മൂന്നര ലക്ഷത്തിന് താഴെ വില, വിപണിയില്‍ എത്തുന്ന 'ബജറ്റ്' സ്‌പോര്‍ട്‌സ് ബൈക്കുകള്‍

Written By:

എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരം വര്‍ധിക്കുകയാണ്. പ്രമുഖ ഇരുചക്ര വാഹനനിര്‍മ്മാതാക്കളെല്ലാം എന്‍ട്രി-ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയിലേക്ക് തങ്ങളുടെ അവതാരങ്ങളെ സമര്‍പ്പിച്ചു കഴിഞ്ഞു.

മൂന്നര ലക്ഷത്തിന് താഴെ വില, വിപണിയില്‍ എത്തുന്ന 'ബജറ്റ്' സ്‌പോര്‍ട്‌സ് ബൈക്കുകള്‍

ബജറ്റ് വില, ട്രാക്ക് പെര്‍ഫോര്‍മന്‍സ്, സമാന്യം ഭേദപ്പെട്ട വേഗത - ഇതുവരെയും എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കുകള്‍ ഇന്ത്യന്‍ ഉപഭോക്താക്കളെ നിരാശപ്പെടുത്തിയിട്ടില്ല.

മൂന്നര ലക്ഷത്തിന് താഴെ വില, വിപണിയില്‍ എത്തുന്ന 'ബജറ്റ്' സ്‌പോര്‍ട്‌സ് ബൈക്കുകള്‍

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത പിന്നിടാന്‍ കെല്‍പുള്ള, ബജറ്റ് വിലയിലുള്ള ചില എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കുകളെ പരിശോധിക്കാം —

മൂന്നര ലക്ഷത്തിന് താഴെ വില, വിപണിയില്‍ എത്തുന്ന 'ബജറ്റ്' സ്‌പോര്‍ട്‌സ് ബൈക്കുകള്‍

ബജാജ് ഡോമിനാര്‍

ഇന്ത്യയില്‍ പണത്തിനൊത്ത മൂല്യം കാഴ്ച വെക്കുന്ന ബൈക്കുകളില്‍ ഡോമിനാര്‍ മുന്‍നിരയിലാണ്. ബജാജിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് ഡോമിനാര്‍. 220 സിസിക്ക് മേലെയുള്ള കമ്പനിയുടെ ആദ്യ സമര്‍പ്പണം.

മൂന്നര ലക്ഷത്തിന് താഴെ വില, വിപണിയില്‍ എത്തുന്ന 'ബജറ്റ്' സ്‌പോര്‍ട്‌സ് ബൈക്കുകള്‍

കെടിഎമ്മില്‍ നിന്നും കടമെടുത്ത 373 സിസി എഞ്ചിനിലാണ് ബജാജ് ഡോമിനാര്‍ 400 ന്റെ ഒരുക്കം. 34.5 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

മൂന്നര ലക്ഷത്തിന് താഴെ വില, വിപണിയില്‍ എത്തുന്ന 'ബജറ്റ്' സ്‌പോര്‍ട്‌സ് ബൈക്കുകള്‍

ഭാരം കുറച്ച് കൂടുതലാണെങ്കിലും മണിക്കൂറില്‍ 160 ന് മുകളില്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്ന് ഒട്ടനവധി സന്ദര്‍ഭങ്ങളില്‍ ഡോമിനാര്‍ തെളിയിച്ചു കഴിഞ്ഞു. 1.42 ലക്ഷം രൂപ മുതലാണ് ബജാജ് ഡോമിനാറിന്റെ എക്‌സ്‌ഷോറൂം വില.

മൂന്നര ലക്ഷത്തിന് താഴെ വില, വിപണിയില്‍ എത്തുന്ന 'ബജറ്റ്' സ്‌പോര്‍ട്‌സ് ബൈക്കുകള്‍

ടിവിഎസ് അപാച്ചെ RR 310

ടിവിഎസിന്റെ പുതിയ പടക്കുതിര അപാച്ചെ RR 310 വിപണിയില്‍ എത്തിയിട്ട് നാളുകള്‍ കുറച്ചായതേയുള്ളു. ഇതിനകം ഡോമിനാറുമായും, ഡ്യൂക്കുകളുമായും അപാച്ചെ RR 310 ട്രാക്കില്‍ ഏറ്റുമുട്ടി കഴിഞ്ഞു.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
മൂന്നര ലക്ഷത്തിന് താഴെ വില, വിപണിയില്‍ എത്തുന്ന 'ബജറ്റ്' സ്‌പോര്‍ട്‌സ് ബൈക്കുകള്‍

കരുത്തിന്റെ കാര്യത്തില്‍ ഒരല്‍പം പിന്നിലാണ് പുതിയ അപാച്ചെ. അപാച്ചെയിലുള്ള 312 സിസി റിവേഴ്‌സ് ഇന്‍ക്ലൈന്‍ഡ് എഞ്ചിന് പരമാവധി 33 bhp കരുത്തും 27.3 Nm torque മാണ് സൃഷ്ടിക്കാനാവുക.

