പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചു; നാല് മാതാപിതാക്കള്‍ ജയിലില്‍

By Staff

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark

ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനമോടിച്ച കുറ്റത്തിന് മാതാപിതാക്കള്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ച് അപകടങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് അറസ്റ്റ്. ഒരു ദിവസത്തെ തടവു ശിക്ഷയാണ് നാല് മാതാപിതാക്കള്‍ക്ക് കോടതി വിധിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചു; നാല് മാതാപിതാക്കള്‍ ജയിലില്‍

കുട്ടികള്‍ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ കണക്കിലെടുത്താണ് അതത് മാതാപിതാക്കളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ട്രാഫിക് പൊലീസ് കോടതിയോട് ആവശ്യപ്പെട്ടത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചു; നാല് മാതാപിതാക്കള്‍ ജയിലില്‍

കുറ്റം വീണ്ടും ആവര്‍ത്തിക്കുന്ന പക്ഷം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ജുവനൈല്‍ ഹോമുകളിലേക്ക് അയക്കാനും ഹൈദരാബാദ് കോടതി തിരുമാനിച്ചു. നഗരത്തില്‍ അടുത്തിടെ നടന്ന രണ്ടു അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് മാതാപിതാക്കള്‍ക്ക് എതിരെയുള്ള നടപടി കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചു; നാല് മാതാപിതാക്കള്‍ ജയിലില്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദം നല്‍കുന്ന മാതാപിതാക്കള്‍ക്ക് മേല്‍ കേസെടുക്കാനുള്ള തീരുമാനത്തിലാണ് കേരള പൊലീസും. ഇതു സംബന്ധമായ മുന്നറിയിപ്പ് അധികൃതര്‍ നേരത്തെ നല്‍കിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചു; നാല് മാതാപിതാക്കള്‍ ജയിലില്‍

വാഹനാപകടങ്ങള്‍ ക്രമാതീതമായി കൂടിവരുന്ന സാഹചര്യത്തില്‍ ട്രാഫിക് നിയമം കര്‍ശനമായി നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കള്‍ക്ക് എതിരെ കേസ് ചുമത്താനുള്ള തീരുമാനം.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചു; നാല് മാതാപിതാക്കള്‍ ജയിലില്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കുന്നവര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ വകുപ്പുണ്ട്. അതുപോലെ ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് വാഹനം നല്‍കിയാല്‍ ഉടമയും കുറ്റക്കാരനാണ്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചു; നാല് മാതാപിതാക്കള്‍ ജയിലില്‍

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ പ്രായം തികയാത്തവര്‍ക്ക് വാഹനം നല്‍കിയാല്‍ ഉടമയ്‌ക്കെതിരെ കേസെടുക്കാം. വേഗത കൂടിയ പുതുതലമുറ വാഹനങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവരില്‍ കിട്ടുമ്പോള്‍ അപകടസാധ്യത പതിന്മടങ്ങ് വര്‍ധിക്കും.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചു; നാല് മാതാപിതാക്കള്‍ ജയിലില്‍

മോട്ടോര്‍ വാഹന വകുപ്പ് അടുത്തിടെ നടത്തിയ പരിശോധനയില്‍ നിരവധി കുട്ടി ഡ്രൈവര്‍മാരെ പിടികൂടിയിരുന്നു. ഇവരില്‍ ഭൂരിഭാഗവും വീട്ടുകാരുടെ അറിവോടെയാണ് വാഹനവുമായി റോഡില്‍ ഇറങ്ങുന്നത്.

Source: DC

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Four Parents Jailed For Letting Minors Drive. Read in Malayalam.
Story first published: Monday, February 26, 2018, 12:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X