കിരീടം നഷ്ടപ്പെട്ട് സ്‌പ്ലെന്‍ഡര്‍, നിരാശപ്പെടുത്തി ഡോമിനാര്‍ — ഏപ്രില്‍ ബൈക്ക് വില്‍പന ഇങ്ങനെ

By Dijo Jackson

ബൈക്ക് വില്‍പനയില്‍ ഹീറോ സ്‌പ്ലെന്‍ഡര്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ചത് മാര്‍ച്ചില്‍. സ്‌പ്ലെന്‍ഡര്‍ പഴയ പ്രതാപത്തിലേക്ക് കടന്നെന്നു തോന്നിച്ച നിമിഷം. സ്‌പ്ലെന്‍ഡറിന്റെ അപ്രതീക്ഷിത കുതിപ്പു ഹോണ്ടയെയും ഒന്നു ഞെട്ടിച്ചു. പക്ഷെ ഏപ്രിലില്‍ വീണ്ടും ആക്ടിവയ്ക്ക് പിന്നില്‍ രണ്ടാമനായി ഒതുങ്ങാനാണ് ഹീറോ സ്‌പ്ലെന്‍ഡറിന് നിയോഗം.

കിരീടം നഷ്ടപ്പെട്ട് സ്‌പ്ലെന്‍ഡര്‍, നിരാശപ്പെടുത്തി ഡോമിനാര്‍ — ഏപ്രില്‍ ബൈക്ക് വില്‍പന ഇങ്ങനെ

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഇരുചക്ര വാഹനമെന്ന് പട്ടം ഹോണ്ട ആക്ടിവ വീണ്ടും കൈയ്യടക്കി. 3.3 ലക്ഷം ആക്ടിവകളാണ് പോയ മാസം വിപണിയില്‍ വിറ്റുപോയത്. 2.66 ലക്ഷം യൂണിറ്റുകളുടെ വില്‍പനയുമായി ഹീറോ സ്‌പ്ലെന്‍ഡര്‍ പട്ടികയില്‍ രണ്ടാമന്‍.

കിരീടം നഷ്ടപ്പെട്ട് സ്‌പ്ലെന്‍ഡര്‍, നിരാശപ്പെടുത്തി ഡോമിനാര്‍ — ഏപ്രില്‍ ബൈക്ക് വില്‍പന ഇങ്ങനെ

ഹീറോ എച്ച് എഫ് ഡീലക്‌സാണ് പട്ടികയിലെ മൂന്നാം താരം. ഏപ്രില്‍ മാസം 1.72 ലക്ഷം എച്ച് ഡീലക്‌സുകളെ ഹീറോ ഇന്ത്യയില്‍ വിറ്റു. ആക്ടിവയ്ക്ക് ശേഷം ഹോണ്ട നിരയില്‍ നിന്നും ഏറ്റവുമധികം വിൽപന കൈവരിച്ച മോഡലെന്ന ഖ്യാതി സിബി ഷൈനിന് സ്വന്തം.

കിരീടം നഷ്ടപ്പെട്ട് സ്‌പ്ലെന്‍ഡര്‍, നിരാശപ്പെടുത്തി ഡോമിനാര്‍ — ഏപ്രില്‍ ബൈക്ക് വില്‍പന ഇങ്ങനെ

ഏപ്രില്‍ മാസം സിബി ഷൈന്‍ കുറിച്ചത് 1.04 ലക്ഷം യൂണിറ്റുകളുടെ വില്‍പന. പട്ടികയില്‍ അഞ്ച്, ആറ് സ്ഥാനങ്ങളില്‍ യഥാക്രമം ഹീറോ പാഷന്‍, ഹീറോ ഗ്ലാമര്‍ ബൈക്കുകള്‍ നിലകൊള്ളുന്നു. 95,834 പാഷനുകളും 69,900 ഗ്ലാമറുകളുമാണ് ഏപ്രിലില്‍ ഹീറോ വിറ്റത്.

കിരീടം നഷ്ടപ്പെട്ട് സ്‌പ്ലെന്‍ഡര്‍, നിരാശപ്പെടുത്തി ഡോമിനാര്‍ — ഏപ്രില്‍ ബൈക്ക് വില്‍പന ഇങ്ങനെ

ഇവര്‍ക്കു പിന്നിലാണ് ബജാജ് പള്‍സര്‍ തലപൊക്കുന്നത്. ഏപ്രിലില്‍ ബജാജ് വിറ്റത് 67,712 പള്‍സറുകളെ. ടിവിഎസ് XL സൂപ്പര്‍, ബജാജ് CT100, ടിവിഎസ് ജൂപിറ്റര്‍ മോഡലുകളാണ് എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്. ജാപ്പനീസ് നിര്‍മ്മാതാക്കളായ സുസൂക്കിയുടെ കാര്യമെടുത്താല്‍ സംഗതികള്‍ അത്ര ആശാവഹമല്ല.

കിരീടം നഷ്ടപ്പെട്ട് സ്‌പ്ലെന്‍ഡര്‍, നിരാശപ്പെടുത്തി ഡോമിനാര്‍ — ഏപ്രില്‍ ബൈക്ക് വില്‍പന ഇങ്ങനെ

ആക്‌സസ് 125 സ്‌കൂട്ടര്‍ ഒഴികെ മറ്റു സുസൂക്കി മോഡലുകള്‍ക്ക് കാര്യമായ വില്‍പന കുറിക്കാന്‍ ഇക്കുറിയും കഴിഞ്ഞിട്ടില്ല. ഇന്‍ട്രൂഡര്‍ രേഖപ്പെടുത്തിയത് 3,726 യൂണിറ്റുകളുടെ വില്‍പന; ജിക്‌സര്‍ നേടിയതാകട്ടെ 3,636 യൂണിറ്റുകളുടെ വില്‍പനയും.