മൂന്നര ലക്ഷത്തിന് താഴെ വില, വിപണിയില്‍ എത്തുന്ന 'ബജറ്റ്' സ്‌പോര്‍ട്‌സ് ബൈക്കുകള്‍

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത കടക്കാന്‍ അപാച്ചെ RR 310 നും സാധിക്കും. 2.15 ലക്ഷം രൂപ മുതലാണ് ടിവിഎസ് അപാച്ചെ RR 310 ന്റെ വില ആരംഭിക്കുന്നത്.

മൂന്നര ലക്ഷത്തിന് താഴെ വില, വിപണിയില്‍ എത്തുന്ന 'ബജറ്റ്' സ്‌പോര്‍ട്‌സ് ബൈക്കുകള്‍

കെടിഎം RC390

നാലു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ ഏറ്റവും മികച്ച ട്രാക്ക് കേന്ദ്രീകൃത ബൈക്കാണ് കെടിഎം RC390. RC390 യുടെ പുതിയ പതിപ്പും ആരാധകരെ നിരാശപ്പെടുത്തിയിട്ടില്ല. സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ മണിക്കൂറില്‍ 175 കിലോമീറ്ററിന് മേലെ കുതിക്കാന്‍ RC390 യ്ക്ക് സാധിക്കും.

മൂന്നര ലക്ഷത്തിന് താഴെ വില, വിപണിയില്‍ എത്തുന്ന 'ബജറ്റ്' സ്‌പോര്‍ട്‌സ് ബൈക്കുകള്‍

42 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 373 സിസി എഞ്ചിനിലാണ് RC390 യുടെ ഒരുക്കം. 2.35 ലക്ഷം രൂപയാണ് കെടിഎം RC390 യുടെ എക്‌സ്‌ഷോറൂം വില.

മൂന്നര ലക്ഷത്തിന് താഴെ വില, വിപണിയില്‍ എത്തുന്ന 'ബജറ്റ്' സ്‌പോര്‍ട്‌സ് ബൈക്കുകള്‍

കെടിഎം 390 ഡ്യൂക്ക്

എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്ക് നിരയിലേക്കുള്ള കെടിഎമ്മിന്റെ നെയ്ക്കഡ് അവതാരം. ഭാരം ഒരല്‍പം കൂടുതലാണെങ്കിലും പെര്‍ഫോര്‍മന്‍സിന്റെ കാര്യത്തില്‍ പുതിയ 390 ഡ്യൂക്കും ഒട്ടും പിന്നില്‍ അല്ല.

മൂന്നര ലക്ഷത്തിന് താഴെ വില, വിപണിയില്‍ എത്തുന്ന 'ബജറ്റ്' സ്‌പോര്‍ട്‌സ് ബൈക്കുകള്‍

RC 390 യിലുള്ള 373 സിസി എഞ്ചിന്‍ തന്നെയാണ് 390 ഡ്യൂക്കിലും. മണിക്കൂറില്‍ 164 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാന്‍ കെടിഎം 390 ഡ്യൂക്ക് പ്രാപ്തമാണ്. 2.98 ലക്ഷം ലക്ഷം രൂപയാണ് 390 ഡ്യൂക്കിന്റെ വില.

മൂന്നര ലക്ഷത്തിന് താഴെ വില, വിപണിയില്‍ എത്തുന്ന 'ബജറ്റ്' സ്‌പോര്‍ട്‌സ് ബൈക്കുകള്‍

കവാസാക്കി Z250

ലോകത്തിലെ ആദ്യ 250 സിസി സ്ട്രീറ്റ് ഫൈറ്ററെന്ന പേരിലാണ് കവാസാക്കി Z250 വിപണിയില്‍ എത്തിയത്. കവാസാക്കി നിരയില്‍ നിന്നുള്ള ഏറ്റവും ചെലവ് കുറഞ്ഞ ട്വിന്‍ മോട്ടോര്‍സൈക്കിളാണ് Z250. മുന്‍തലമുറ നിഞ്ച 250 യില്‍ നിന്നും കടമെടുത്ത 249 സിസി എഞ്ചിനാണ് കവാസാക്കി Z250 യില്‍ ഉള്ളത്.

