അപ്രീലിയ SR 125 ബുക്കിംഗ് ആരംഭിച്ചു; 5,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍!

By Dijo Jackson

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark

ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിലാണ് പുതിയ അപ്രീലിയ SR 125 സ്‌കൂട്ടറിനെ ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അധികം വെച്ചുനീട്ടാതെ പുതിയ സ്‌കൂട്ടറിന്റെ ബുക്കിംഗ് അപ്രീലിയ ഇന്ത്യയില്‍ ആരംഭിച്ചു. 65,310 രൂപയാണ് അപ്രീലിയ SR 125 സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില (പൂനെ).

അപ്രീലിയ SR 125 ബുക്കിംഗ് ആരംഭിച്ചു; 5,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍!

പെയ്ടിഎം സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് മുഖേനയാണ് പുതിയ അപ്രീലിയ സ്‌കൂട്ടറിന്റെ ബുക്കിംഗ്. www.apriliasr.in എന്ന വെബ്‌സൈറ്റില്‍ നിന്നും പുതിയ 125 സിസി സ്‌കൂട്ടറിനെ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് അയ്യായിരം രൂപ ക്യാഷ്ബാക്ക് ഓഫറും അപ്രീലിയ പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്രീലിയ SR 125 ബുക്കിംഗ് ആരംഭിച്ചു; 5,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍!

ഔദ്യോഗിക അപ്രീലിയ വെബ്‌സൈറ്റില്‍ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, പിന്‍കോഡ് എന്നീ വിവരങ്ങള്‍ നല്‍കുന്ന പക്ഷം പെയ്ടിഎം മാള്‍ വെബ്‌സൈറ്റിലേക്ക് ഉപഭോക്താക്കള്‍ എത്തും.

അപ്രീലിയ SR 125 ബുക്കിംഗ് ആരംഭിച്ചു; 5,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍!

ഡെലിവറി ആവശ്യമായ നഗരവും ഡീലറെയും പെയ്ടിഎം മാള്‍ വെബ്‌സൈറ്റില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഓഫര്‍ സെക്ഷനില്‍ 'BIKE5000' എന്ന പ്രോമോ കോഡ് ഉപയോഗിച്ച് സ്‌കൂട്ടറില്‍ 5000 രൂപ ക്യാഷ്ബാക്ക് ഓഫറും ഉപഭോക്താവിന് നേടാന്‍ അവസരമുണ്ട്.

അപ്രീലിയ SR 125 ബുക്കിംഗ് ആരംഭിച്ചു; 5,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍!

ബുക്ക് ചെയ്ത് പതിനഞ്ചു മുതല്‍ ഇരുപതു ദിവസത്തിനുള്ളില്‍ പുതിയ അപ്രീലിയ SR 125 സ്‌കൂട്ടറിന്റെ ഡെലിവറി നടക്കും. SR 150 സ്‌കൂട്ടര്‍ നേടിയ വിജയത്തിന്റെ ചുവടുപിടിച്ചാണ് പുതിയ 125 സിസി SR സ്‌കൂട്ടറുകളുമായുള്ള അപ്രീലിയയുടെ വരവ്.

അപ്രീലിയ SR 125 ബുക്കിംഗ് ആരംഭിച്ചു; 5,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍!

124 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് അപ്രീലിയ SR 125 ന്റെ ഒരുക്കം. 9.46 bhp കരുത്തും 9.9 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ സിവിടി ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

അപ്രീലിയ SR 125 ബുക്കിംഗ് ആരംഭിച്ചു; 5,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍!

മുന്നില്‍ 220 mm ഡിസ്‌കും, പിന്നില്‍ 140 mm ഡിസ്‌ക് ബ്രേക്കുമാണ് അപ്രീലിയ SR 125 യില്‍ ബ്രേക്കിംഗ് നിറവേറ്റുന്നത്. ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും, സിംഗിള്‍ സ്പ്രിങ്ങ് ഷോക്ക് പിന്നിലും സ്‌കൂട്ടറിന് സസ്‌പെന്‍ഷന്‍ നല്‍കും.

അപ്രീലിയ SR 125 ബുക്കിംഗ് ആരംഭിച്ചു; 5,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍!

122 കിലോഗ്രാമാണ് SR 125 ന്റെ ഭാരം. ഏഴു ലിറ്ററാണ് പുതിയ അപ്രീലിയ സ്‌കൂട്ടറിന്റെ ഇന്ധനശേഷിയും. 125 സിസി നിരയിലെ ഏറ്റവും കരുത്തന്‍ താരമാണ് പുതിയ അപ്രീലിയ SR 125.

അപ്രീലിയ SR 125 ബുക്കിംഗ് ആരംഭിച്ചു; 5,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍!

ഹോണ്ട ഗ്രാസിയ, ടിവിഎസ് എന്‍ടോര്‍ഖ് 125 സ്‌കൂട്ടറുകളാണ് അപ്രീലിയ SR 125 ന്റെ പ്രധാന എതിരാളികള്‍. കരുത്ത് ഉത്പാദനത്തിന്റെ കാര്യത്തില്‍ എതിരാളികളെക്കാള്‍ ഒരു ചുവട് മുന്നിലാണ് അപ്രീലിയ SR 125.

Article Published On: Monday, February 26, 2018, 13:02 [IST]
English summary
Aprilia SR 125 Bookings Open On Paytm App. Read in Malayalam.
കൂടുതല്‍... #aprilia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X