ഒറ്റ ചാര്‍ജ്ജില്‍ 60 കിലോമീറ്റര്‍, ഏഥര്‍ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍

By Dijo Jackson

നാലു വര്‍ഷത്തെ അധ്വാനം, കാത്തിരിപ്പു; ബെംഗളൂരു കേന്ദ്രമായ ഏഥര്‍ എനര്‍ജിയുടെ സ്വപ്‌നം ഇന്നു യാഥാര്‍ത്ഥ്യമായി. ഏഥര്‍ 340, 450 സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 1.09 ലക്ഷം രൂപയാണ് ഏഥര്‍ 340 സ്‌കൂട്ടറിന് വില. ഏഥര്‍ 450 മോഡലിന് വില 1.24 ലക്ഷം രൂപയും. കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം സബ്‌സിഡി, ജിഎസ്ടി, റോഡ് നികുതി, ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെയാണ് സ്‌കൂട്ടറുകളുടെ വില.

ഒറ്റ ചാര്‍ജ്ജില്‍ 60 കിലോമീറ്റര്‍, ഏഥര്‍ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍

ഒരേ അച്ചില്‍ നിന്നും വാര്‍ത്തെടുത്ത രൂപകല്‍പനയാണ് ഏഥര്‍ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക്. ഏഥര്‍ 450 -യുടെ ടയറുകള്‍ക്ക് ലഭിച്ച പച്ച വലയം ഒഴിച്ചു നിര്‍ത്തിയാല്‍ ഇരു മോഡലുകളും കാഴ്ചയില്‍ ഒരുപോലെ. എന്നാല്‍ പ്രകടനക്ഷമത ഇരുമോഡലുകളിലും വ്യത്യസ്തമാണ്.

ഒറ്റ ചാര്‍ജ്ജില്‍ 60 കിലോമീറ്റര്‍, ഏഥര്‍ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍

പൂജ്യത്തില്‍ നിന്നും നാല്‍പതു കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ 340 -യ്ക്ക് 5.1 സെക്കന്‍ഡുകള്‍ മതി. പരമാവധി വേഗത 70 കിലോമീറ്ററും. ഒറ്റ ചാര്‍ജ്ജില്‍ അറുപതു കിലോമീറ്റര്‍ ദൂരമോടാന്‍ 340 -യ്ക്ക് പറ്റും.

ഒറ്റ ചാര്‍ജ്ജില്‍ 60 കിലോമീറ്റര്‍, ഏഥര്‍ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍

അതേസമയം നിശ്ചലാവസ്ഥയില്‍ നിന്നും നാല്‍പതു കിലോമീറ്റര്‍ വേഗം 3.9 സെക്കന്‍ഡുകള്‍ കൊണ്ട് ഏഥര്‍ 450 പിന്നിടും. 80 കിലോമീറ്ററാണ് പരമാവധി വേഗത. ഒറ്റ ചാര്‍ജ്ജില്‍ സ്‌കൂട്ടര്‍ പിന്നിടുക 75 കിലോമീറ്റര്‍. 340, 450 മോഡലുകളില്‍ ഒരുങ്ങുന്ന വൈദ്യുത മോട്ടോറുകള്‍ യഥാക്രമം 20 Nm, 20.5 Nm torque ഉത്പാദിപ്പിക്കും.

ഒറ്റ ചാര്‍ജ്ജില്‍ 60 കിലോമീറ്റര്‍, ഏഥര്‍ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍

ബ്രഷ്‌ലെസ് ഡിസി മോട്ടോറാണ് ഇരു സ്‌കൂട്ടറുകളിലും. ഒപ്പം ഏഥര്‍ എനര്‍ജി വികസിപ്പിച്ച ബാറ്ററി മാനേജ്‌മെന്റ് സംവിധാനവും മോഡലുകളുടെ വിശേഷമാണ്. ബാറ്ററി കാലവാധി മൂന്നു വര്‍ഷം (അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി).