മൂന്നര ലക്ഷത്തിന് താഴെ വില, വിപണിയില്‍ എത്തുന്ന 'ബജറ്റ്' സ്‌പോര്‍ട്‌സ് ബൈക്കുകള്‍

31.5 bhp കരുത്തും, 21 Nm torque ഉം മോട്ടോര്‍സൈക്കിള്‍ പരമാവധി ഉത്പാദിപ്പിക്കും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത കവാസാക്കി Z250 നിശ്ചയമായും കൈവരിക്കും. 3.08 ലക്ഷം രൂപയാണ് കവാസാക്കി Z250 യുടെ എക്‌സ്‌ഷോറൂം വില.

മൂന്നര ലക്ഷത്തിന് താഴെ വില, വിപണിയില്‍ എത്തുന്ന 'ബജറ്റ്' സ്‌പോര്‍ട്‌സ് ബൈക്കുകള്‍

ബെനലി TNT 300

പട്ടികയിലെ മറ്റൊരു നെയ്ക്കഡ് ട്വിന്‍ മോട്ടോര്‍സൈക്കിള്‍. എഞ്ചിന്‍ ശേഷിയില്‍ കവാസാക്കി Z250 യെക്കാളും മുന്നിലാണ് ബെനലി TNT 300. ഇറ്റലിയില്‍ നിന്നും രൂപകല്‍പന, ചൈനയില്‍ നിന്നും ഉത്പാദനം.

മൂന്നര ലക്ഷത്തിന് താഴെ വില, വിപണിയില്‍ എത്തുന്ന 'ബജറ്റ്' സ്‌പോര്‍ട്‌സ് ബൈക്കുകള്‍

ബെനലി TNT 300 യിലുള്ള 300 സിസി എഞ്ചിന് 38 bhp കരുത്തും 26.5 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 3.08 ലക്ഷം രൂപയാണ് മോട്ടോര്‍സൈക്കിളിന്റെ എക്സ്ഷോറൂം വില.

മൂന്നര ലക്ഷത്തിന് താഴെ വില, വിപണിയില്‍ എത്തുന്ന 'ബജറ്റ്' സ്‌പോര്‍ട്‌സ് ബൈക്കുകള്‍

ബെനലി 302R

കേവലം TNT 300 യുടെ പൂര്‍ണ ഫെയറിംഗ് പതിപ്പല്ല 302R. മികവിന്റെ കാര്യത്തില്‍ TNT 300 നെക്കാളും ബഹുദൂരം മുന്നിലാണ് ബെനലി 302R. എഞ്ചിന്‍ കരുത്തിന്റെയും ടോര്‍ഖിന്റെയും കാര്യത്തില്‍ ഇരു മോട്ടോര്‍സൈക്കിളുകളും സമാനമാണെന്നിരിക്കെ ആണിത്.

മൂന്നര ലക്ഷത്തിന് താഴെ വില, വിപണിയില്‍ എത്തുന്ന 'ബജറ്റ്' സ്‌പോര്‍ട്‌സ് ബൈക്കുകള്‍

എയറോഡൈനാമിക് ഘടനയാണ് ബെനലി 302R ന് മുന്‍തൂക്കം നല്‍കുന്നത്. മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗത പിന്നിടാനുള്ള കെല്‍പ് ബെനലി 302R നുണ്ട്. 3.48 ലക്ഷം രൂപയാണ് 302R ന്റെ വില.

മൂന്നര ലക്ഷത്തിന് താഴെ വില, വിപണിയില്‍ എത്തുന്ന 'ബജറ്റ്' സ്‌പോര്‍ട്‌സ് ബൈക്കുകള്‍

2018 യമഹ R3

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ R3 യും ബജറ്റ് സ്‌പോര്‍ട്‌സ് ബൈക്കുകളിലെ പ്രധാനിയാണ്. 321 സിസി ഇന്‍ലൈന്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിനിലാണ് യമഹ R3 യുടെ ഒരുക്കം. 41 bhp കരുത്തും 29.6 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് എഞ്ചിന്‍. 3.48 ലക്ഷം രൂപയാണ് പുതിയ യമഹ R3 യുടെ എക്‌സ്‌ഷോറൂം വില.

കൂടുതല്‍... #auto news
English summary
Affordable Sports Bikes In India. Read in Malayalam.
Story first published: Tuesday, March 6, 2018, 16:18 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark