ഇത്തവണ എക്‌സ്‌പോയില്‍ തിളങ്ങിയത് അപ്രീലിയ സ്റ്റോം 125; ഈ സ്‌കൂട്ടറില്‍ എന്താണ് ഇത്ര വിശേഷം?

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ അപ്രീലിയ ഇന്ത്യയില്‍ എത്തിയിട്ട് അഞ്ചു വര്‍ഷത്തിലേറെയായി. എന്നാല്‍ ഇപ്പോഴും അപ്രീലിയക്ക് മുമ്പിലൂടെ കടന്നു പോകുമ്പോള്‍ 'ഏതെടാ ഇവന്‍?' എന്ന ചോദ്യഭാവമാണ് മിക്ക എക്‌സ്‌പോ സന്ദര്‍ശകര്‍ക്കും.

ഇത്തവണ എക്‌സ്‌പോയില്‍ തിളങ്ങിയത് അപ്രീലിയ സ്റ്റോം 125; സ്‌കൂട്ടറില്‍ എന്താണ് ഇത്ര വിശേഷം?

ഹോണ്ടയുടെയും ടിവിഎസിന്റെയും ഹീറോയുടെയും ക്ലാസിക് സ്‌കൂട്ടറുകളെ കണ്ടിട്ടു കളര്‍ഫുള്‍ അപ്രീലിയ സ്‌കൂട്ടറുകളെ കാണുമ്പോള്‍ വല്ലാത്ത ഒരു വിഷമം പലരുടെയും മുഖത്ത് കാണാനുണ്ട്. എന്തായാലും ഇത്തവണത്തെ ഓട്ടോ എക്‌സ്‌പോയോടെ അപ്രീലിയയുടെ മുഖച്ഛായ തന്നെ മാറും.

ഇത്തവണ എക്‌സ്‌പോയില്‍ തിളങ്ങിയത് അപ്രീലിയ സ്റ്റോം 125; സ്‌കൂട്ടറില്‍ എന്താണ് ഇത്ര വിശേഷം?

രണ്ടു വര്‍ഷം മുമ്പെ SR 150 സ്‌കൂട്ടറിനെ കമ്പനി അവതരിപ്പിച്ചപ്പോള്‍ വിപണി ഒന്നടങ്കം പറഞ്ഞു, 'ഒരു ലക്ഷം രൂപയ്ക്ക് താഴെ അപ്രീലിയയോ? അവിശ്വസനീയം'. പക്ഷെ പിന്നീട് ഒന്നും സംഭവിച്ചില്ല.

ഇത്തവണ എക്‌സ്‌പോയില്‍ തിളങ്ങിയത് അപ്രീലിയ സ്റ്റോം 125; സ്‌കൂട്ടറില്‍ എന്താണ് ഇത്ര വിശേഷം?

നിരയിലേക്ക് കൂടുതല്‍ മോഡലുകള്‍ എത്താതിരുന്നതും, ഇറ്റാലിയന്‍ നിര്‍മ്മാതാക്കളെ കുറിച്ചുള്ള അജ്ഞതയും ഇതിന് കാരണമായി എന്നു പറയാം. ഈ കുറവ് അപ്രീലിയ ഇക്കുറി പരിഹരിച്ചു കഴിഞ്ഞു.

ഇത്തവണ എക്‌സ്‌പോയില്‍ തിളങ്ങിയത് അപ്രീലിയ സ്റ്റോം 125; സ്‌കൂട്ടറില്‍ എന്താണ് ഇത്ര വിശേഷം?

എക്‌സ്‌പോയിലെ താരമാണ് അപ്രീലിയ. SR 125, സ്‌റ്റോം 125, ടുഒണോ 150, RS 150 മോഡലുകള്‍ ആരാധകരെ സൃഷ്ടിച്ചു കഴിഞ്ഞു. എക്‌സ്‌പോയില്‍ സ്‌റ്റോം 125 നാണ് ആരാധകര്‍ കൂടുതല്‍. SR 125 നെ അടിസ്ഥാനപ്പെടുത്തിയുള്ള സ്റ്റൈലന്‍ സ്‌കൂട്ടറാണ് അപ്രീലിയ സ്റ്റോം 125.

ഇത്തവണ എക്‌സ്‌പോയില്‍ തിളങ്ങിയത് അപ്രീലിയ സ്റ്റോം 125; സ്‌കൂട്ടറില്‍ എന്താണ് ഇത്ര വിശേഷം?

പുതിയ ബോഡി ഗ്രാഫിക്‌സും മാറ്റ് റെഡ്, മാറ്റ് യെല്ലോ നിറങ്ങളുമാണ് SR 125 ല്‍ നിന്നും സ്‌റ്റോം 125 നെ വേറിട്ടു നിര്‍ത്തുന്നത്. ഡ്യൂവല്‍ ടോണ്‍ ഗ്രാഫിക്‌സിന്റെ അഭാവം സ്‌റ്റോം സ്‌കൂട്ടറിന്റെ അഗ്രസീവ് സ്‌പോര്‍ടി രൂപത്തിന് യാതൊരു കോട്ടവും വരുത്തിയിട്ടില്ല.