ഒറ്റ ചാര്‍ജ്ജില്‍ 60 കിലോമീറ്റര്‍, ഏഥര്‍ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍

ഇന്‍ബില്‍ട്ട് റിവേഴ്‌സ് അസിസ്റ്റ് (Reverse Assist) ഫീച്ചറാണ് ഏഥര്‍ സ്മാര്‍ട്ട് സ്‌കൂട്ടറുകളുടെ മറ്റൊരു മുഖ്യവിശേഷം. വൈദ്യുത മോട്ടോറിന്റെ പിന്തുണയോടെ സ്‌കൂട്ടര്‍ പിന്നിലേക്ക് തള്ളാന്‍ റിവേഴ്‌സ് അസിസ്റ്റ് ഓടിക്കുന്നയാളെ സഹായിക്കും.

ഒറ്റ ചാര്‍ജ്ജില്‍ 60 കിലോമീറ്റര്‍, ഏഥര്‍ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍

7.0 ഇഞ്ച് കപ്പാസിറ്റിവ് ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, നാവിഗേഷന്‍ അസിസ്റ്റ്, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, പാര്‍ക്കിംഗ് അസിസ്റ്റ് എന്നിവ 340, 450 സ്‌കൂട്ടറുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ചാര്‍ജ്ജിംഗ് പോയിന്റ് ട്രാക്കറും സ്‌കൂട്ടറില്‍ ഒരുങ്ങുന്നുണ്ട്.

ഒറ്റ ചാര്‍ജ്ജില്‍ 60 കിലോമീറ്റര്‍, ഏഥര്‍ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍

നിലവില്‍ വെള്ള നിറത്തില്‍ മാത്രമാണ് മോഡലുകള്‍ ലഭ്യമാവുക. സ്മാര്‍ട്ട് സ്‌കൂട്ടര്‍ കൈമാറുന്നതിന് മുമ്പെ അതത് ഉപഭോക്താക്കളുടെ വീട്ടില്‍ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ കമ്പനി സ്ഥാപിക്കും. ഇതിനകം ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ മുപ്പത് ചാര്‍ജ്ജിംഗ് സ്റ്റേഷനുകളും ഏഥര്‍ എനര്‍ജി സ്ഥാപിച്ചിട്ടുണ്ട്.

ഒറ്റ ചാര്‍ജ്ജില്‍ 60 കിലോമീറ്റര്‍, ഏഥര്‍ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍

'ഏഥര്‍ ഗ്രിഡ്' എന്നാണിത് അറിയപ്പെടുക. ഫാസ്റ്റ് ചാര്‍ജ്ജിംഗ് സംവിധാനവും ഏഥര്‍ ഗ്രിഡില്‍ ലഭിക്കും. ആദ്യ ഘട്ടത്തില്‍ ബെംഗളൂരുവില്‍ മാത്രം ഏഥര്‍ സ്‌കൂട്ടറുകള്‍ വില്‍പനയ്ക്ക് അണിനിരക്കും.

ഒറ്റ ചാര്‍ജ്ജില്‍ 60 കിലോമീറ്റര്‍, ഏഥര്‍ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍

വര്‍ഷാവസനത്തോടെ മറ്റു പ്രധാന നഗരങ്ങളിലേക്ക് സ്മാര്‍ട്ട് സ്‌കൂട്ടറുകളുമായി ചേക്കേറാനാണ് ഏഥര്‍ എനര്‍ജിയുടെ തീരുമാനം. വിപണിയില്‍ ട്വന്റിടൂ മോട്ടോര്‍സ് ഫ്‌ളോ, ഒഖീനാവ പ്രെയിസ് മോഡലുകളാണ് ഏഥര്‍ സ്മാര്‍ട്ട് സ്‌കൂട്ടറുകളുടെ എതിരാളികള്‍.

Article Published On: Tuesday, June 5, 2018, 15:48 [IST]
English summary
Ather 340 & 450 Electric Scooters Launched In India; Prices Start At Rs 1.09 Lakh. Read in Malayalam.
കൂടുതല്‍... #new launches #electric vehicles #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X