കിരീടം നഷ്ടപ്പെട്ട് സ്‌പ്ലെന്‍ഡര്‍, നിരാശപ്പെടുത്തി ഡോമിനാര്‍ — ഏപ്രില്‍ ബൈക്ക് വില്‍പന ഇങ്ങനെ

1,908 FZ25 ബൈക്കുകളെയാണ് പോയ മാസം യമഹ വിറ്റത്. 20,366 യൂണറ്റ് വില്‍പന കൈയ്യടക്കിയ FZ ആണ് യമഹ നിരയില്‍ നിന്നും ഏറ്റവുമധികം തിളങ്ങിയ താരം. യമഹ അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച R3 സ്‌പോര്‍ട്‌സ് ബൈക്ക് 88 യൂണിറ്റുകളുടെ വില്‍പന കൈവരിച്ചു.

കിരീടം നഷ്ടപ്പെട്ട് സ്‌പ്ലെന്‍ഡര്‍, നിരാശപ്പെടുത്തി ഡോമിനാര്‍ — ഏപ്രില്‍ ബൈക്ക് വില്‍പന ഇങ്ങനെ

ഇരുചക്ര വാഹന വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് എത്തി നിന്നത് 74,627 യൂണിറ്റുകളുടെ വില്‍പനയില്‍. ക്ലാസിക് 350 മോഡലാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ കുതിപ്പിന് നിര്‍ണായകമായത്. ഏപ്രിലില്‍ റോയല്‍ എന്‍ഫീല്‍ഡ് വിറ്റത് 10,798 ബുള്ളറ്റ് 350 -കളെ.

കിരീടം നഷ്ടപ്പെട്ട് സ്‌പ്ലെന്‍ഡര്‍, നിരാശപ്പെടുത്തി ഡോമിനാര്‍ — ഏപ്രില്‍ ബൈക്ക് വില്‍പന ഇങ്ങനെ

ഏപ്രിലില്‍ ബജാജും മോശമാക്കിയില്ല. 26 ശതമാനം വളര്‍ച്ചയാണ് ഇന്ത്യന്‍ കമ്പനി കുറിച്ചത്. കഴിഞ്ഞ മാസം രണ്ടു ലക്ഷം ബൈക്കുകളെ ബജാജ് മൊത്തത്തിൽ വിറ്റു. ഇതില്‍ 17,240 യൂണിറ്റുകളുടെ വില്‍പന വന്നത് ഡിസ്‌കവര്‍ നിരയില്‍ നിന്നും മാത്രം.

കിരീടം നഷ്ടപ്പെട്ട് സ്‌പ്ലെന്‍ഡര്‍, നിരാശപ്പെടുത്തി ഡോമിനാര്‍ — ഏപ്രില്‍ ബൈക്ക് വില്‍പന ഇങ്ങനെ

V12, V15 മോഡലുകളുടെ വില്‍പന യഥാക്രമം 321, 4040 യൂണിറ്റുകളില്‍ എത്തി നിന്നു. ഡോമിനാര്‍ 400 -ന് ഇക്കുറിയും നിരാശപ്പെടുത്തി. ആകെ നേടിയത് 1,373 യൂണിറ്റുകളുടെ വില്‍പന. ടിവിഎസ് നിരയിലെ പ്രമുഖ മോഡലുകളെല്ലാം ഏപ്രിലില്‍ തിളങ്ങി.

കിരീടം നഷ്ടപ്പെട്ട് സ്‌പ്ലെന്‍ഡര്‍, നിരാശപ്പെടുത്തി ഡോമിനാര്‍ — ഏപ്രില്‍ ബൈക്ക് വില്‍പന ഇങ്ങനെ

അതേസമയം സ്‌കൂട്ടി സെസ്റ്റ്, സ്‌കൂട്ടി പെപ് പ്ലസ്, വീഗോ, വിക്ടര്‍, സ്റ്റാര്‍ സിറ്റി എന്നിവര്‍ ശരാശരി പ്രകടനം കാഴ്ചവെച്ചു. എന്നത്തേയും പോലെ വിപണിയില്‍ ഹോണ്ട കുതിപ്പു തുടരുന്നു. 6.3 ലക്ഷം മോഡലുകളെയാണ് ഏപ്രിലില്‍ മാത്രം ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട വിറ്റത്.

കിരീടം നഷ്ടപ്പെട്ട് സ്‌പ്ലെന്‍ഡര്‍, നിരാശപ്പെടുത്തി ഡോമിനാര്‍ — ഏപ്രില്‍ ബൈക്ക് വില്‍പന ഇങ്ങനെ

വിപണിയില്‍ പുതുതായി എത്തിയ എക്‌സ്-ബ്ലേഡ് 11,527 യൂണിറ്റുകളുടെ വില്‍പന രേഖപ്പെടുത്തിയെന്ന കാര്യവും ഇവിടെ പരാമര്‍ശിക്കണം.

Source: MotorBeam

Article Published On: Tuesday, May 29, 2018, 18:19 [IST]
English summary
Top Selling Bikes In April 2018. Read in Malayalam.
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X