ഇത്തവണ എക്‌സ്‌പോയില്‍ തിളങ്ങിയത് അപ്രീലിയ സ്റ്റോം 125; സ്‌കൂട്ടറില്‍ എന്താണ് ഇത്ര വിശേഷം?

ഏപ്രണിനോട് ചേര്‍ന്നുള്ള ഡ്യൂവല്‍ ഹെഡ്‌ലാമ്പ്, ട്വിന്‍-പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മൂര്‍ച്ചയേറിയ ഡിസൈന്‍ ശൈലി എന്നിവ സ്‌റ്റോം 125 ന്റെ വിശേഷങ്ങളാണ്. വീലുകളിലാണ് സ്‌റ്റോം 125 ഉം, SR 125 സ്‌കൂട്ടറും തമ്മിലുള്ള യഥാര്‍ത്ഥ വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കുക.

ഇത്തവണ എക്‌സ്‌പോയില്‍ തിളങ്ങിയത് അപ്രീലിയ സ്റ്റോം 125; സ്‌കൂട്ടറില്‍ എന്താണ് ഇത്ര വിശേഷം?

12 ഇഞ്ച് വീലുകളിലാണ് സ്‌റ്റോം 125 ന്റെ ഒരുക്കം. അതേസമയം SR 125 സ്‌കൂട്ടര്‍ അവതരിച്ചത് 14 ഇഞ്ച് വീലുകളിലാണ്. നിലവാരമേറിയ വീ റബ്ബര്‍ ഡ്യൂവല്‍ പര്‍പസ് ട്യൂബ്‌ലെസ് ടയറുകളാണ് അപ്രീലിയ സ്റ്റോം 125 സ്‌കൂട്ടറില്‍ ഇടംപിടിക്കുന്നത്.

ഇത്തവണ എക്‌സ്‌പോയില്‍ തിളങ്ങിയത് അപ്രീലിയ സ്റ്റോം 125; സ്‌കൂട്ടറില്‍ എന്താണ് ഇത്ര വിശേഷം?

ഓപ്ഷനലായി അപ്രീലിയ നല്‍കുന്ന വലിയ വിന്‍ഡ്‌സ്‌ക്രീന്‍ ഒരു നിമിഷം ആരുടെയും ശ്രദ്ധ പിടിച്ചു പറ്റും. ഓഫ്-റോഡ് ടയറുകളുടെ പശ്ചാത്തലത്തില്‍ ഓഫ്-റോഡിംഗും സ്‌റ്റോം 125 ല്‍ സാധ്യമാണ്.

ഇത്തവണ എക്‌സ്‌പോയില്‍ തിളങ്ങിയത് അപ്രീലിയ സ്റ്റോം 125; സ്‌കൂട്ടറില്‍ എന്താണ് ഇത്ര വിശേഷം?

124 സിസി ത്രീ വാല്‍വ് സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് അപ്രീലിയ സ്റ്റോം 125 ല്‍ ഒരുങ്ങുന്നത്. 9.46 bhp കരുത്തും 8.2 Nm torque ഉം സ്‌കൂട്ടര്‍ പരമാവധി ഉത്പാദിപ്പിക്കും. 6.5 ലിറ്ററാണ് സ്റ്റോം 125 സ്‌കൂട്ടറിന്റെ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി.

ഇത്തവണ എക്‌സ്‌പോയില്‍ തിളങ്ങിയത് അപ്രീലിയ സ്റ്റോം 125; സ്‌കൂട്ടറില്‍ എന്താണ് ഇത്ര വിശേഷം?

30 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും സിംഗിള്‍ റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നിലും സ്റ്റോം 125 ല്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. ഇന്ത്യന്‍ യുവാക്കളെയാണ് അപ്രീലിയ സ്റ്റോം 125 പ്രധാനമായും ലക്ഷ്യമിടുന്നത്.

ഇത്തവണ എക്‌സ്‌പോയില്‍ തിളങ്ങിയത് അപ്രീലിയ സ്റ്റോം 125; സ്‌കൂട്ടറില്‍ എന്താണ് ഇത്ര വിശേഷം?

ഈ വര്‍ഷം രണ്ടാം പാദത്തോടെ എത്താനിരിക്കുന്ന സ്‌കൂട്ടറില്‍ 65,000 രൂപ എക്‌സ്‌ഷോറൂം പ്രൈസ് ടാഗ് പ്രതീക്ഷിക്കാം.

കൂടുതല്‍... #aprilia #Auto Expo 2018
English summary
Aprilia Storm 125 Unveiled. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark