ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; പുതിയ ആംപിയര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍

By Dijo Jackson

പുതിയ വൈദ്യുത സ്‌കൂട്ടര്‍ നിരയുമായി ആംപിയര്‍ ഇലക്ട്രിക് വെഹിക്കിള്‍സ് വിപണിയില്‍. ആംപിയര്‍ V48, റിയോ Li-Ion വൈദ്യുത സ്‌കൂട്ടറുകളെ കോയമ്പത്തൂര്‍ ആസ്ഥാനമായ ആംപിയര്‍ ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്ത്യയില്‍ പുറത്തിറക്കി. 38,000 രൂപയാണ് ആംപിയര്‍ V48 മോഡലിന്റെ വില; റിയോ Li-Ion ന് വില 46,000 രൂപയും. ലിഥിയം അയോണ്‍ ബാറ്ററിയാണ് ഇരു മോഡലുകളിലും.

ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; പുതിയ ആംപിയര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍

പുതുതായി വിപണിയില്‍ എത്തിയ ആംപിയര്‍ V48, റിയോ Li-Ion സ്‌കൂട്ടറുകള്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ വേണ്ട; ഓടിക്കാന്‍ ലൈസന്‍സും ആവശ്യമായില്ല. 250W ബ്രഷ്‌രഹിത ഡിസി മോട്ടോറാണ് ആംപിയര്‍ V48, റിയോ Li-Ion സ്‌കൂട്ടറുകളില്‍.

ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; പുതിയ ആംപിയര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍

120 കിലോ വരെ ഭാരം വഹിക്കാന്‍ റിയോ സ്‌കൂട്ടറിന് പറ്റും. അതസമയം നൂറു കിലോയാണ് ആംപിയര്‍ V48 ന് പരമാവധി താങ്ങാവുന്ന ഭാരം. റോഡ് സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തി 65 മുതല്‍ 70 കിലോമീറ്റര്‍ ദൂര വരെ ഓടാന്‍ സ്‌കൂട്ടറുകള്‍ക്ക് ഒറ്റചാര്‍ജ്ജില്‍ സാധിക്കും.

ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; പുതിയ ആംപിയര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍

25 കിലോമീറ്ററാണ് ആംപിയര്‍ V48, റിയോ Li-Ion സ്‌കൂട്ടറുകളുടെ പരമാവധി വേഗത. അഞ്ചു മണിക്കൂര്‍ കൊണ്ടു സ്‌കൂട്ടറുകള്‍ പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യപ്പെടുമെന്ന് കമ്പനി പറയുന്നു. സ്‌കൂട്ടറുകള്‍ക്ക് പുറമെ പുതിയ ലിഥിയം അയോണ്‍ ചാര്‍ജ്ജറും വിപണിയില്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; പുതിയ ആംപിയര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍

മൂവായിരം രൂപയാണ് ചാര്‍ജ്ജറിന്റെ വില. വോള്‍ട്ടേജ്, കറന്റ് നിലയില്‍ മാറ്റം വരുത്താന്‍ ചാര്‍ജ്ജറിന് പറ്റും. ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്നും സംരക്ഷണമേകാന്‍ പ്രത്യേക നിരീക്ഷണ സംവിധാനം ബാറ്ററിയിലുണ്ട്.

ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; പുതിയ ആംപിയര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍

റിവേഴ്‌സ് പൊളാരിറ്റി പ്രൊട്ടക്ഷന്‍, ഹൈ ടെമ്പറേച്ചര്‍ കട്ട്-ഓഫ് ഫീച്ചറുകളും ബാറ്ററിയില്‍ ഒരുങ്ങുന്നു. തായ്‌വാനില്‍ നിന്നും ചൈനയില്‍ നിന്നുമാണ് ബാറ്ററി പാക്കുകളെ ആംപിയര്‍ ഇറക്കുമതി ചെയ്യുന്നത്. നിലവില്‍ ഇന്ത്യയില്‍ 14 സംസ്ഥാനങ്ങളിലായി 150 ഡീലര്‍ഷിപ്പുകള്‍ ആംപിയറിനുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #new launches #electric vehicles
English summary
Ampere V48 and Reo Li-Ion Electric Scooters Launched In India. Read in Malayalam.
Story first published: Friday, May 18, 2018, 11:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X