ടോ എക്‌സ്‌പോയില്‍ യമഹ കൊണ്ടുവന്ന പുതുതലമുറ R15 V3 -യെക്കാളും 3,000 രൂപ കൂടുതലാണിത്. യമഹയുടെ വിഖ്യാത മോട്ടോജിപി മോഡല്‍ YZR-M1 -ല്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ R15 V3 മോട്ടോജിപി എഡിഷന്റെ ഒരുക്കം.

യമഹ R15 മോട്ടോജിപി എഡിഷന്‍ ഇന്ത്യയില്‍, വില 1.30 ലക്ഷം

പുതിയ യമഹ റേസിംഗ് ബ്ലൂ നിറശൈലിയാണ് ബൈക്കിന്റെ മുഖ്യാകര്‍ഷണം. മോട്ടോജിപി എഡിഷന്‍ R15 -ന്റെ ഫെയറിംഗില്‍ കമ്പനി പതിപ്പിച്ച മുവിസ്റ്റാര്‍, ഇനിയോസ്, യമല്യൂബ് ബ്രാന്‍ഡുകളുടെ ലോഗോ മോഡലിന് സ്‌പോര്‍ടി പരിവേഷം ചാര്‍ത്തുന്നു.

യമഹ R15 മോട്ടോജിപി എഡിഷന്‍ ഇന്ത്യയില്‍, വില 1.30 ലക്ഷം

മോട്ടോജിപി മത്സരങ്ങളില്‍ യമഹ ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്ന മുന്‍നിര കമ്പനികളാണിത്. ഹെഡ്‌ലാമ്പിന് മുകളില്‍ നടുവിലായാണ് മുവിസ്റ്റാര്‍ ലോഗോ ഒരുങ്ങുന്നത്. തൊട്ടുതാഴെ യമല്യൂബ് ലോഗോയും ബൈക്കില്‍ പതിഞ്ഞിട്ടുണ്ട്.

യമഹ R15 മോട്ടോജിപി എഡിഷന്‍ ഇന്ത്യയില്‍, വില 1.30 ലക്ഷം

താഴെ ബെല്ലി പാനിലാണ് ഇനിയോസ് ലോഗോയുടെ സ്ഥാനം. ഇന്ധനടാങ്കിലും സൈഡ് പാനലുകളിലും മോട്ടോജിപി ബ്രാന്‍ഡിംഗ് നല്‍കാന്‍ യമഹ വിട്ടുപോയിട്ടില്ല. എന്നാല്‍ വാലന്റീനൊ റോസിയുടെ 46, മാവെറിക് വിനെലസിന്റെ 25 എന്നീ റേസിംഗ് നമ്പറുകള്‍ ബൈക്കുകള്‍ക്കില്ല.

യമഹ R15 മോട്ടോജിപി എഡിഷന്‍ ഇന്ത്യയില്‍, വില 1.30 ലക്ഷം

ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് ലിമിറ്റഡ് എഡിഷന്‍ R15 മോട്ടോജിപി പതിപ്പിന്റെ ബുക്കിംഗ്. ഇന്ത്യയില്‍ വില്‍പനയ്ക്ക് വരുന്ന ലിമിറ്റഡ് എഡിഷന്‍ യൂണിറ്റുകളുടെ എണ്ണത്തില്‍ വ്യക്തതയില്ല. ബുക്ക് ചെയ്യുന്നവര്‍ക്ക് സെപ്തംബര്‍ മുതല്‍ മോഡലുകളെ കമ്പനി കൈമാറും.

യമഹ R15 മോട്ടോജിപി എഡിഷന്‍ ഇന്ത്യയില്‍, വില 1.30 ലക്ഷം

അതേസമയം പുതിയ നിറശൈലിയൊഴികെ മോട്ടോജിപി എഡിഷന്റെ എഞ്ചിനിലോ, മെക്കാനിക്കല്‍ ഘടകങ്ങളിലോ യമഹ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. യമഹ റേസിംഗ് ബ്ലൂ നിറശൈലിയ്ക്ക് പുറമെ പുതിയ ബ്ലൂ - ബ്ലാക്, റെഡ് - ഗ്രെയ് നിറശൈലികളിലും യമഹ R15 ഇനി മുതല്‍ അണിനിരക്കും.

യമഹ R15 മോട്ടോജിപി എഡിഷന്‍ ഇന്ത്യയില്‍, വില 1.30 ലക്ഷം

155 സിസി നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ യമഹ R15 മോട്ടോജിപി എഡിഷനിലും തുടരും. എഞ്ചിന് 19 bhp കരുത്തും 15 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. ഗിയര്‍ ഷിഫ്റ്റിംഗ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ച ബൈക്കിലുണ്ട്.

യമഹ R15 മോട്ടോജിപി എഡിഷന്‍ ഇന്ത്യയില്‍, വില 1.30 ലക്ഷം

മോഡലില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന VVA സംവിധാനം എഞ്ചിന്‍ മികവ് വര്‍ധിപ്പിക്കും. മുതിര്‍ന്ന R1, R6 സഹോദരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് R15 -ന്റെ രൂപകല്‍പന. കുതിച്ചുച്ചാടും വിധമുള്ള ഹെഡ്‌ലാമ്പുകളും ട്രാക്ക് പാരമ്പര്യമുള്ള ടെയില്‍ലാമ്പും R15 മോട്ടോജിപി എഡിഷനില്‍ ശ്രദ്ധയാര്‍ഷിക്കും.

യമഹ R15 മോട്ടോജിപി എഡിഷന്‍ ഇന്ത്യയില്‍, വില 1.30 ലക്ഷം

അടുത്തിടെ മോഡലിനെ പരിഷ്‌കരിച്ചപ്പോള്‍ പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ കമ്പനി പുതുക്കിയിരുന്നു. രാജ്യാന്തര വിപണികളില്‍ വരുന്ന R15 -ല്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ അണിനിരക്കുന്ന R15 മോഡലുകള്‍ ഇവ അവകാശപ്പെടുന്നില്ല.

യമഹ R15 മോട്ടോജിപി എഡിഷന്‍ ഇന്ത്യയില്‍, വില 1.30 ലക്ഷം

ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുക. ബജാജ് പള്‍സര്‍ RS200, ഹോണ്ട CBR 150, സുസുക്കി ജിക്‌സര്‍ SF മോഡലുകളുമായാണ് യമഹ R15 വേര്‍ഷന്‍ 3.0 -യുടെ അങ്കം.

Most Read Articles

Malayalam
കൂടുതല്‍... #yamaha #new launches
English summary
Yamaha YZF-R15 V3.0 Moto GP Edition Launched In India. Read in Malayalam.
Story first published: Thursday, August 16, 2018, 13:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X