ഒരു ലക്ഷത്തിന്റെ എബിഎസ് ബൈക്കുകള്‍

By Dijo Jackson

അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളില്‍ എഞ്ചിന്‍ ശേഷിയുള്ള എല്ലാ ഇരുചക്ര വാഹനങ്ങളിലും എബിഎസ് സുരക്ഷ കര്‍ശനമാവും. പുതിയ മോഡലുകളില്‍ കുറഞ്ഞത് ഒറ്റ ചാനല്‍ എബിഎസ് സുരക്ഷ വേണമെന്ന കേന്ദ്രനിര്‍ദ്ദേശം വിപണിയില്‍ ഇതിനകം പ്രാബല്യത്തിലുണ്ട്. നിലവിലെ മോഡലുകള്‍ക്ക് എബിഎസ് നല്‍കാനാണ് അടുത്ത വര്‍ഷം ഏപ്രില്‍ വരെ കമ്പനികള്‍ക്ക് സാവകാശം.

ഒരു ലക്ഷത്തിന്റെ എബിഎസ് ബൈക്കുകള്‍

എന്നാല്‍ ചെറു ബൈക്കുകളില്‍ എബിഎസ് സുരക്ഷ നല്‍കാനുള്ള നടപടികള്‍ നിര്‍മ്മാതാക്കള്‍ തുടങ്ങി കഴിഞ്ഞു. എബിഎസ് ഫീച്ചറോടെ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്ന ചെറു ബൈക്കുകള്‍ പരിശോധിക്കാം —

ഒരു ലക്ഷത്തിന്റെ എബിഎസ് ബൈക്കുകള്‍

ഹീറോ എക്‌സ്ട്രീം 200R

ഹീറോയുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് മോഡല്‍. 88,000 രൂപ വിലയില്‍ വിപണിയില്‍ അണിനിരക്കുന്ന ഹീറോ എക്‌സ്ട്രീം 200R, ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 200 സിസി ബൈക്കാണ്. മുന്‍ പിന്‍ ഡിസ്‌ക് ബ്രേക്കുകളും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും എക്‌സ്ട്രീം 200R -ന്റെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളില്‍പ്പെടും.

ഒരു ലക്ഷത്തിന്റെ എബിഎസ് ബൈക്കുകള്‍

200 സിസി ഒറ്റ സിലിണ്ടര്‍ നാലു സ്‌ട്രോക്ക് എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഹീറോ മോട്ടോകോര്‍പ് തദ്ദേശീയമായി വികസിപ്പിച്ച എഞ്ചിനാണിത്. 18 bhp കരുത്തും 17.1 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

ഒരു ലക്ഷത്തിന്റെ എബിഎസ് ബൈക്കുകള്‍

സുസുക്കി ജിക്സര്‍

എബിഎസ് സുരക്ഷയില്‍ ജിക്സര്‍ എത്തിയിട്ട് നാളുകളേറെയായിട്ടില്ല. ബൈക്കിന് വില 87,250 രൂപ. ഒറ്റ ചാനല്‍ എബിഎസ് മാത്രമാണ് ജിക്സറിലുള്ളത്. മോഡലിന്റെ മുന്‍ടയറില്‍ മാത്രമെ എബിഎസ് സുരക്ഷുള്ളു.

ഒരു ലക്ഷത്തിന്റെ എബിഎസ് ബൈക്കുകള്‍

ഒറ്റ ചാനല്‍ എബിഎസിനെക്കാളും ഫലപ്രദമായ സുരക്ഷ ഇരട്ട ചാനല്‍ എബിഎസാണ് നല്‍കുക. എന്നാല്‍ ഇരട്ട ചാനല്‍ എബിഎസ് ബൈക്കിന്റെ വില കൂടുതല്‍ ഉയര്‍ത്തും. ഇക്കാരണത്താല്‍ ഒറ്റ ചാനല്‍ എബിഎസോട് കൂടിയാണ് ഒട്ടുമിക്ക ബജറ്റ് ബൈക്കുകള്‍ വിപണിയില്‍ വരുന്നത്.

ഒരു ലക്ഷത്തിന്റെ എബിഎസ് ബൈക്കുകള്‍

സ്പോര്‍ടി ആകാരവും ഭേദപ്പെട്ട നിയന്ത്രണവും ജിക്സറിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും. ജിക്സറിലുള്ള 155 സിസി എഞ്ചിന്‍ 14 bhp കരുത്തും 14 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും.

ഒരു ലക്ഷത്തിന്റെ എബിഎസ് ബൈക്കുകള്‍

സുസുക്കി ഇന്‍ട്രൂഡര്‍ 150

എബിഎസ് ഫീച്ചറുള്ള ഏക പ്രാരംഭ ക്രൂയിസറാണ് സുസുക്കി ഇന്‍ട്രൂഡര്‍. സുസുക്കിയുടെ ആഗോള നിരയിലുള്ള ഇന്‍ട്രൂഡര്‍ M1800 മോഡലിന്റെ കുഞ്ഞന്‍ പതിപ്പാണിത്. 99,995 രൂപയാണ് സുസുക്കി ഇന്‍ട്രൂഡറിന് വിപണിയില്‍ വില.

