കരുത്തന്‍ എസ്ആര്‍ 125 സ്‌കൂട്ടറുമായി അപ്രീലിയ; വില 65,310 രൂപ
അപ്രീലിയ എസ്ആര്‍ 125 ഇന്ത്യയില്‍ പുറത്തിറങ്ങി. 65,310 രൂപയാണ് പുതിയ അപ്രീലിയ എസ്ആര്‍ 125 സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില. 125 സിസി ശ്രേണിയില്‍ ഏറ്റവും കരുത്തന്‍ അവതാരമെന്ന വിശഷണവും അപ്രീലിയ എസ്ആര്‍ 125 യ്ക്കുണ്ട്.

വിപണിയില്‍ പുതുതായി അവതരിച്ച ടിവിഎസ് എന്‍ടോര്‍ഖ് 125, ഹോണ്ട ഗ്രാസിയ, വരാനിരിക്കുന്ന സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് എന്നിവരോടാണ് അപ്രീലിയ എസ്ആര്‍ 125 പ്രധാനമായും മത്സരിക്കുക.

124 സിസി, ത്രീ-വാല്‍വ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് പുതിയ എസ്ആര്‍ 125 ന്റെ ഒരുക്കം. 9.46 bhp കരുത്തും 8.2 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ സിവിടി ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

ഏഴു ലിറ്ററാണ് പുതിയ സ്‌കൂട്ടറിന്റെ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി. 75 mm ആണ് അപ്രീലിയ എസ്ആര്‍ 125 ന്റെ ഗ്രൗണ്ട് ക്ലിയറന്‍സും. ഹൈഡ്രോളിക് ഫോര്‍ക്കുകള്‍ മുന്നിലും മോണോഷോക്ക് യൂണിറ്റ് പിന്നിലും അപ്രീലിയ എസ്ആര്‍ 125 ല്‍ സസ്‌പെന്‍ഷന്‍ ഒരുക്കും.

ബ്രേക്കിംഗിന് വേണ്ടി 220 mm ഡിസ്‌ക് ബ്രേക്ക് മുന്‍ടയറില്‍ ഇടംപിടിക്കുമ്പോള്‍ 140 mm ഡ്രമ്മാണ് പിന്‍ടയറില്‍ ബ്രേക്കിംഗ് കര്‍ത്തവ്യം പൂര്‍ത്തീകരിക്കുന്നത്.

14 ഇഞ്ച് അലോയ് വീലുകളിലാണ് അപ്രീലിയ എസ്ആര്‍ 125 വിപണിയില്‍ എത്തുന്നത്. എസ്ആര്‍ 150 യില്‍ നിന്നും കടമെടുത്ത ട്വിന്‍പോഡ് ഹെഡ്‌ലൈറ്റ്, ഹാന്‍ഡില്‍ബാര്‍ ഫെയറിംഗിന് മുകളിലായുള്ള ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ പുതിയ അപ്രീലിയ എസ്ആര്‍ 125 ന്റെ ഡിസൈന്‍ വിശേഷങ്ങളാണ്.

ബ്ലൂ, സില്‍വര്‍ എന്നീ രണ്ട് പുതിയ നിറങ്ങളിലാണ് പുതിയ എസ്ആര്‍ 125 സ്‌കൂട്ടറിനെ അപ്രീലിയ ലഭ്യമാക്കുന്നത്.


Click it and Unblock the Notifications