ഒരു ലക്ഷത്തിന്റെ എബിഎസ് ബൈക്കുകള്‍

ജിക്‌സറിലുള്ള 155 സിസി എഞ്ചിനാണ് ഇന്‍ട്രൂഡറിലും. കാര്‍ബ്യുറേറ്റഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് വകഭേദങ്ങള്‍ ഇന്‍ട്രൂഡറിലുണ്ട്. എഞ്ചിന്‍ 14.8 bhp കരുത്തും 14 Nm torque ഉം പരമാവധിയേകും. ജിക്‌സറിലേതു പോലെ ഒറ്റ ചാനല്‍ എബിഎസ് സുരക്ഷയാണ് ഇന്‍ട്രൂഡറിനും ലഭിക്കുന്നത്.

ഒരു ലക്ഷത്തിന്റെ എബിഎസ് ബൈക്കുകള്‍

ടിവിഎസ് അപാച്ചെ RTR 180

ഇരട്ട ചാനല്‍ എബിഎസുള്ള ഏറ്റവും വില കുറഞ്ഞ ബൈക്കാണ് ടിവിഎസ് അപാച്ചെ RTR 180. ബജറ്റ് ബൈക്കുകള്‍ക്ക് ഇരട്ട ചാനല്‍ എബിഎസ് കൊടുക്കാമെന്നു അപാച്ചെ RTR 180 -യിലൂടെ ടിവിഎസ് തെളിയിച്ചു.

ഒരു ലക്ഷത്തിന്റെ എബിഎസ് ബൈക്കുകള്‍

എബിഎസിന് പുറമെ 'റിയര്‍ വീല്‍ ലിഫ്റ്റ്ഓഫ് പ്രോട്ടക്ഷന്‍' ഫീച്ചറും അപാച്ചെ RTR 180 -യില്‍ ഒരുങ്ങുന്നുണ്ട്. 177.4 സിസി എഞ്ചിനാണ് ബൈക്കില്‍. 16.3 bhp കരുത്തും 15.5 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും.

ഒരു ലക്ഷത്തിന്റെ എബിഎസ് ബൈക്കുകള്‍

ശ്രേണിയില്‍ മറ്റു ബൈക്കുകളില്‍ നിന്നും വ്യത്യസ്തമായി ഇരട്ട ഷോര്‍ക്ക് അബ്സോര്‍ബറും അപാച്ചെ RTR 180 അവകാശപ്പെടുന്നുണ്ട്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും അപാച്ചെ RTR 180 -യില്‍ എടുത്തുപറയണം. വില 93,497 രൂപ.

ഒരു ലക്ഷത്തിന്റെ എബിഎസ് ബൈക്കുകള്‍

സുസുക്കി ജിക്‌സര്‍ SF

ജിക്‌സര്‍ 155, ഇന്‍ട്രൂഡര്‍ 150 മോഡലുകള്‍ക്ക് സമാനമായി സുസുക്കി ജിക്‌സര്‍ SF -ലും കമ്പനി ഒറ്റ ചാനല്‍ എബിഎസ് സുരക്ഷ കാഴ്ചവെക്കുന്നുണ്ട്. ജിക്‌സര്‍ 155 മോഡലിന്റെ പൂര്‍ണ ഫെയേര്‍ഡ് പതിപ്പാണ് ജിക്‌സര്‍ SF.

ഒരു ലക്ഷത്തിന്റെ എബിഎസ് ബൈക്കുകള്‍

ജിക്‌സറിലുള്ള 155 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ജിക്‌സര്‍ SF -ലും. ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ പൂര്‍ണ ഫെയേര്‍ഡ് ബൈക്ക് കൂടിയാണ് ജിക്‌സര്‍ SF. വില 96,386 രൂപ.

ഒരു ലക്ഷത്തിന്റെ എബിഎസ് ബൈക്കുകള്‍

ഹോണ്ട സിബി ഹോര്‍ണറ്റ് 160R

സ്പോര്‍ടി കമ്മ്യൂട്ടര്‍ ബൈക്ക് എന്നു നിസംശയം വിശേഷിപ്പിക്കാവുന്ന മോഡല്‍. ഹോര്‍ണറ്റ് വരുന്നതും ഒറ്റ ചാനല്‍ എബിഎസ് പിന്തുണയോടെ. ഹോര്‍ണറ്റിന്റെ മുന്‍ടയറിലാണ് എബിഎസ് ഫീച്ചര്‍ ഇടംപിടിക്കുന്നത്.

ഒരു ലക്ഷത്തിന്റെ എബിഎസ് ബൈക്കുകള്‍

സ്പോര്‍ടി പരിവേഷത്തോടു നിതീ പുലര്‍ത്തുന്ന റൈഡിംഗ് പൊസിഷന്‍ ഹോര്‍ണറ്റിന്റെ മുഖ്യവിശേഷമാണ്. വീതിയേറിയ സീറ്റാണ് ബൈക്കില്‍. ഹോര്‍ണറ്റിലുള്ള 162.7 സിസി എഞ്ചിന്‍ 15 bhp കരുത്തും 14 Nm torque ഉം പരമാവധി സൃഷ്ടിക്കും.

ഒരു ലക്ഷത്തിന്റെ എബിഎസ് ബൈക്കുകള്‍

ശ്രേണിയില്‍ മികച്ച പ്രകനടക്ഷമത കാഴ്ചവെക്കുന്ന ബൈക്കുകളിലൊന്നാണ് ഹോണ്ട സിബി ഹോര്‍ണറ്റ് 160R. വില 90,735 രൂപ. സുസുക്കി ജിക്‌സര്‍ 155 -നോടാണ് ഹോണ്ട സിബി ഹോര്‍ണറ്റിന്റെ പ്രധാന അങ്കം.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
ABS Bikes Under Rs 1 Lakh. Read in Malayalam.
Story first published: Saturday, July 21, 2018, 11:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X